Monday, August 23, 2010
Saturday, August 21, 2010
ഹൃദയത്തില്‍ പ്രണയം തുടിക്കുകയാണോ?
ഒരു പെണ്‍കുട്ടിയോട് പ്രണയം തോന്നിക്കഴിഞ്ഞാല്‍ അത് തുറന്നുപറയുകയെന്നത് പുരുഷന്മാരെ സംബന്ധിച്ച് ഒരു കീറാമുട്ടിയാണ്. മിക്കവരും കാര്യം മനസ്സില്‍ അടക്കിപ്പിടിച്ച് പറയാന്‍വയ്യാതെ നടക്കുന്നവരാണ്.
പ്രണയം പറയുന്ന കാര്യത്തില്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രണയിക്കുന്നതിന് പകരം പിന്നീടൊരിക്കലും അവള്‍ മുഖത്തുപോലും നോക്കാത്ത രീതിയില്‍ നിങ്ങള്‍ പ്രണയം പ്രകടിപ്പിച്ചാലുള്ള കാര്യമൊന്ന് ഓര്‍ത്തുനോക്കൂ...
നിങ്ങള്‍ നിങ്ങളുടെ പ്രണയം പറയുന്ന രീതിപോലും അവളുടെ മനസ്സിലുടക്കം. അതുകൊണ്ടുതന്നെ വെറുതെ ഒരു ഐ ലവ് യു പറയാതെ സമയവും സന്ദര്‍ഭവും നോക്കി കാര്യങ്ങള്‍ മുന്നോട്ടുനീക്കുക.
പ്രണയാഭ്യര്‍ത്ഥന നടത്തി പെണ്‍കുട്ടിയെ മടുപ്പിക്കുന്നതിലും നല്ലതല്ലേ നിങ്ങളുടെ വ്യക്തിത്വവും ആത്മാര്‍ത്ഥതയും വ്യക്തമാക്കിക്കൊണ്ട് പ്രണയാഭ്യര്‍ത്ഥന നടത്തുന്നത്. . കാര്യങ്ങള്‍ എല്ലാം ഒറ്റ ശ്വാസത്തില്‍ പറയാതെ സാവധാനം പടിപടിയായി വ്യക്തമാക്കാം.
ആദ്യ ഘട്ടം: പെണ്‍കുട്ടിയോട് ഇഷ്ടം തോന്നിക്കഴിഞ്ഞാല്‍ എവിടെവച്ച് എങ്ങനെ പ്രണയം തുറന്നുപറയണമെന്നതിനെക്കുറിച്ച് നന്നായി ആലോചിച്ച് തീരുമാനിക്കുക. ഒരു പ്രത്യേക ദിവസത്തില്‍ പ്രണയം തുറന്നുപറയാനാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത് എങ്കില്‍ അവളുടെ ജന്മദിനമോ മറ്റോ തിരഞ്ഞെടുക്കുക. അങ്ങനെയാണെങ്കില്‍ നിങ്ങളുടെ പ്രണയം മധുരമുള്ള ഒരു ജന്മദിന സമ്മാനംകൂടിയാകും.
എന്തായാലും എന്ന് പറയണമെന്നതിനെക്കുറിച്ച് ആദ്യം വ്യക്തമായ തീരുമാനമെടുക്കുക. പിന്നീടാണ് എവിടെവച്ചെന്ന കാര്യം വരുന്നത്. റസ്റ്റോറന്റില്‍ വച്ചാണെങ്കില്‍ ഏത് റസ്‌റ്റോറന്റ് അല്ലെങ്കില്‍ മറ്റേതെങ്കിലും സ്ഥലമാണെങ്കില്‍ അത് തിരഞ്ഞെടുക്കുക.

രണ്ടാം ഘട്ടം: അവളുടെ മുന്നില്‍ കാര്യം തുറന്നുപറയുന്നതിനായി സ്വയം തയ്യാറാവുക. നല്ല മൂഡിലേയ്‌ക്ക് വരുക കൂടുതല്‍ റൊമാന്റിക്കാവുക. അവള്‍ക്കായി മനോഹരമായ ഒരു ബൊക്കെ കരുതുക. അതിനൊപ്പം പറ്റുമെങ്കില്‍ പ്രണയം തുടിക്കുന്ന മറ്റെന്തെങ്കിലും ഒരു സമ്മാനം കൂടി വാങ്ങുക. അവള്‍ക്ക് ഇഷ്ടപ്പെടാന്‍ കഴിയുന്ന എന്തെങ്കിലും സമ്മാനമായിരിക്കണം വാങ്ങേണ്ടത്. ബൊക്കെ ചുവന്ന റോസാപൂക്കളുള്ളതാണെങ്കില്‍ കൂടുതല്‍ നല്ലത്.നിങ്ങള്‍ നിങ്ങളുടെ പ്രണയം പറയുന്ന രീതിപോലും അവളുടെ മനസ്സിലുടക്കം. അതുകൊണ്ടുതന്നെ വെറുതെ ഒരു ഐ ലവ് യു പറയാതെ സമയവും സന്ദര്‍ഭവും നോക്കി കാര്യങ്ങള്‍ മുന്നോട്ടുനീക്കുക.
പ്രണയാഭ്യര്‍ത്ഥന നടത്തി പെണ്‍കുട്ടിയെ മടുപ്പിക്കുന്നതിലും നല്ലതല്ലേ നിങ്ങളുടെ വ്യക്തിത്വവും ആത്മാര്‍ത്ഥതയും വ്യക്തമാക്കിക്കൊണ്ട് പ്രണയാഭ്യര്‍ത്ഥന നടത്തുന്നത്. . കാര്യങ്ങള്‍ എല്ലാം ഒറ്റ ശ്വാസത്തില്‍ പറയാതെ സാവധാനം പടിപടിയായി വ്യക്തമാക്കാം.
ആദ്യ ഘട്ടം: പെണ്‍കുട്ടിയോട് ഇഷ്ടം തോന്നിക്കഴിഞ്ഞാല്‍ എവിടെവച്ച് എങ്ങനെ പ്രണയം തുറന്നുപറയണമെന്നതിനെക്കുറിച്ച്
എന്തായാലും എന്ന് പറയണമെന്നതിനെക്കുറിച്ച് ആദ്യം വ്യക്തമായ തീരുമാനമെടുക്കുക. പിന്നീടാണ് എവിടെവച്ചെന്ന കാര്യം വരുന്നത്. റസ്റ്റോറന്റില്‍ വച്ചാണെങ്കില്‍ ഏത് റസ്‌റ്റോറന്റ് അല്ലെങ്കില്‍ മറ്റേതെങ്കിലും സ്ഥലമാണെങ്കില്‍ അത് തിരഞ്ഞെടുക്കുക.

മൂന്നാം ഘട്ടം: ഇത് സംഗതി തുറന്നുപറയേണ്ട ഘട്ടമാണ് അവളുടെ കണ്ണുകളില്‍ നോക്കി വേണം നിങ്ങളുടെ ഹൃദയം തുറക്കാന്‍. അതിനിടെ വിറയ്‌ക്കുകയോ വാക്കുകള്‍ വിഴുങ്ങുകയോ ചെയ്യരുത്. നിങ്ങളുടെ സ്‌നേഹം പോലെ ദൃഢമായ ഭാവത്തോടെ അവളുടെ വ്യക്തിത്വത്തിലെ നല്ലകാര്യങ്ങള്‍, നിങ്ങള്ക്കിഷ്ടപ്പെട്ടകാര്യങ്
നാലാം ഘട്ടം: സംസാരത്തിനിടെ അവളോടൊപ്പമായിരിക്കുന്ന അവസരത്തില്‍ നിങ്ങളെത്രമാത്രം സന്തോഷിക്കുന്നുവെന്നകാര്യം അവളോട് പറയുക. അവള്‍ക്ക് നിങ്ങളുടെ മനസ്സില്‍ എത്രത്തോളം സ്ഥാനമുണ്ടെന്ന് മനസ്സിലാക്കുന്ന വിധത്തിലായിരിക്കണം കാര്യം പറയേണ്ടത്. പരിചയമുള്ള പെണ്‍കുട്ടിയാണെങ്കില്‍ അവളുടെ കൈകള്‍ നിങ്ങളുടെ കയ്യിലെടുക്കാം, അല്ലെങ്കില്‍ മെല്ലെ വിരലുകളില്‍ തൊട്ടുകൊണ്ട് സംസാരിക്കാം. വലിയ പരിചയമില്ലാത്ത വ്യക്തിയാണെങ്കില്‍ ഈ പരീക്ഷണത്തിന് മുതിരരുത്. അഞ്ചാം ഘട്ടം: ഇത് അവസാനത്തെ ഘട്ടമാണ്. ഈ ഘട്ടത്തോടെ നിങ്ങള്‍ക്ക് അവളോട് പ്രണയമാണെന്ന് അവള്‍ മനസ്സിലാക്കിയിരിക്കണം. ഇതിനായി 'ഞാന്‍ നിന്നെ പ്രണയിച്ച് തുടങ്ങിയിരിക്കുന്നു'വെന്നോ 'നിന്നെ പ്രണയിക്കുകയാണെന്നകാര്യം ഞാനിപ്പോഴാണ് തിരിച്ചറിയുന്നതെ'ന്നോ 'നീയെന്റെ ജീവിത്തിന്റെ ഭാഗമായിരിക്കുന്നു'വെന്നോ അല്ലെങ്കില്‍ ഏറ്റവും ലളിതമായി 'ഞാന്‍ നിന്നെ പ്രണയിക്കുന്നു'വെന്നോ പറയാം.
എന്തായാലും കാര്യം പറയുന്നത് നന്നേ പ്രണയാര്‍ദ്രമായിത്തന്നെ വേണം. മോശമായ ഭാഷയിലോ ആംഗ്യങ്ങളിലൂടെയോ മനസ്സ് തുറക്കാന്‍ ശ്രമിക്കരുത്. മുകളില്‍പ്പറഞ്ഞ വഴികള്‍ ഒന്നു പരീക്ഷിച്ചു നോക്കൂ മധുരതരമായ ഒരു പുഞ്ചിരിയോടെ അവള്‍ നിങ്ങളുടെ പ്രണയത്തെ അംഗീകരിക്കും, തീര്‍ച്ച... ;-)
Tuesday, August 10, 2010
നഹുഷ്യ-10
പ്രേതം.സത്യത്തില്‍ പ്രേതം വാസ്തവമാണോ?അനുഭവമുള്ളവര്‍ വിശ്വസിക്കുന്നു,അതില്ലാത്തവര്‍ പുശ്ചിച്ചു തള്ളുന്നു.പ്രേതകഥകള്‍ നാം ധാരാളം കേട്ടിട്ടുണ്ട്.കാരണവന്മാര്‍ പറഞ്ഞ കഥകള്‍ ,സിനിമയില്‍ കണ്ട കഥകള്‍,അങ്ങനെ പ്രേതമുന്ടെന്ന നിഗമനത്തിലാണ് നമ്മള്‍ മിക്കവരും.രസകരമായ പ്രേതകഥ ഞാന്‍ കേട്ടിടുണ്ട്.ഒരു സ്ത്രീ അവള്‍ കൊലപെട്ടു.അവള്‍ക്കു ഗതികിട്ടിയില്ല.പക്ഷെ അവള്‍ എങ്ങും അലഞ്ഞു നടന്നില്ല, ആര്‍ക്കും ദ്രോഹവും ചെയ്യുന്നില്ല.ഇതുകണ്ട് അത്ബുതപെട്ട ദൈവം പ്രേതതോട് ചോദിച്ചു:"നിനക്ക് ഗതി കിട്ടണ്ടേ?നിനക്ക് മനുഷ്യരുടെ ചോരയും നീരും കുടികെണ്ടേ..?"
പ്രേതം കൈകുപ്പി പറഞ്ഞു:"എന്റ്റെ പോന്നു ദൈവമേ..എനിക്ക് മനുഷ്യരുടെ ചോരയും വേണ്ട നീരും വേണ്ട.എനികെന്റ്റെ മാനം മതി."
ദൈവം പിന്നെ ഒന്നും മിണ്ടിയില്ല.പണ്ടൊക്കെ പ്രേതം യക്ഷി എന്ന് കെട്ടാല്‍ ആരും പുരതിരങ്ങില്ലായിരുന്നു.ഇന്നു മനുഷ്യര്‍ അവരെ അനെക്ഷിച്ചു നടക്കുകയാണ്. ഇപ്പോള്‍ പ്രേതത്തെ പ്രേമിക്കുന്ന ഒരാളുടെ കഥ സിനിമയായി വരുന്നുണ്ട്.കാലം പോയ പോക്കെ...?ഏതൊക്കെ കേട്ടിട്ടും കണ്ടിട്ടും എനിക്കൊന്നെ പറയാനുള്ളൂ..."ഒരു പ്രേതത്തെ കിട്ടിയിരുന്നെങ്കില്‍ ഒന്ന് പ്രേമിക്കാമായിരുന്നു..."
Friday, August 6, 2010
നഹുഷ്യ-9
നമ്മുടെയൊക്കെ മനസ്സില്‍ ശാസ്ത്രതിന്റ്റെ കണ്ടുപിടുതത്തില്‍ സുര്യന്‍ കിഴക്കുദിക്കുമ്പോഴാണ് നേരം വെളുക്കുന്നതെന്ന്.എന്നാല്‍ പുവാന്‍ കോഴികളുടെ മനസ്സില്‍ അവര്‍ കുകുംബോഴാണ് നേരം വെളിക്കുനതെന്ന.ഒരുദിവസം തന്‍ കുകിയില്ലെങ്കില്‍ നേരം വെളുക്കില്ല എന്നാ അഹക്കാരവും പുവന്കൊഴികല്‍ക്കുണ്ട്.എന്നാലും കോഴി ക്കും.പണ്ടത്തെ കാരണവന്മാര്‍ ഉണര്ന്നിരുന്നത് ഈ പറഞ്ഞ കോഴികളുടെ കുകള്‍ കേട്ടാണ്.പണ്ടുള്ളവര്‍ സമയം നോക്കിയിരുന്നത് സുര്യന്റ്റെ ദിക്കുനോക്കിയാണ്.ഇന്നോ..?അലറാം വച്ചിട്ട് അതിന്റ്റെ ശബ്തം കേട്ടിലെങ്കില്‍ നാമൊന്നും ഉണരില്ല.സമയമറിയാന്‍ മുകളിലെക്കുനോക്കിയാല്‍ ഒന്നുംതന്നെ മനസിലാവില്ല.അതിനു കൈയില്‍ കിടക്കുന്ന വാച്ചില്‍ തന്നെ നോക്കണം.എന്ന് ജീവിച്ചിരിക്കുന്ന കാരണവന്‍ മാരോട് സമയം ചോദിച്ചാല്‍ അവര്‍ വാച്ചിലേക്ക് നോക്കിയിട്ട് മുകളിലേക്ക് നോക്കി പറയും..സമയം ഇത്രയും ആയെന്നു. കാരണം വാച്ചില്‍ അവര്‍ക്ക് വിശ്വസം പോര.
Thursday, August 5, 2010
ചരമവാര്‍ത്ത
നമ്മള്‍ ദിവസേന പത്രങ്ങളില്‍ കാണുന്ന കോളമാണ് ചരമം.ഇന്നുള്ള ചില്ല ചരമ വാര്‍ത്തകള്‍ വായിച്ചാല്‍ ദുഖമല്ല ,മരിച്ചു ചിരിയാണ് വരിക.ഞാനിതു പറയുമ്പോള്‍ മരിച്ചുപോയ ആത്മാക്കള്‍ എന്നോട് ക്ഷമിക്കണം.ഒരു ദിവസത്തെ പത്രത്തില്‍ കണ്ടതാണ് ഞാനും അത് വായിച്ച എന്റ്റെ സഹപാടികളും ഉള്ളുതുറന്നു ചിരിച്ചു.അച്ചടി പിശകൊന്നുമല്ല.അത് ഇങ്ങനെ ആണ്.:
'സാഹിത്യ അവാര്‍ഡ് ജേതാവും,മികച്ച സാമുഹ്യപ്രേവര്തകാനും,പ്രസിദ്ധ കവിയത്രിയും സമുനത കുടുംബാന്ഖവും,അദ്യപികയുമായ ലീലാരാനിയുടെ ഭര്‍ത്താവും അമേരിക്കയില്‍ ഡോക്ടറായ മേരികുട്ടി ,ഇന്ഗ്ലെണ്ടില്‍ ബിസിനസ്സ് കാരനായ ജോണികുട്ടി,ഡല്‍ഹിയില്‍ അഭിഭാഷകനായ സവികുട്ടി,ഗള്‍ഫില്‍ എന്ജിനെയരായ ചന്ടികുട്ടി, ജെര്‍മനിയില്‍ സ്ഥിരതമാസമാകിയ എലികുട്ടി എന്നിവരുടെ പിതാവും, ചാതുകുട്ടി, ആനികുട്ടി,മേര്സികുട്ടി, തോമകുട്ടി എന്നീ മരുമാക്കളുള്ള വട്ടനപരമ്പില്‍ ഔതകുട്ടി (70 ) ഇന്നലെ രാത്രി 11 മണിക്ക് കര്‍ത്താവില്‍ നിദ്രപ്രാപിച്ച വിവരം വ്യസനസമേതം അറിയിച്ചുകൊളുന്നു.
Wednesday, August 4, 2010
നഹുഷ്യ-8
ചില ആളുകളുണ്ട്.നല്ല ഉദ്ദേശത്തോടെ ഒരു പ്രവൃത്തി ചെയ്യും.എന്നാല്‍ അത് അബദ്ധമായി തീരും.ഇങ്ങനെയുള്ള ആളുകള്‍ നിരവധിയുണ്ട്.മുല്ല യാണ് കഥാപാത്രം .മുല്ലയെ കണ്ടു കുട്ടുകാരന്‍ ചോദിച്ചു:"എന്താ തങ്ങളുടെ കവിളുകള്‍ ചുവന്നിരിക്കുനത്?"
മുല്ല:"അത് പള്ളിയില്‍ പോയപ്പോള്‍ സംഭവിച്ചത"
കുട്ടുകാരന്‍:"പള്ളിയില്‍ എന്തുടായി?"
മുല്ല:"ഞാന്‍ പള്ളിയില്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു.എന്റ്റെ മുമ്പില്‍ ഒരു സ്ത്രീ ഇരിപ്പുണ്ടായിരുന്നു.അവര്‍ എണീറ്റപ്പോള്‍ അവളുടെ വസ്ത്രം ചന്തിക്കുളില്‍ കയറി ഇരികുന്നത് കണ്ടു.ഒരു സ്ത്രീ അല്ലെ പുറത്തിറങ്ങിയാല്‍ അവര്‍ക്ക് നനകെടവുന്നു കരുതി ഞാന്‍ അത് ചന്തികുള്ളില്‍ നിന്നു വലിച്ചിട്ടു.അവര്‍ തെറ്റിദ്ധരിച്ചു എന്റ്റെ വലത്തേ കവിളില്‍ തല്ലി"
കുട്ടുകാരന്‍:" അപ്പോള്‍ താങ്കളുടെ ഇടത്തെ കവിളെന്താ ചുവന്നിരിക്കുനത്?"
മുല്ല:" അതോ.. ഞാന്‍ അങ്ങനെ ചെയ്തത് അവര്കിഷ്ട്ടപെട്ടില്ലെന്നു കരുതി അവരുടെ വസ്ത്രം ചന്തിക്കുള്ളില്‍ തന്നെ തിരുകി വച്ചു കൊടുത്തു അപ്പോള്‍ അവര്‍ എന്റ്റെ ഇടത്തെ കവിളിലും തല്ലി."
ഇങ്ങനെ ആണ് ചിലര്‍.സത്യത്തില്‍ മുല്ല നിഷ്കളങ്കനാണ്.പക്ഷെ മറ്റുള്ളവര്‍ അത് കാണുന്നത്..വേറെ ഒരു വശത്ത് കുടിയായിരിക്കും.അതുകൊണ്ട്, നമ്മള്‍ ആര്‍ക്കു ഉപകാരം ചെയ്താലും നല്ലവണ്ണം ചിന്തിച്ചു ചെയ്യുക.

Monday, August 2, 2010
നഹുഷ്യ-7
സ്പെഷ്യലിസതിന്റ്റെ കാലമാനിന്നു.നമ്മള്‍ എന്തിനും തിരക്കുനത് സ്പെഷ്യലാണ്.ഒരു കടയില്‍ ചെന്നാല്‍,ഒരു ഹോട്ടലില്‍ കയറിയാല്‍,എന്തിനു മെഡിക്കല്‍ ഷോപ്പില്‍ പോയാലും നമ്മള്‍ തിരക്കും എന്ത് സ്പെഷ്യല്‍ മരുന്ന ഉള്ളതെന്ന്.
ഇങ്ങനെ സ്പെഷ്യലിസം വന്നാല്‍ ഭാവിയില്‍ എന്താവും സ്ഥിതി.ഒരാല്‍ കണ്ണ് വേദനയായിട്ടു ഹോസ്പിറ്റലില്‍ എത്തി.അയാള്‍ ഡോക്ടറെ സമീപിച്ചു പറഞ്ഞു.:"ഡോക്ടറെ കുറച്ചു ദിവസമായിട്ടു എന്റ്റെ കണ്ണ് വല്ലാതെ വേദനിക്കുന്നു."
ഡോക്ടര്‍:"ഏതു കണ്ണാ വേദനിക്കുനത്?വലത്തേ കണ്ണോ..? ഇടത്തെ കണ്ണോ..?"
രോഗി:"അത് ഇടത്തെ കണ്ണാ ഡോക്ടര്‍"
ഡോക്ടര്‍:" ക്ഷമിക്കണം,ഞാന്‍ വലത്തേ കണ്ണിന്റ്റെ സ്പെശ്യലിസ്ട്ടാ ,നിങ്ങള്‍ ഇടത്തെ കണ്ണിന്റ്റെ സ്പെഷ്യലിസ്റ്റ് ഡോക്ടറെ കാണു."
എപ്പടി....!!!

Subscribe to:
Posts (Atom)