നിന്നു ക്ഷീണിചവര്‍ക്കു,നടന്നു തളര്ന്നവര്‍ക്ക്,ഇരിക്കാം...ഇരിക്കാം..5 മിനിറ്റിനു വെറും 5 രൂപ മാത്രം.
വരൂ..വരൂ..തളര്‍ന്നു വീഴാതെ..ഇരിക്കു, വിശ്രമിക്കു.
എന്താ..നോക്കുന്നെ..? ഇതു എന്റ്റെ കാലുതന്നാ.
ഈ ഫോട്ടോയില്‍ കാണുന്ന പെണ്ണ് ഇന്ത്യയില്‍ നമ്പര്‍ വണ്‍ ഹീറോ ആണ്.
നുറുകൊടിയിലതികം ആരാധകരുണ്ട് ഇവര്‍ക്ക്.ആരാണ് ഈ സ്ത്രീ..?
ഉത്തരം:ഇതു സ്ത്രീ അല്ല.ഒരു പുരുഷനാണ്..സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍.കോളേജ് കോംപറ്റിഷനില്‍ പ്രച്ഛന്ന വേഷ മത്സരത്തിനു എടുത്ത ഫോട്ടോയാണ്.
രാജകുമാരിക്ക് അനുയോജ്യനായ ഒരു വരനെ കിട്ടാന്‍ രാജാവ് ഒരു മത്സരം വച്ചു.നിറയെ മുതലകലുള്ള ഒരു നദി നീന്തികടക്കണം.ഒരുപാടുപേര്‍ മത്സരിച്ചു തോറ്റു.രാജാവ് വിഷമിച്ചു.അങ്ങനെ ഒരു ദിവസം രാജാവ് കണ്ടു,ഒരു യുവാവ് നദിയില്‍ നീന്തി കടക്കുന്നു. അയാള്‍ നദി നീന്തി കടന്നു.രാജാവിനു സന്തോഷമായി.രാജാവ് അയാള്‍ക് നിറയെ സമ്മാനങ്ങള്‍ കൊടുത്തു കുടാതെ രാജകുമാരിയെ വിവാഹം കഴിക്കാന്‍ സമ്മതിച്ചു.പക്ഷെ അയാള്‍ അതൊന്നും ശ്രദ്ധിക്കാതെ എന്തോ നോക്കുകയാണ്..അത് കണ്ടു രാജാവ് ചോദിച്ചു."അങ്ങ് എന്താണ് അനേക്ഷിക്കുന്നത്?"
അയാള്‍ പറഞ്ഞു:" ഞാന്‍ എന്നെ നദിയിലേക്ക് തള്ളിയിട്ട ആളെ അനേക്ഷിക്കുകയാണ്.."
സന്ദേശം:ഇങ്ങനെയാണ് നമ്മള്‍ പലരും.നമ്മുക്കൊരു തള്ള് കിട്ടിയാലേ നമ്മള്‍ മുമ്പോട്ടു പോകു.അപ്പോഴേ നമുക്ക് ജീവിതം സന്തോഷകരമാക്കാന്‍ പറ്റു.അതിനാല്‍ നമ്മുടെയൊക്കെ ജീവിതത്തില്‍ ഒരു തള്ളല്‍ ആവിശ്യമാണ്.
1.ഭ്രാന്താശുപത്രിയില്‍ വെള്ളത്തില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച ഒരു രോഗിയെ മറ്റൊരു രോഗി രക്ഷിച്ചു.ഇതുകേട്ട് സന്തോഷം വന്ന ഡോക്ടര്‍ രക്ഷിച്ച രോഗിയെ വിളിച്ചു പറഞ്ഞു:"താങ്കള്‍ ആത്മഹത്യക്ക് ശ്രമിച്ച ഒരു രോഗിയെ രക്ഷിചെന്നരിഞ്ഞു.താങ്കളുടെ രോഗം മാറി എന്നുള്ള തെളിവാണത്.താങ്കള്‍ക്ക് ഇവിടെ നിന്നു ഇനി പോകാം.പക്ഷെ ഒരു ദുഃഖ വാര്‍ത്തയുണ്ട്.താങ്കള്‍ രക്ഷിച്ച രോഗി പിന്നീടു ടെറസില്‍ പോയി കെട്ടിതുങ്ങി ചത്തു."
രോഗി:"യ്യോ..ഡോക്ടര്‍,അയാള്‍ കെട്ടിതുങ്ങി മരിച്ചതല്ല ..ഞാന്‍ അയാളെ ഉണക്കാന്‍ ഇട്ടതാ."
2. ഒരു ഭ്രാന്തന്‍ കിണട്ടിനടുത്തു നിന്നു അഞ്ജ് ..അഞ്ജ്..അഞ്ജ്..എന്ന് എണ്ണുന്നത് കണ്ടു കൌതുകം തോനിയ ഒരു വഴിയാത്രക്കാരന്‍ ചോദിച്ചു:"എന്താ ചേട്ടാ ഇങ്ങനെ അഞ്ജ്..അഞ്ജ്..എന്നെന്നുനത്.?"
ഭ്രാന്തന്‍:"അതോ ,എങ്ങടുതുവാ പറഞ്ഞു തരാം.."
അയാള്‍ അടുത്തു വന്നപ്പോള്‍ ഭ്രാന്തന്‍ അയാളെ കിണറ്റിലേക്ക് തള്ളിയിട്ടു..തുടര്‍ന്നു.."ആറ്..ആറ്..ആറ്."
ഞാന്‍ കരഞ്ഞപ്പോള്‍ എന്റ്റെ കണ്ണീരു കാണാന്‍ ആരും ഉണ്ടായിരുന്നില്ല...
ഞാന്‍ വിഷമിച്ചപ്പോള്‍ എന്നെ സഹായിക്കാന്‍ ആരും വന്നില്ല...
ഞാന്‍ വേദനിച്ചപ്പോള്‍ ഒരു ആശ്വാസ വാക്ക് പറയാന്‍ ആരും വന്നില്ല...
ഞാന്‍ ചിരിച്ചപ്പോള്‍ കൂടെ ചിരിക്കാന്‍ ആരെയും കണ്ടില്ല....
ഞാന്‍ ഒരു സുന്ദരിയുടെ കൂടെ നടന്നപ്പോള്‍ എല്ലാ തെണ്ടികളും വന്നിരിക്കുന്നു..ഹും..!!
പെണ്‍കുട്ടികള്‍ ഇല്ലാത്ത ഒരു ലോകം..!!
ആലോചിച്ചിട്ടുണ്ടോ നിങ്ങള്‍ എപ്പോഴെങ്കിലും.?
എന്തായിരിക്കും ലോകത്തിണ്റ്റെ അവസ്ഥ ,എങ്ങനെ ആയിരിക്കും ലോകം.?
നമ്മുക്കൊന്ന് വെറുതെ സങ്കല്പ്പിച്ചുനോക്കാം.
റോഡുകള്‍ നിശബ്ദം..,ഒഴിഞ്ഞു കിടക്കുന്ന കോളേജുകള്‍..,പോലീസുകാര്‍ വിശ്രമത്തില്‍,മൊബൈല്‍ കമ്പനിക്കാര്‍ നഷ്ട്ടത്തില്‍,ഗിഫ്റ്റ് ഷോപ്പുകള്‍ അടച്ചുപുട്ടും,മദ്യഷാപ്പുകള്‍ അടച്ചുപുട്ടും,പെട്രോള്‍ ഉപയോഗം കുറയും,ബൈക്ക് കമ്പനിക്കാര്‍ കഷ്ട്ടതിലാവും,കുറ്റകൃത്യങ്ങള്‍ ഉണ്ടാവില്ല,എന്തിനു ..എല്ലാ ആണുങ്ങളും സ്വര്‍ഗത്തില്‍ പോകും..!!!
1.പെട്രോള്‍ വില വീണ്ടും കുടി.ലിറ്റെരിനു 350 രൂപയായി.
2.പെട്രോള്‍ വില വര്‍ധിച്ചതിനാല്‍ ബസ് ചാര്‍ജ് മിനിമം 15 രൂപയാക്കണമെന്ന് ബസ്സുടമകള്‍.
3.ഫോര്‍ട്ട് കൊച്ചി-കലൂര്‍ വിമാന സര്‍വിസ് നാളെ മുതല്‍.
4.കെ.കരുണാകരന്‍ പ്രസിഡന്റായി ഇന്നു സത്യപ്രതിക്ജ്ഞ ചെയ്യും.
5.കെ.മുരലിധരന്‍ ഇന്നലെ പുതിയ പാര്‍ട്ടിയുടെ പ്രസിഡന്റായി .
6.മമ്മുട്ടിക്ക് ബെസ്റ്റ് ഡാന്സര്‍ക്കുള്ള മൈക്കില്‍ ജാക്സന്‍ അവാര്‍ഡ്.
7.മോഹന്‍ലാല്‍ വീണ്ടും കൊലേജുകുമാരനായി അഭിനയിക്കുന്നു.
8.അടുത്ത ലോകകപ്പ് കഴിഞ്ഞാല്‍ തന്‍ വിരമിക്കുമെന്ന് സച്ചിന്‍.തന്റ്റെ 200 സെഞ്ചുറി തികച്ചു സച്ചിന്‍ പറഞ്ഞു.
9.ഇപ്പോള്‍ കിട്ടിയ വാര്‍ത്ത.കെ.മുരളിധരന്‍ പ്രസിഡണ്ട് സ്ഥാനം രാജിവച്ചു.പുതിയ പാര്‍ട്ടി തുടങ്ങുമെന്ന്കെ.മുരലിധരന്‍.വാര്‍ത്തകള്‍ കഴിഞ്ഞു.അടുത്ത വാര്‍ത്ത നാളെ ഇതേ സമയത്ത്.