Saturday, December 25, 2010

ഒരു ക്രിസ്ത്മസ് കുടി വരവായി.

അങ്ങനെ ഒരു ക്രിസ്ത്മസ് കുടി വരവായി.എല്ലാ തവണയും പോലെ ആഘോഷങ്ങള്‍  എല്ലാവര്ക്കും  ഒരു ഉത്സവമാണ്.വെള്ളമടി.ഈ ഒരു കാര്യം ഒഴിച്ച് എന്തുപറഞ്ഞാലും ഓക്കേ.വെള്ളമാടിയില്ലാതെ ഒരു ആഘോഷങ്ങളും ഇന്നു നടക്കാറില്ല.അടുത്ത ആഴ്ച അറിയാം പത്രങ്ങളില്‍ കഴിഞ്ഞ തവനതെക്കള്‍ എത്ര കോടി രൂപ കുടുതല്‍ മദ്യം നമ്മള്‍ കുടിച്ചെന്നു.
ഇനി അടുത്താഴ്ച പുതുവര്‍ഷതിന്റ്റെ കേമം.എന്തായാലും ,എത്രയൊക്കെ പറഞ്ഞാലും,ആരും ഈ ഒരു കാര്യത്തില്‍ വിട്ടു വീഴ്ച്ചചെയ്യിലെന്നരിയം.അപ്പോള്‍ പൈന്‍ ഉപദേഷിക്കുനതിലോ പറയുന്നതിലോ കാര്യമില്ല.
എല്ലാവര്ക്കും എന്റ്റേയും ,പുതിയസ്വര്‍ഗതിന്റ്റെയും ക്രിസ്ത്മസ് പുതുവത്സര ആശംസകള്‍. 



Saturday, December 11, 2010

സംശയങ്ങള്‍..?

ഒരു ദിവസം സ്കുളില്‍ രക്ഷകര്തകളുടെ യോഗം വിളിച്ചു.ആ യോഗത്തില്‍ ഒരു തിരുമാനം എടുത്തു.പിള്ളേര്‍ക്ക് അല്‍പ്പം സെക്സ് പറഞ്ഞുകൊടുക്കണം.ആ ചുമതല രക്ഷകര്താക്കള്‍ എടുക്കണം.പിള്ളേര്‍ വഴിതെറ്റിപോകാന്‍ ഇടയുണ്ട്.അതുകൊണ്ടാണ് അവര്‍ ആ തിരുമാനം എടുത്തത്‌.
രാത്രിയായപ്പോള്‍ ഒരച്ചന്‍ മകനോട്‌ പറഞ്ഞു:"എനിക്ക് നിന്നോട് അല്‍പ്പം സംസാരിക്കാനുണ്ട്."
മകന്‍ പറഞ്ഞു:" ഈ ക്രികെറ്റ് കളി കഴിഞ്ഞോട്ടെ "
കളികഴിഞ്ഞപ്പോള്‍ അവന്‍ അച്ഛന്റ്റെ അടുത്തു ചെന്നു. അച്ഛന് സെക്സിനെ  പറ്റി പറയാന്‍  ചമ്മല്‍ തോനി .എങ്കിലും പറഞ്ഞു:"നമുക്ക് സെക്സിനെ പറ്റി സംസാരിക്കാം."
ഉടനെ മകന്‍ പറഞ്ഞു:"അപ്പന് സെക്സിനെപറ്റി എന്ത് സംശയമാനുള്ളത്?ചോദിക്ക്...ഞാന്‍ പറഞ്ഞു തരാം.അലെങ്കിലും ഇങ്ങനെയുള്ള സംശയങ്ങള്‍ ഒന്നും കൊണ്ടുനടക്കാന്‍ പാടില്ല.."
അപ്പന്‍ പിന്നെ അവിടെ നിന്നില്ല തന്റ്റെ മകനെ ഓര്‍ത്തു അഭിമാനം കൊണ്ട്.


Sunday, December 5, 2010

വീവഹ പാര്‍ട്ടി വിശേഷങ്ങള്‍

നമ്മളൊക്കെ ഓരോ വിവാഹത്തിനും എന്തെങ്കിലും പാര്‍ടികള്‍ക്കും പോകാറുണ്ട്.അപ്പോഴൊക്കെ നമുക്ക് എന്തെങ്കിലും രസകരമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്.ഞാന്‍ കുറച്ചുനാള്‍ മുമ്പ്  ഒരു വിവാഹ പാര്‍ട്ടിക്ക് പോയി.ഒരുപാട് പേരുണ്ട് .എല്ലാവരും ബന്ധുക്കളും,സുഹൃത്തുക്കളുമായി സൊറ പറഞ്ഞിരിക്കുന്നു.കുട്ടികള്‍ ഓടികളിക്കുന്നു.ഞാനുന്‍ എന്റ്റെ കുട്ടുകരും ഒരു മൂലയ്ക്ക് ഇരിക്കുകയാണ്.ഞങ്ങള്‍ (നമ്മള്‍ ആണുങ്ങള്‍) സാധാരണ ചെയ്യാറുള്ള വായ്നോട്ടം തുടരുകയാണ്.ഞാന്‍ പറയാതെ അറിയാലോ പര്ടിക്കൊക്കെ നല്ല കളക്ഷന്‍ ആയിരിക്കും.അങ്ങനെ ഞങ്ങള്‍ ആ കല്പരിപാടി തുടര്‍ന്ന് കൊണ്ടിരിക്കുമ്പോള്‍ ഒരു ബഹളം  കേട്ടു.ഒരു പെണ്‍കുട്ടിയെ ഒരുത്തന്‍ കയറി പിടിച്ചു അതാണ് വിഷയം.ആ പെണ്‍കുട്ടി വിടാന്‍ ഭാവമില്ല.അവന്‍ പറയുന്നു ഞാന്‍ ഒന്നും അറിഞ്ഞിട്ടില്ല അടുത്തു നിന്നെനെയുള്ള്  എന്ന്.പക്ഷെ ആ പെണ്‍കുട്ടി നല്ല രീതിയില്‍ അവനെ ചീതവിളിക്കുകയാണ്.സംഭവമറിഞ്ഞ് സ്ത്രീകളും പുരുഷന്മാരും ബഹളം വച്ചുതുടങ്ങി.ഒടുവില്‍ വാകെറ്റമായപ്പോള്‍ ഒരു ചെരിയകുട്ടി നിന്നു ഉറക്കെ കരയാന്‍ തുടങ്ങി.ആ കുട്ടിയുടെ അമ്മ അതിനെ എടുത്തു കരച്ചില്‍ നിര്‍ത്താന്‍ നോക്കി.പക്ഷെ കുട്ടി കരച്ചില്‍ നിര്തുനില്ല.കുട്ടി ബഹളം നടക്കുന്ന ഇടത്തേക്ക് വിരല്‍ ചുണ്ടിയാണ് കരയുന്നത്.അവിടെക്കുപോകനവും എന്ന് കരുതി ചേച്ചി കുട്ടിയെ അങ്ങോട്ട്‌ വിട്ടു.കുട്ടി ബഹളം നടക്കുനിടത് ചെന്ന് കരയാന്‍ തുടങ്ങി.അവിടെ അടിതുടങ്ങി.ഒച്ചയും ബഹളവുമായി.ഒടുവില്‍ മുതിര്‍ന്ന ഒരാള്‍ വന്നു പ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിച്ചു.അവന്‍ സോറി പറയണമെന്നായി.അതും പൊതുവായി.താന്‍ പറയില്ലെന്നും താന്‍ ചെയ്തട്ടില്ലെന്നും അവന്‍.ഒടുവില്‍ അവന്‍ മാപ്പുപറയാന്‍ തയാറായി..(അതങ്ങനെ ആണല്ലോ.വാദി പെണ്ണായാല്‍ പ്രതി ആണാന്നെന്ന്  എല്ലാവരും കരുതും.)ഇവന്‍ സങ്കടത്തോടെ  മാപ്പ് പറഞ്ഞു.ഇവന്‍ പുരതെക്കുപോയി മാറിയിരുന്നു പോട്ടികരയന്‍ തുടങ്ങി. അതുകണ്ടപ്പോള്‍ എല്ലാവര്ക്കും സംശയമായി.ഇവന്‍ തന്നെആണോ? എല്ലാവരും ആ പെണ്‍കുട്ടിയോട് ചോദിച്ചു.ആ പെണ്‍കുട്ടി അതെ എന്ന് പറഞ്ഞു.വേറെ ആരും എന്റ്റെ പുറകില്‍ ഇല്ലായിരുന്നു.ആ പെണ്‍കുട്ടി ഉറപിച്ചു പറഞ്ഞു.അങ്ങ്ഫനെ ആ പ്രശ്നം തീര്‍ന്നു.അവന്‍ ഞങ്ങള്‍ അറിയുന്ന ഒരുത്തനായിരുന്നു.കഴിഞ്ഞ ദിവസം അവന്റ്റെ കല്യാണം ഉറപ്പിച്ചു.പെണ്ണിനെ കണ്ടു ഞങ്ങള്‍ എല്ലാവരും അമ്പരന്നു.അന്ന് അവന്‍ കയരിപിടിചെന്നു പറഞ്ഞ പെണ്ണ്.ഞങ്ങള്‍ക്ക് ഒന്നും മനസിലായില്ല.ഞങ്ങള്‍ അനെക്ഷിച്ചപ്പോള്‍ കാര്യം പിടികിട്ടി.അന്നത്തെ സംഭവം കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ വീട്ടുകാര്‍ കല്യാണ കാസറ്റ് ഇട്ടു കണ്ടു.അതില്‍ എല്ലാം എടുത്തിരുന്നു.സത്യത്തില്‍ ആ പെണ്‍കുട്ടിയെ പുറകില്‍ പിടിച്ചത് അവിടെ ഓടിനടന്ന ചെറിയ കുട്ടിആയിരുന്നു.ആ കുട്ടിയെ പെണ്‍കുട്ടി തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടില്ല കണ്ടത് അടുത്തു നിന്ന ഇവനെ.തെറ്റ് മനസിലാക്കിയ വീട്ടുകാര്‍ അപ്പോള്‍ തന്നെ അവന്റ്റെ വീട്ടില്‍ വന്നു മാപ്പുപറഞ്ഞു.ഇവന്ട്ടെ സ്വഭാവവും പഠിപ്പും പെരുമാറ്റവും ഇഷ്ട്ടപെട്ട വീട്ടുകാര്‍ ആ പെണ്‍കുട്ടിക്ക് ഇവനെ തന്നെ കല്യാണം ഉറപ്പിക്കുകയായിരുന്നു.
അങ്ങനെ ആ ചെറിയ വിരുതന്‍ ഒപ്പിച്ച പണി കാരണം ഒരു കല്യാണവും കുടാന്‍ ഞങ്ങള്‍ക്ക് സാധിച്ചു..ഈശ്വര കുട്ടികളുടെ പിടുത്തത്തിനു  ഇത്ര  വിലയുണ്ടോ...?
എന്തായാലും ഇത്രയും പറഞ്ഞു. അപ്പോള്‍ ഒരു കാര്യവും കുടി പറഞ്ഞോട്ടെ..
വിവാഹം കഴിഞ്ഞു ഒരു പെണ്ണ് ചെരുക്കന്റ്റെ  വീട്ടില്‍ കാലുകുതിയിട്ടു പറഞ്ഞു."എന്റ്റെ പ്രിയപ്പെട്ട പുതിയ കുടുംബങ്ങന്കളെ ഈ ഭവനത്തില്‍ മരുമകളായി വരാന്‍ സാധിച്ചതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു.എന്റ്റെ സാനിധ്യം ഈ വീട്ടിലെ ചിട്ടകല്‍ക്കോ,ദൈനംദിന രീതികല്‍ക്കോ ഒരു മാറ്റം വരുത്തിലെന്നു ഞാന്‍ ഉറപ്പു തരുന്നു.തുണി അലക്കികൊണ്ടിരിക്കുന്നവര്‍ക്ക് അത് തുടരാം,പാചകം ചെയ്തുകൊണ്ടിരിക്കുനവര്‍ക്ക് അത് തുടരാം,വീട് അടിച്ചു വാരി കൊണ്ടിരിക്കുന്നവര്‍ക്ക് അത് തുടരാം.പാത്രങ്ങള്‍ കഴുകികൊണ്ടിരിക്കുന്നവര്‍ക്ക് അത് തുടരാം.ആരും അവരുടെ ജോലികള്‍ക്ക് മാറ്റം വരുതെണ്ടാതില്ല.ഞാനിവിടെ നിങ്ങളുടെ മകന്റ്റെ നേരം പോക്കിനായി പ്രവര്‍ത്തിക്കാം." 
എപ്പടി....!!!!!!!!!!!

Sunday, November 21, 2010

കവിത..

കവിതകള്‍ ഇഷ്ട്ടപെടതവരായി ആരും തന്നെ ഉണ്ടാവാം ഇടയില്ല.ചില കവിതകള്‍ നമ്മളില്‍ ചിരിയും ചിന്തയും ഉണര്‍വും ഉണ്ടാകാറുണ്ട്.ഇതാ ഒരു കവിത വായിച്ചോള്..ഏതു ഞാന്‍ എഴുതിയ കവിതയല്ല,പക്ഷെ ഇത് നമ്മളില്‍ കൌതുകം ഉണര്‍ത്തും.
സിന്ധു .വി .സതീഷ്‌ എന്ന ഒരു കവിയത്രി എഴുതിയതാണ്.
ബധിര, മുക 
'കുട്ടികള്‍ ' എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ 
അയാള്‍ കേട്ടത് 'പട്ടി'കലെന്നു
'പണം'എന്ന് പറഞ്ഞപ്പോള്‍ അയാള്‍ കേട്ടത് 'പെണ്ണ്' എന്ന്.
'പാര്‍പ്പിടം 'എന്ന് പറഞ്ഞപ്പോള്‍ അയാള്‍ കേട്ടത് 'പപ്പട'മെന്നു.
'സ്ത്ര'മെന്നു പറഞ്ഞപ്പോള്‍ അയാള്‍ കേട്ടത് 'അസ്ത്ര'മെന്നു
അവിടെവച്ചു നിര്‍ത്തിയാലോ എന്ന് ഞാന്‍ ആലോചിച്ചു.
ചെവികൊണ്ടു പോലും കേള്‍കാത്തയാല്‍,
മനസുകൊന്ടെങ്ങനെ കേള്‍ക്കും.?
'കുപ്പികള്ളെന്നു' പറഞ്ഞാല്‍ കുടിവെല്ലമെന്നു കേട്റെങ്കിലോ 
എന്ന് കരുതി ഞാന്‍ കുപ്പികള്ളെന്നു പറഞ്ഞു.
അത്ഭുതം!!
അയാള്‍ കുപ്പികള്ളെന്നു തന്നെ കേട്ടു.!!
അവിടം മുതലാണ്‌ ഞാന്‍ ബധിരയും,മുകയും ആയതു.!! 










Friday, November 12, 2010

ധനം

ധനസമ്പാദ നം  വളരെയേറെ ക്ലെശകരമാനെന്നു നമുക്കെലം അറിയാം.സംബാധിച്ചു വച്ച് കഴിഞ്ഞാല്‍ കള്ളന്മാരെ ഭയം.ചെലവുചെയ്താല്‍ തീര്ന്നുപോകുമോ എന്നാ ഭയം.ധനം അതികമായാല്‍ അഹങ്കരിയാകുമോ എന്നാ ഭയം.ച്ചുതുകളി,മദ്യപാനം,സ്ത്രീസേവ തുടങ്ങിയ ദുശീലങ്ങളിലേക്ക് വഴുതിപോകുമെന്ന ഭയം.പക്ഷെ ധനമില്ലാതെ ജീവിക്കാനും പ്രയാസം.
പിന്നെ എന്ത് ചെയ്യും..?
ന്യായമായ മാര്‍ഗങ്ങളിളുടെ ധനം നേടിയാലും നല്ല കാര്യങ്ങള്‍ക്ക് ചെലവഴിക്കുനതിലും ഒരു തെറ്റുമില്ല .അര്‍ഹിക്കുനവര്‍ക്ക് വാങ്ങനുല്ലതാണ് ധനം.അപ്പോഴേ ധനം നമ്മുടെ ഉത്തമ സുഹൃത്തായി മാരുനത്.അതെ, ധനത്തിന്‍റെ വിലയറിഞ്ഞു വേണം ധനം ഉപയോഗപെടുത്താന്‍. 

Sunday, October 24, 2010

ആരാണ് മന്ദബുദ്ധികള്‍...?

മന്ദബുദ്ധികള്‍ .നമ്മള്‍ കളിയാക്കുകയോ..അല്ലെങ്കില്‍ അങ്ങനെയുള്ളവരെ സഹതാപത്തോടെ ശ്രെധിക്കാറുണ്ട്. സത്യത്തില്‍ എന്റ്റെ ഒരു നിഗമനത്തില്‍ അവര്‍ക്ക് ദൈവം കൊടുത്ത ഒരു ശിക്ഷയല്ല അത് അനുഗ്രഹമാണ്.കാരണം അവര്‍ ബുദ്ധി കുടി മന്ദബുദ്ധികള്‍ ആയതാണ്.
നുറുമീറ്റര്‍ ഒട്ടമാത്സരമാണ്.അത് മന്ദബുധികളുടെ.ഒന്‍പതു കുട്ടികളാണ് ട്രാകില്‍ ഓടുനത്.മത്സരം തുടങ്ങി.ഓട്ടത്തിനിടയില്‍ ഒരുകുട്ടി ട്രാകില്‍ വീണു.മുമ്പോട്ടുപോയ എട്ടുകുട്ടികളും  പിന്നോട്ട് വന്നു വീണ കുട്ടിയെ പിടിചെയുനെല്പിച്ചു .അതിനുശേഷം ഒന്പതുകുട്ടികളും കൈകൊര്തുപിടിച്ചു ഒരുമിചോടി എല്ലാ കുട്ടികളും ഒരുമിച്ചു ഫിനിഷ് ചെയ്തു.ഒരുനിമിഷം സ്റ്റേഡിയം നിശബ്ദമായി.ആ നിശബ്തധയില്‍ കാണികള്‍ വിതുബുന്നു.പിന്നീട് അന്തരിക്ഷം നിറഞ്ഞുനിന്ന കയ്യടി.
സത്യത്തില്‍ ആരാണ് മന്ദബുദ്ധികള്‍ അറിവുണ്ടെന്ന് ധരിച്ചുനടക്കുന്ന നമ്മളോ..? അതോ നമ്മള്‍ സഹതാപത്തോടെ നോക്കുന്ന മന്ദബുദ്ധി (ബുദ്ധിയുള്ള  ) കുട്ടികളോ..?

ശാന്തിയും,സമാധാനവും

ഈ ലോകത്ത് വിലകൊടുത് കിട്ടാത്ത രണ്ടേ രണ്ടു സാധനമേ ഉള്ളു.ശാന്തിയും,സമാധാനവും.
അത് ലഭ്യമാകാന്‍ ആര് മാര്‍ഗങ്ങള്‍ ഉണ്ട്.
1. മറ്റുള്ളവര്‍ അറിയാതെ പറ്റവുനത്ര സഹായങ്ങള്‍ അര്‍ഹികുന്നവര്‍ക്ക് ചെയ്യുക.
2. നല്ല കാര്യങ്ങള്‍ കഴിയുനത്ര ചെയ്യുകയും,അതെപറ്റി കൊട്ടിഘോഷിക്കതിരിക്കുകയും  ചെയ്യുക.
3. മറ്റുള്ളവര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ പറ്റി സുഹൃത്തുക്കളോട് നന്നായി അവതരിപ്പികുക. 
4 . വീട്ടിലെതുന്നവരെ  ഹൃദയപുര്‍വ്വം സീകരിക്കാന്‍ സമയം കണ്ടെത്തുക.
5. ഇത്ര തന്നെ അറിവോ,സമ്പത്തോ ഉണ്ടായാലും അതോടൊപ്പം വിനയവും കുട്ടുക.
6. മറ്റുള്ളവര്‍ക് വേദന ഉണ്ടാകതവിതം വിമര്‍ശനങ്ങള്‍ നടത്താന്‍ ശ്രെമിക്കുക.

Saturday, October 16, 2010

രാജ്യത്തെ ജീവിത രീതി

നമ്മുടെ നാട്ടിലെ,രാജ്യത്തെ ജീവിത രീതി നിങ്ങള്‍ ശ്രെധിചിട്ടുണ്ടോ..?
ആമ്ബുലന്സിനെകളും പോലിസിനെക്കളും വേഗത്തില്‍ പിസ്സയും ബര്‍ഗറും വീട്ടിലെത്തുന്ന രാജ്യത്താണ് നമ്മള്‍ താമസിക്കുനത്.
കാര്‍ ലോണ്‍ 5 % ഉം വിദ്യാഭ്യാസ ലോണ്‍ 12 % ഉം ലഭ്യമാക്കുന്ന സുന്ദര രാജ്യത്ത്.
ഒരു കിലോ അരികു മുപതുരുപ കൊടുത്തും,സിം കാര്‍ഡ്‌ സൌജന്യമായി ലഭിക്കുന്ന രാജ്യത്ത്.കാലില്‍ ധരികേണ്ട ചെരിപ്പുകള്‍ എ സി  ഷോരുമുകളിലും ഭക്ഷനമാകി കഴികേണ്ട  പച്ചകറികള്‍ ഫുട്പാത്തിലും ലഭിക്കുന്ന രാജ്യത്ത്....
അതെ..നാരങ്ങവെള്ളം കൃത്രിമമായി രുചിപോടി ചേര്‍ത്തും ശുദ്ധമായ നാരങ്ങ കൊണ്ട് സോപ്പുപോടിയും ഉണ്ടാകുന്ന രാജ്യത്ത്.

Friday, October 15, 2010

സൈകൊലജി വിദ്യാര്‍ത്ഥി

വളരെ ലജ്ജലുവായ യുവാവ്‌ ബാറില്‍ പോയപ്പോള്‍ സുന്ദരിയായ ഒരു യുവതി ഒരു മുലക്ക് ഒറ്റയ്ക്ക് ഇരികുനത് കണ്ടു.യുവാവ് ധൈര്യം സംഭരിച്ചു യുവതിയുടെ അടുതെത്തി പറഞ്ഞു :" ഞാന്‍ ഇവിടെ ഇരികുന്നതില്‍ വല്ല വിരോധവും ഉണ്ടോ?"
യുവതി പോട്ടിതെരിച്ചുകൊണ്ട്‌:"എന്ത് നിങ്ങളുടെ കൂടെ ഈ രാത്രി പങ്കിടാന്‍ എന്നെ കിട്ടില്ല."
ബാറിലെ എല്ലാവരും യുവാവിനെ തുറിച്ചു നോക്കി.യുവാവ് ലജ്ജിച്ചു  മാറിയിരുന്നു.കുറച്ചു കഴിഞ്ഞപ്പോള്‍ ആ യുവതി യുവാവിന്റ്റെ അടുതെത്തി പറഞ്ഞു:"നോക്ക്, ഞാന്‍ ഒരു സൈകൊലജി വിദ്യാര്‍ത്ഥിയാണ്.പ്രേകൊപനകരമായ സാഹചര്യങ്ങളില്‍ ഒരു വ്യക്തി ഇങ്ങനെ പ്രതികരിക്കുമെന്ന് പടികുന്നതിന്റ്റെ ഭാഗമായാണ് ഞാന്‍ നിങ്ങളോട് അങ്ങനെ പറഞ്ഞത്."
അപ്പോള്‍ യുവാവ് ഉറക്കെ ഇങ്ങനെ പ്രതികരിച്ചു:"എന്ത് ഒരു രാത്രിക്ക് ആയിരം രൂപയോ അതിത്തിരി കുടുതല....!!!"



Thursday, October 14, 2010

ചിലി ദൗത്യം പൂര്‍ണം;

ചിലി ദൗത്യം പൂര്‍ണം; 33 പേരെയും രക്ഷപെടുത്തി 






കോപ്പിയാപ്പോ: ലോകം ഉറ്റുനോക്കിയ ഏറ്റവും വലിയ രക്ഷാദൗത്യത്തിന് വിജയകരമായ പരിസമാപ്തി. ചിലിയിലെ സാന്‍ജോസ് ഖനിയില്‍ കുടുങ്ങിയ 33 പേരെയും പുറത്തെത്തിച്ചു. ലൂയിസ് ഉര്‍സ എന്ന തൊഴിലാളിയാണ് ഏറ്റവും ഒടുവിലായി പുറംലോകം കണ്ടത്. ഇതോടെ 22 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവര്‍ത്തനം പൂര്‍ണമായി. എല്ലാവരേയും പുറത്തെത്തിക്കാന്‍ രണ്ട് ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് തുടക്കത്തില്‍ കരുതപ്പെട്ടിരുന്നത്. എന്നാല്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍ രക്ഷാദൗത്യം പുരോഗമിച്ചതോടെ 22 മണിക്കൂര്‍ കൊണ്ട് തന്നെ എല്ലാം ശുഭകരമായി പൂര്‍ത്തിയാക്കാനായി. ഇത്ര നീണ്ട കാലം ഒരിടത്ത് പ്രത്യേകിച്ച് ഒരു ഖനിയില്‍ കുടുങ്ങിപ്പോകുകയും ഒടുവില്‍ ജീവനോടെ രക്ഷപെടുന്ന സംഭവവും ഇതാദ്യം. അതും 33 മനുഷ്യജീവനുകള്‍

പറഞ്ഞതിലും നേരത്തെയാണ് രക്ഷാപ്രവര്‍ത്തനം മുന്നേറിയത്. പ്രതീക്ഷിച്ചതിലും സുഗമമായി, സൂക്ഷ്മതയോടെ. ബുധനാഴ്ച രാവിലെ ഏഴേ മുക്കാലിനു തന്നെ സാങ്കേതിക വിദഗ്ധന്‍ മാനുവല്‍ ഗൊണ്‍സാലേസ് ഫീനിക്‌സ് എന്ന ചെറുപേടകത്തിലൂടെ താഴെയിറങ്ങിയിരുന്നു. കൂട്ടത്തിലേറ്റവും ആരോഗ്യമുള്ള ഫ്‌ളോറന്‍സിയോയ്ക്കായിരുന്നു പുറത്തെത്താനുള്ള ആദ്യ ഊഴം. അദ്ദേഹത്തെ നിര്‍ബന്ധിക്കേണ്ടി വന്നില്ല. ആ മുപ്പത്തൊന്നുകാരന്‍ അതിനു തയ്യാറായി നില്‍ക്കുകയായിരുന്നെന്ന് ജനം വീഡിയോയില്‍ കണ്ടു. രക്ഷാ തുരങ്കം താണ്ടി പതിനാറു മിനിറ്റുകൊണ്ട് ഫ്‌ളോറന്‍ഷ്യോ മുകളിലെത്തി. ഏഴു വയസ്സുള്ളമകന്‍ ബൈറന്റെ ആശ്ലേഷം സ്വീകരിച്ചുകൊണ്ട് പുറത്തിറങ്ങി. പിന്നാലെ പ്രസിഡന്‍റിന്റെ ഗാഢാലിംഗനം. ഭാര്യയ്ക്കും കുടുംബാംഗങ്ങള്‍ക്കും കൂട്ടുകാര്‍ക്കുമൊപ്പം അല്പ സമയം. പിന്നെ ഹെലികോപ്റ്ററില്‍ ആസ്​പത്രിയിലേക്ക്.

'ഇതു ദിവ്യാത്ഭുതം തന്നെ', ഉരുക്കു പേടകത്തിന്റെ കവാടം തുറന്നു പുറത്തിറങ്ങിയ ഫ്‌ളോറന്‍ഷ്യോ അവാലോസിനെ നോക്കി ചിലിയുടെ പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ പിനേറ പറഞ്ഞു. ശ്വാസമടക്കിപ്പിടിച്ച് ടെലിവിഷന്‍ സ്‌ക്രീനുകളില്‍ ഈ ദൃശ്യം തത്സമയം കണ്ടുനിന്ന ലോകം ശരിവെച്ചു, ദിവ്യാത്ഭുതത്തില്‍ കുറഞ്ഞ ഒന്നുമല്ല ഇത്. അപ്പോള്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലുടനീളം ആഹ്ലാദത്തിന്റെ പള്ളിമണികള്‍ മുഴങ്ങുന്നുണ്ടായിരുന്നു.



ഖനിക്കുള്ളിലുള്ള തൊഴിലാളികളും പുറംലോകവുമായുള്ള ആശയവിനിമയത്തിനു നേതൃത്വം നല്‍കിയ മരിയോ സെപല്‍ഡേവയുടേതായിരുന്നു അടുത്ത ഊഴം. ആരോഗ്യത്തിനൊരു കുഴപ്പവുമില്ലെന്നു തെളിയിക്കാനെന്നോണം പേടകത്തില്‍ നിന്നു ചാടിയിറങ്ങിയ മരിയോയുടെ ആലിംഗനത്തിന്റെ ശക്തികൊണ്ട് ഭാര്യ താഴെ വീണുപോയി. 'ദൈവത്തിനും ചെകുത്താനുമൊപ്പമായിരുന്നു ഞങ്ങള്‍. ഒടുവില്‍ ദൈവം കൈപിടിച്ചു കയറ്റി', മരിയോ പറഞ്ഞു. 

അറ്റക്കാമ മരുഭൂമിക്കു താഴെ മണ്ണിനടിയില്‍ 2,041 അടി ആഴത്തില്‍ മരണത്തെ ചെറുത്തു തോല്പിച്ച് പത്താഴ്ച പിടിച്ചു നിന്ന് കുടുസ്സു പേടകത്തില്‍ മുകളിലെത്തിയപ്പോള്‍ 33 തൊഴിലാളികളുടെയും മുഖത്ത് ആത്മവിശ്വാസത്തിന്റെ പ്രസരിപ്പുണ്ടായിരുന്നു. മെലിഞ്ഞുണങ്ങിയ പേക്കോലങ്ങളെ പ്രതീക്ഷിച്ചവര്‍ ആദ്യമൊന്നു ഞെട്ടി; മുടിവെട്ടി, മുഖം മിനുക്കി സുന്ദരന്മാരായാണ് എല്ലാവരും വന്നത്. പരസഹായം കൂടാതെയാണവര്‍ നടന്നത്. 


 

Wednesday, October 13, 2010

നവരാത്രി

        നവരാത്രി പാട്ടിന്‍റെയും നൃത്തത്തിന്‍റെയും മാത്രമല്ല നിറപ്പകിട്ടിന്‍റെയും ആഘോഷമാണ്. ഒന്‍പതു ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ആഘോഷമാണിത്. നവരാത്രി ഗുജറാത്തികള്‍ക്ക് മാത്രമല്ല എല്ലാവരും ആഘോഷിക്കാറുളള ഒരു ആഘോഷമാണിത്. നവരാത്രിവ്രതം വളരെ വിശേഷമാണ്‌. വെളുപ്പിനു കുളിച്ച്‌ ശുഭ്രവസ്‌ത്രധാരിയായി ദേവീപൂജ, ക്ഷേത്രദര്‍ശനം എന്നിവ നടത്തണം. ദേവീകഥാശ്രവണം, ദേവീസ്‌തുതികള്‍ പാടി സ്‌തുതിക്കുക, എന്നിവ നിര്‍ബന്ധമാണ്‌. തലേന്നാള്‍ ഉണ്ടാക്കിയ ഭക്ഷണ സാധനങ്ങള്‍ ഒന്നും കഴിക്കരുത്‌. മത്സ്യ മാംസ ആഹാരാദികള്‍ ഒന്നും കഴിക്കരുത്‌. ഒരു നേരമേ അരി ആഹാരം കഴിക്കാവൂ.രാത്രി ഭക്ഷണം ഒഴിവാക്കാന്‍ കഴിഞ്ഞാല്‍ അത്യുത്തമം, അല്ലെങ്കില്‍ ലഘുഭക്ഷണം കഴിക്കുക, മാനസികമായും ശാരീരികമായും ശുദ്ധി പുലര്‍ത്തുക എന്നിവ വേണം. നാമജപവും മാറ്റുമായി പകല്‍ കഴിച്ചു കൂട്ടണം. ബ്രഹ്മചര്യം അനുഷ്ഠിക്കണം.

        ഒന്‍പതു ഭാവങ്ങളില്‍ അഭീഷ്ടവരദായീനിയായ ദുര്‍ഗയാണ്‌ നവരാത്രിയുടെ പ്രത്യേകത. ആരോഗ്യം, ധനം, സന്തോഷം, അനുകമ്പ, ജ്ഞാനം, ഭക്‌തി, ശക്‌തി, പ്രശസ്‌തി, സല്‍പ്പേര്‌ എന്നിവ ഇൌ‍ ഒന്‍പത്‌ ഭാഗങ്ങളിലുള്ള ദുര്‍ഗ്ഗാദേവികളെ ഭജിച്ചാല്‍ ലഭിക്കും. ലോകമാകെ പ്രളയകാലത്ത്‌ മുങ്ങിയപ്പോള്‍ വിഷ്ണുവിന്റെ ചെവിയിലെ മാലിന്യത്തില്‍ നിന്നുണ്ടായ ഭടന്‍മാരെ വധിക്കാനായി പരാശക്‌തി കൈക്കൊണ്ട രൂപമായ മഹാകാളി ആണ്‌ . ഒന്‍പത്‌ രൂപത്തില്‍ ദേവിയെ ഭജിക്കുന്നവര്‍ക്ക്‌ എല്ലാവിധ ആയൂരാരോഗ്യ സൗഖ്യവും ഉണ്ടാകുമെന്ന്‌ ഉറപ്പാണെന്നാണ് വിശ്വാസം..

Friday, October 1, 2010

അവഗണന അനുഭവിക്കുന്നവരാണ് ഇന്ത്യയിലെ സ്ത്രീകള്‍.

വിദ്യാഭ്യാസ കാര്യത്തില്‍ മാത്രമല്ല ഭക്ഷണ കാര്യത്തില്‍ പോലും അവഗണന അനുഭവിക്കുന്നവരാണ് ഇന്ത്യയിലെ സ്ത്രീകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ കേരളത്തിലെ ആധുനിക സ്ത്രീകളുടെ സ്ഥിതി ഏറെ പരിതാപകരമാണ്...


പുലര്‍ച്ചെ ഏറ്റവും ആദ്യം എഴുന്നേല്‍ക്കണം. വീട്ടിലോരോരുത്തരുടെയും ഇഷ്ടാനിഷ്ടങ്ങളനുസരിച്ച് പാചകം ചെയ്യണം. കുഞ്ഞുങ്ങളെ സ്‌കൂളിലയയ്ക്കണം. എല്ലാവരെയും യാത്രയാക്കിക്കഴിഞ്ഞാല്‍ ഒരു ദീര്‍ഘ ശ്വാസത്തിനു പോലും സമയം കളയാതെ സ്വന്തം ജോലിക്കായി ജീവന്‍ വാരിപ്പിടിച്ച് പാഞ്ഞുപോകണം. അവിടെയെത്തിയാലോ ഒട്ടു മിക്കവര്‍ക്കും നടു നിവര്‍ക്കാന്‍ പോലും സമയം കിട്ടാത്ത വിധത്തില്‍ തിരക്കുകളാവും. വൈകുന്നേരം വീട്ടിലെത്തിയാല്‍ എല്ലാവരും ആശ്വാസത്തോടെ വിനോദങ്ങളിലേക്കും വിശ്രമങ്ങളിലേക്കും നീങ്ങുമ്പോള്‍ വീട്ടമ്മമാര്‍ക്ക് തിരക്കോടു തിരക്കാണ്. ഏതാണ്ട് പാതിരാ വരെ.

സ്ത്രീകള്‍ ആദരിക്കപ്പെടുന്നിടത്ത് ദേവതകള്‍ പോലും ആഹ്ലാദിക്കുമെന്നൊക്കെ സ്മൃതികളില്‍ പറയും. പക്ഷേ, ആദരവും പൂജയും ആരോഗ്യവും തുല്യതയുമാണ് സ്ത്രീകള്‍ക്കു വേണ്ടത് എന്ന വസ്തുതയോട് എല്ലാവരും മുഖം തിരിക്കുകയും ചെയ്യും. ആരോഗ്യകാര്യങ്ങളില്‍ കേരളത്തിന്റെ നിലവാരം യൂറോപ്യന്‍ രാജ്യങ്ങളോടു കിടപിടിക്കുന്നതായിരുന്നു മുമ്പ്. ഇപ്പോഴും ചില മേഖലകളില്‍ നാം ഏറെ മുന്നില്‍ത്തന്നെയാണ്. സ്ത്രീകള്‍ക്ക് ചികില്‍സാ സൗകര്യങ്ങളും ആരോഗ്യസാഹചര്യങ്ങളുമൊരുക്കുന്ന കാര്യത്തില്‍ ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തെക്കാളും ഏറെ മുന്നിലാണ് കേരളം.

എന്നാല്‍ അതിനൊപ്പം തന്നെ സമൂഹത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ലിംഗപരമായ വിവേചനത്തിന്റെ പ്രത്യാഘാതങ്ങള്‍ സ്ത്രീകളുടെ ആരോഗ്യ രംഗത്ത് പ്രകടമാണ്. ഇന്ത്യയിലെ ഗ്രാമങ്ങളില്‍ പൊതുവേ കാണുന്ന ഒന്നാണ് പെണ്‍കുഞ്ഞുങ്ങളോടുള്ള അവഗണന. വിദ്യാഭ്യാസ കാര്യത്തില്‍ മാത്രമല്ല ഭക്ഷണ കാര്യത്തില്‍ പോലും അവഗണന അനുഭവിക്കുന്നവരാണ് ഇന്ത്യയിലെ പെണ്‍ കുഞ്ഞുങ്ങള്‍. എന്നാല്‍ ഇക്കാര്യത്തിലും കേരളത്തിലെ പെണ്‍കുഞ്ഞുങ്ങളുടെ സ്ഥിതി ഏറെ മുന്നിലാണ്. ആയുര്‍ദൈര്‍ഘ്യത്തിന്റെ കാര്യത്തിലും വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും കേരളത്തിലെ സ്ത്രീകള്‍ മുന്നില്‍ത്തന്നെ.

ദുരിത യാത്ര

എന്നാല്‍ ഇന്നും നമ്മുടെ നാട്ടിലെ സ്ത്രീകള്‍ ഏറെ അവഗണന അനുഭവിക്കുന്ന രംഗങ്ങളുണ്ട്. യാത്ര, പൊതുസമൂഹത്തിലെ അന്തസ്സ്, പൊതുജീവിതത്തില്‍ ലഭിക്കുന്ന സ്വാതന്ത്ര്യം, തൊഴിലിടങ്ങളിലെ സമത്വം, മാനസിക പ്രശ്‌നങ്ങള്‍ തുടങ്ങിയവ ഉദാഹരണം. കേരളത്തിലെ സ്ത്രീകളുടെ ആരോഗ്യാവസ്ഥയെയും മാനസികാവസ്ഥയെയും ഏറ്റവും ഗുരുതരമായി ബാധിക്കുന്ന പ്രശ്‌നങ്ങളിലൊന്നാണ് യാത്ര. ഇന്ത്യയില്‍ മറ്റേതൊരു സംസ്ഥാനത്തുമുള്ളതിനെക്കാള്‍ വളരെയധികമായി യാത്ര ചെയ്യേണ്ടി വരുന്നവരാണ് കേരളത്തിലെ സ്ത്രീകള്‍. അതേ സമയം അവര്‍ക്ക് വന്‍ നഗരങ്ങളിലെ സ്ത്രീകളെപ്പോലെയോ വിദേശങ്ങളിലെ സ്ത്രീകളെപ്പോലെയോ വിപുലമായ യാത്രാ പരിചയങ്ങളൊന്നും ഉണ്ടാകുന്നുമില്ല. ബസിലും തീവണ്ടിയിലും തിങ്ങി ഞെരുങ്ങി കെട്ടി ഞാന്ന് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് അസ്ഥി സംബന്ധമായ രോഗങ്ങളും സന്ധിപ്രശ്‌നങ്ങളും ഉണ്ടാകുന്നത് വിരളമല്ല. യാത്രകളുണ്ടാക്കുന്ന അങ്കലാപ്പുകളാണ് വളരെ വലിയൊരു വിഭാഗം സ്ത്രീകളിലും ഉത്കണ്ഠാപ്രശ്‌നങ്ങളും രക്താതിമര്‍ദം പോലുള്ള അസ്വസ്ഥതകളുമുണ്ടാക്കുന്നത്. സ്വന്തമായി സ്‌കൂട്ടറിലോ കാറിലോ യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് സ്വകാര്യ ബസ് ജീവനക്കാരില്‍ നിന്നും വലിയ വാഹനങ്ങളില്‍ നിന്നും ഏല്‍ക്കേണ്ടി വരുന്ന അവഹേളനങ്ങളും പേടിപ്പിക്കലുകളും ഒരു സാമൂഹിക പ്രശ്‌നമായിത്തന്നെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ഇരു ചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്ന സ്ത്രീകള്‍ അപകടത്തില്‍ പെടുന്നത് ഒരു നാലഞ്ചു കൊല്ലം മുമ്പു വരെ വളരെ വിരളമായിരുന്നു. പുരുഷന്മാരെക്കാള്‍ തികഞ്ഞ ജാഗ്രതയോടെയാണ് മിക്ക സ്ത്രീകളും യാത്ര ചെയ്യുന്നതെങ്കിലും അപകടങ്ങളുടെ കാര്യത്തില്‍ സ്ത്രീകളുടെ തോത് കൂടി വരികയാണ്.

പൊണ്ണത്തടി

സ്ത്രീകള്‍ നേരിടുന്ന മറ്റൊരു വലിയ പ്രശ്‌നമാണ് പൊണ്ണത്തടി. കേരളത്തിലെ വീട്ടമ്മമാര്‍ക്കിടയിലെ പൊണ്ണത്തടിയെക്കുറിച്ച് ചെറുതെങ്കിലും കാര്യമാത്ര പ്രസക്തമായ ചില പഠനങ്ങള്‍ നടന്നിട്ടുണ്ട്. മിക്കപ്പോഴും അമ്മമാര്‍ക്ക് രാവിലെ ഭക്ഷണം കഴിക്കാന്‍ കഴിയാറില്ല. ശരിയായ പ്രഭാത ഭക്ഷണം ഇല്ലാത്തതു കൊണ്ടുള്ള പ്രശ്‌നങ്ങള്‍ ഒരു വശത്ത്. മറുവശത്താകട്ടെ അസമയത്തെ അമിത ഭക്ഷണം കൊണ്ടുള്ള പ്രശ്‌നങ്ങളും. ഭക്ഷണം മിച്ചം വെക്കാനും പാഴാക്കാനുമുള്ള മടി മൂലം മിച്ചമുള്ള ഭക്ഷണം മുഴുവന്‍ തിന്നു തീര്‍ക്കാനുള്ള ബാധ്യത സ്വയം ഏറ്റെടുക്കുന്നവരാണ് മിക്ക സ്ത്രീകളും. അതുകൊണ്ടു തന്നെ വളരെ വേഗം പൊണ്ണത്തടിയും രക്താതി മര്‍ദവും പോലുള്ള പ്രശ്‌നങ്ങള്‍ ആരംഭിക്കുകയായി. ചികില്‍സയാവശ്യമുള്ള രോഗങ്ങളിലൊന്നാണ് പൊണ്ണത്തടി. പുതിയ കാലത്തെ ഏറ്റവും വലിയ ആരോഗ്യപ്രശ്‌നങ്ങളിലൊന്നായ ഉപാപചയരോഗങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത്. പൊണ്ണത്തടിയോടൊപ്പം വരുന്ന അനുബന്ധ രോഗങ്ങളാണ് മുട്ടുവേദന, സന്ധിവാതം തുടങ്ങിയവയൊക്കെ. സന്ധിവാതരോഗങ്ങളുമായി ചികില്‍സ തേടിയെത്തുന്നവരില്‍ 60 ശതമാനത്തിലധികവും സ്ത്രീകളാണ്. മധ്യവയസ്‌കരായ സ്ത്രീകള്‍. മിക്കവരെയും കാര്യമായി അലട്ടുന്ന പ്രശ്‌നം പൊണ്ണത്തടിയാണു താനും.

സ്തനാര്‍ബുദം

കേരളത്തിലെ സ്ത്രീകളില്‍ സ്തനാര്‍ബുദത്തിന്റെ തോത് പാശ്ചാത്യ രാജ്യങ്ങളിലേതിനോടടുക്കുകയാണെന്ന് പ്രഗല്ഭ കാന്‍സര്‍ ചികില്‍സാ വിദഗ്ധനായ ഡോ.വി.പി.ഗംഗാധരന്‍ പറയുന്നു. മാറിയ ജീവിത രീതികള്‍ വലിയൊരളവു വരെ സ്തനാര്‍ബുദത്തിനു കാരണമാകുന്നുമുണ്ട്. വ്യായാമമില്ലാത്ത ജീവിതരീതിയും വീട്ടില്‍ പാചകം ചെയ്യുന്നത് കഴിവതും ഒഴിവാക്കി പുറത്തു നിന്ന് ഭക്ഷണം കഴിക്കുന്ന രീതിയുമൊക്കെ ഒരളവോളമെങ്കിലും സ്തനാര്‍ബുദത്തിലേക്കു നയിക്കുന്നുണ്ട്. ഒട്ടുമിക്ക സാഹചര്യങ്ങളിലും സ്തനാര്‍ബുദം ചികില്‍സിച്ചു ഭേദമാക്കാന്‍ കഴിയുന്ന അവസ്ഥയിലേക്ക് നാമെത്തിയിട്ടുണ്ടെങ്കിലും സ്തനാര്‍ബുദത്തിന്റെ തോത് വര്‍ധിച്ചു വരുന്നത് അപകടകരമായ പ്രവണതയാണ്.

മാനസിക പ്രശ്‌നങ്ങള്‍

പുരുഷന്മാര്‍ക്ക് ജോലിയില്‍ നിന്നും ജീവിതശൈലീപ്രശ്‌നങ്ങള്‍ മൂലവുമൊക്കെയാണ് മാനസിക വിഷമതകള്‍ നേരിടേണ്ടി വരുന്നതെങ്കില്‍ സ്ത്രീക്ക് മാനസിക പ്രശ്‌നങ്ങളുണ്ടാകുന്നത് പ്രധാനമായും ഭര്‍തൃവീട്ടുകാര്‍, ഭര്‍ത്താവ്, തൊഴില്‍സ്ഥലം എന്നിവിടങ്ങളില്‍ നിന്നാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് നല്ലൊരു പങ്ക് സ്ത്രീകളും തൊഴിലെടുക്കുന്നവരായി മാറിക്കഴിഞ്ഞു. തൊഴിലെടുക്കാതെ കുടുംബിനിയായി കഴിയുന്ന സ്ത്രീക്ക് പല തരത്തിലുള്ള അവമതികള്‍ക്കും ഇരയാകേണ്ടി വാരുറുമുണ്ട്. തൊഴില്‍ ചെയ്യുന്നവര്‍ക്കാകട്ടെ ജോലിയുടെ ഭാരത്തോടൊപ്പം അമ്മ, ഭാര്യ, വീട്ടിലെ പണികളുടെ ചുമതലക്കാരി എന്നിങ്ങനെ പല റോളുകള്‍ കൈകാര്യം ചെയ്യേണ്ടതായും വരുന്നു.

തന്റെ ചുമതലകളോട് പരിപൂര്‍ണമായി നീതി പുലര്‍ത്താന്‍ കഴിയാതെ വരുമ്പോള്‍ പലതരത്തിലുള്ള വൈകാരിക സംഘര്‍ഷങ്ങള്‍ക്കും ഇരകളാവുന്നു സ്ത്രീകള്‍. ഇതിനു പുറമേ ശാരീരികമായുണ്ടാകുന്ന ചെറിയ വ്യത്യാസങ്ങള്‍ പോലും കണ്ടു പിടിക്കാനുള്ള കഴിവ് സ്ത്രീകള്‍ക്ക് കൂടുതലാണു താനും. തന്മൂലം നിസ്സാരമായ ശാരീരിക വ്യതിയാനങ്ങള്‍ പോലും വേദനയായും പെരുപ്പായും അസുഖങ്ങളായും വ്യാഖ്യാനിച്ച് സ്വയം രോഗിയാണെന്നു കരുതുന്ന പ്രവണതയുമുണ്ട് ചിലര്‍ക്ക്. വിഷാദരോഗങ്ങള്‍ പോലുള്ള മാനസികാസ്വാസ്ഥ്യങ്ങള്‍ സ്ത്രീകളില്‍ പുരുഷന്മാരെക്കാള്‍ രണ്ടിരട്ടിയോളമുണ്ടെന്ന് പ്രഗല്ഭ മനോരോഗ വിദഗ്ധനായ ഡോ.പി.എന്‍.സുരേഷ്‌കുമാര്‍ ചൂണ്ടിക്കാണിക്കുന്നു. 20-35 പ്രായത്തിലാണ് വിഷാദരോഗവും മറ്റും കൂടുതലായി കാണുന്നതും. പല തരത്തിലുള്ള ഫോബിയകള്‍, പാനിക് ഡിസോര്‍ഡര്‍ തുടങ്ങിയവയും സ്ത്രീകളില്‍ കൂടുതലായി കാണുന്നുണ്ട്.

മികച്ച ആരോഗ്യ മാതൃക

ഒരുവശത്ത് നിരവധി ആരോഗ്യ പ്രശ്‌നങ്ങളും പൊണ്ണത്തടി പോലുള്ള സര്‍വസാധാരണമായ അസ്വസ്ഥതകളും വര്‍ധിച്ചു വരുമ്പോഴും മറുവശത്ത് സ്ത്രീകള്‍ക്കിടയില്‍ പുതിയൊരു ആരോഗ്യാവബോധം വളര്‍ന്നു വരുന്നുണ്ട്. ജിംനേഷ്യങ്ങളില്‍ പോയി വര്‍ക്ക് ഔട്ട് ചെയ്യുകയും എയറോബിക് ഡാന്‍സ് ഉള്‍പ്പെടെയുള്ള വ്യായാമ പദ്ധതികളില്‍ താത്പര്യത്തോടെ മുഴുകുന്നവരുമായ സ്ത്രീകളുടെ എണ്ണം കഴിഞ്ഞ മൂന്നു നാലു വര്‍ഷത്തിനിടയില്‍ത്തന്നെ പല മടങ്ങായി വര്‍ധിച്ചിട്ടുണ്ട് . ശരിയായ ഭക്ഷണച്ചിട്ടകളെക്കുറിച്ചും വര്‍ക്ക്ഔട്ടിനെക്കുറിച്ചുമുള്ള മികച്ച ധാരണകളാണ് അപ്പര്‍ക്ലാസ്സ് സ്ത്രീകളെ ആരോഗ്യ ജീവിതത്തിലേക്ക് നയിക്കുന്നത്. ശരിയായ ആരോഗ്യാവബോധമുണ്ടായാലും മികച്ച ജീവിതം നയിക്കാനുള്ള സാഹചര്യങ്ങള്‍ കൂടിയുണ്ടായാലേ അതു കൊണ്ടു പ്രയോജനമുണ്ടാവുകയുള്ളൂ. സ്ത്രീകള്‍ക്ക് മികച്ച ജീവിത സാഹചര്യങ്ങള്‍ പ്രാപ്യമാക്കാന്‍ സമൂഹത്തിനു കഴിയേണ്ടതാണ്.

Tuesday, September 28, 2010

കണ്ണൊന്ന് തെറ്റിയാല്‍....!



കളികള്‍ക്കിടയില്‍ കുഞ്ഞിന് വീഴ്ചയും മുറിവും പതിവ്. ഇത്തരം അപകടങ്ങളുണ്ടായാല്‍ ഉടന്‍ ചെയ്യേണ്ടത്...

ജനലിലും മറ്റും എത്തിപ്പിടിച്ച് കയറാനും, കൗതുകമുള്ള ഓരോ സാധനങ്ങളെടുത്ത് വായിലിടാനുമൊക്കെയായിരിക്കും കുഞ്ഞുങ്ങള്‍ക്ക് ഏറ്റവുമിഷ്ടം. നോക്കിയിരിക്കാന്‍ കൗതുകമുണ്ട്. ദൈവമേ, ഈ കുഞ്ഞിന്റെ കളികള്‍ എന്നു തോന്നുകയും ചെയ്യാം. പക്ഷേ, അതിനിടയില്‍ വീണ് വല്ലതും പറ്റിയാലോ.




വീഴ്ച
ഒരു വയസ്സിനു മുകളിലുള്ള കുഞ്ഞുങ്ങള്‍ക്കാണ് ഇത്തരം ചെറിയ അപകടങ്ങള്‍ കൂടുതലുണ്ടാവുന്നത്. തല ഇടിച്ചിട്ടായിരിക്കും മിക്കവാറും വീഴുന്നത്. വീഴ്ച അധികം ഉയരത്തില്‍നിന്നല്ലെങ്കില്‍ പേടിക്കാനില്ല. കാരണം, അവരുടെ തലച്ചോര്‍ ഉറച്ചുവരുന്ന പ്രായമാണത്. അതുകൊണ്ടുതന്നെ തലച്ചോറിനെ സാരമായി ബാധിക്കില്ല.
എങ്കിലും, 24 മണിക്കൂര്‍ കഴിയുന്നതുവരെ കുട്ടിയെ പ്രത്യേകം ശ്രദ്ധിക്കണം. നിര്‍ത്താതെ ഛര്‍ദ്ദിക്കുക, കളിയും ചിരിയും കുറയുക, ഉറക്കം കുറയുക ഇങ്ങനെയൊക്കെ വരികയാണെങ്കില്‍ ഡോക്ടറെ കാണിക്കുന്നതാണ് നല്ലത്.
ശരീരഭാഗം മുഴച്ചിട്ടുണ്ടെങ്കില്‍ അവിടം തിരുമ്മണമെന്നില്ല. പകരം മുഴച്ച ഭാഗത്ത് ഒരു കഷണം ഐസ് വെച്ചാല്‍ മതി.
വീണതിനുശേഷം കുഞ്ഞ് കളിക്കുമ്പോള്‍ പഴയതുപോലെത്തന്നെ കൈയും കാലും ഇളക്കുന്നുണ്ടോയെന്നു ശ്രദ്ധിക്കണം. രണ്ടു കാലും നിലത്ത് ഉറപ്പിച്ചു കുത്തുന്നുണ്ടോയെന്നും നോക്കണം. അങ്ങനെയല്ലെങ്കില്‍ വിദഗ്ധ ചികിത്സ തേടുന്നതാണ് നല്ലത്.

ഷോക്ക്

പ്ലഗ് പോയിന്റിലും മറ്റും വിരലുകളും പച്ച ഈര്‍ക്കിലും കൊണ്ട് കുത്തിനോക്കുക, കുഞ്ഞുങ്ങളുടെ ഒരു പ്രധാന പണിയാണിത്. അതിനിടയില്‍ ചിലപ്പോള്‍ ഷോക്കേല്‍ക്കുകയും ചെയ്യാം. ഉപയോഗിക്കാത്ത സോക്കറ്റുകള്‍ എപ്പോഴും ഡമ്മി പ്ലഗ്ഗുകള്‍ ഉപയോഗിച്ച് അടച്ചു വെക്കണം.

മിക്‌സി, ഇസ്തിരിപ്പെട്ടി, ഹീറ്റര്‍ തുടങ്ങിയ വൈദ്യുതോപകരണങ്ങളില്‍ നിന്നും ഇടയ്ക്ക് കുഞ്ഞുങ്ങള്‍ക്ക് ഷോക്കേല്‍ക്കാറുണ്ട്. ഇങ്ങനെ ഷോക്കേറ്റാല്‍ വേഗം തന്നെ, മെയിന്‍ സ്വിച്ച് ഓഫ് ചെയ്ത് കുട്ടിയെ ഉപകരണത്തിന്റെ അടുത്തുനിന്നും മാറ്റിക്കിടത്തുക. അതിനുശേഷം പുറത്ത് സാവധാനം തട്ടുക. ബോധക്ഷയമോ മറ്റോ ഉണ്ടായാല്‍ ആശുപത്രിയിലെത്തിക്കുകയും വേണം.

മുറിവ്
വീഴ്ച മൂലമുള്ള മുറിവ് ചെറുതാണെങ്കില്‍, തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിച്ച് നന്നായി കഴുകി, ആന്റിസെപ്റ്റിക് ക്രീം പുരട്ടിയാല്‍ മതി. ബ്ലേഡ് കൊണ്ട് മുറിഞ്ഞാലും മുറിവ് വൃത്തിയാക്കി ആന്റിസെപ്റ്റിക് ക്രീം വെച്ചാല്‍ മതി.
വലിയ മുറിവില്‍, ചിലര്‍ കാപ്പിപ്പൊടിയും പഞ്ചസാരയും ഒക്കെ വെച്ച് കെട്ടാറുണ്ട്. അതു വേണമെന്നില്ല. പകരം നല്ല വൃത്തിയുള്ള തുണി ഉപയോഗിച്ച് മുറിവ് കെട്ടിയാല്‍ മതി. ഒരു ഗ്ലാസ് പച്ചവെള്ളം കുടിക്കാന്‍ കൊടുത്താല്‍ രക്തം ഒഴുകുന്നത് നില്‍ക്കും.

തീപ്പൊള്ളല്‍

നിലവിളക്കില്‍ നിന്നും മെഴുകുതിരിയില്‍ നിന്നും മറ്റും ചെറിയ കുട്ടികള്‍ക്ക് പൊള്ളലേല്‍ക്കാറുണ്ട്. കുഞ്ഞിനു പൊള്ളലേറ്റാല്‍ പൊള്ളിയ ഭാഗം തിരുമ്മരുത്. പൊള്ളിയ ഭാഗത്ത് തണുത്ത വെള്ളം ഒഴിക്കുന്നതും നല്ലതല്ല. കാരണം, വെള്ളം ചീത്തയാണെങ്കില്‍ പൊള്ളിയ ഭാഗം പഴുക്കാനിടയുണ്ട്. ഏറ്റവും നല്ലത് ഒരു ആന്റിസെപ്റ്റിക് ക്രീം പുരട്ടുന്നതാണ്.

വെള്ളത്തില്‍ വീണാല്‍

കുളിമുറിയിലും മറ്റും കുഞ്ഞിനെ ഒറ്റയ്ക്ക് നിര്‍ത്തിപോവുമ്പോഴാണ്, വെള്ളത്തില്‍ വീണുള്ള അപകടങ്ങള്‍ ഉണ്ടാവുന്നത്. വെള്ളത്തില്‍ വീണ കുഞ്ഞിനെ പുറത്തെടുത്ത ഉടനെ, ഉള്ളിലുള്ള വെള്ളം പതുക്കെ വയറില്‍ അമര്‍ത്തി പുറത്തു കളയണം. ശരീരം തിരുമ്മി ചൂടുപിടിപ്പിക്കുകയും വേണം. എന്നിട്ട് കുഞ്ഞിനെ ഡോക്ടറെ കാണിച്ചാല്‍ മതി.

വസ്തുക്കള്‍ മൂക്കിലിട്ടാല്‍

ചില കുഞ്ഞുങ്ങള്‍ ചെറിയ വസ്തുക്കളെടുത്ത് മൂക്കിലിടാറുണ്ട്. ഇങ്ങനെ എന്തെങ്കിലും മൂക്കിലിട്ടെന്നറിഞ്ഞാല്‍ ഉടനെ മൂക്കിന്റെ മറ്റേ ദ്വാരം വിരല്‍ കൊണ്ട് അടക്കുക. എന്നിട്ട് കുഞ്ഞിനോടു തുമ്മാന്‍ പറയണം. അല്ലെങ്കില്‍ മൂക്കിന്റെ ദ്വാരം അടച്ചുപിടിച്ച് ശക്തിയായി ശ്വാസം പുറത്തേക്കു വിട്ടാലും മതി. അധികം ഉള്ളിലല്ലെങ്കില്‍, ഇങ്ങനെ ചെയ്യുമ്പോള്‍ തന്നെ ആ വസ്തു പുറത്തു വന്നു കൊള്ളും. 

ഗുളികകള്‍ വായിലിട്ടാല്‍

ചില വീടുകളില്‍ കാണാം, ഡൈനിംഗ് ടേബിളില്‍ മുതിര്‍ന്നവരുടെ മരുന്നും മറ്റും വെച്ചിരിക്കുന്നത്. ഇത് വളരെയേറെ അപകടകരമാണ്. ആരും കാണാതെ കുഞ്ഞ് ഗുളികകള്‍ എടുത്ത് വായിലിട്ടേക്കാം.

അയേണ്‍ ടാബ്‌ലറ്റ്‌സ് അമിതമായി ഉള്ളില്‍ ചെല്ലുന്നത് കുഞ്ഞുങ്ങള്‍ക്ക് വളരെയേറെ ദോഷകരമാണ്. അതുപോലെത്തന്നെയാണ് ഡയബറ്റിക് ടാബ്‌ലറ്റ്‌സും. പക്ഷേ, ഇത് കുട്ടി എടുത്തു വായിലിട്ടതു നമ്മള്‍ അറിയണമെന്നില്ല. എക്‌സ്-റേ എടുത്തു നോക്കിയാല്‍ മാത്രമേ അറിയാന്‍ കഴിയൂ.
പതിവില്‍ നിന്നും വിപരീതമായി കുഞ്ഞിന് എന്തെങ്കിലും മാറ്റമുണ്ടെങ്കില്‍ ഡോക്ടറെ കാണിക്കുന്നതാണ് നല്ലത്. ഉദാഹരണത്തിന്, കുഞ്ഞ് പെട്ടെന്ന് തളര്‍ന്നുപോവുകയോ, കുഞ്ഞിന് അപസ്മാരം വരികയോ ചെയ്താല്‍ വേഗം തന്നെ ആശുപത്രിയില്‍ എത്തിക്കുന്നതാണ് നല്ലത്. കഴിയുന്നതും രണ്ടു മണിക്കൂറിനുള്ളില്‍. 

ആസിഡ്, സോപ്പ് അകത്തുചെന്നാല്‍

കുഞ്ഞുങ്ങള്‍ അബദ്ധത്തില്‍, ആസിഡ് പോലെയുള്ളവ അകത്താക്കിയെന്നു തോന്നിയാല്‍ പിന്നെ വെള്ളം കൊടുക്കാന്‍ പാടില്ല. കാരണം, ആസിഡും വെള്ളവും ചേര്‍ന്ന് റിയാക്ഷന്‍ ഉണ്ടായി പൊള്ളല്‍ അധികമാവും. അതുകൊണ്ട് ഉടന്‍ ഡോക്ടറെ കാണിക്കുന്നതാണ് നല്ലത്.

Sunday, September 19, 2010

a miss call...is very dangerous


പെണ്‍ സുഹൃത്തുക്കളെ നേടാം :

മൊബൈല്‍ ഫോണ്‍ വഴി വഞ്ചിതരാകുന്നത്‌ പതിനായിരങ്ങള്‍

കാസര്‍കോട്‌: മനുഷ്യരുടെ ദുര്‍ബല വികാരങ്ങളെ ചൂഷണംചെയ്‌ത്‌ മൊബൈല്‍ കമ്പനി കോടികളുടെ കൊള്ള നടത്തുന്നു. ഇന്ത്യയിലെ പ്രശസ്‌തമായ ഒരു മൊബൈല്‍ കമ്പനിയാണ്‌ പെണ്‍സുഹൃത്തുക്കളെ നേടാം എന്ന വാഗ്‌ദാനത്തിലൂടെ പതിനായിരങ്ങളെ വിഡ്‌ഢികളാക്കി കോടികള്‍ കൊയ്യുന്നത്‌. പ്രസ്‌തുത കമ്പനിയുടെ മൊബൈല്‍ വരിക്കാര്‍ക്ക്‌ കസ്റ്റമര്‍ കെയറില്‍ നിന്ന്‌ പെണ്‍സുഹൃത്തുക്കളെ നേടാം എന്ന മേസേജ്‌ വരികയും താല്‍പ്പര്യമുള്ളവര്‍ നമ്പര്‍ `5' പ്രസ്‌ ചെയ്യാന്‍ ആവശ്യപ്പെടുകയുമാണ്‌ പതിവ്‌. പ്രസ്‌ ചെയ്‌ത്‌ കഴിഞ്ഞാല്‍ നിരവധി 11 അക്ക നമ്പര്‍ വരികയും (ഉദാ: + 55121 844061) അതിലേക്ക്‌ വിളിച്ചാല്‍ മറുഭാഗത്ത്‌ നിന്ന്‌ പെണ്‍ ശബ്‌ദം കേള്‍ക്കുകയും ചെയ്യും. ആദ്യം വിളിക്കുന്ന ആളെക്കുറിച്ച്‌ പൂര്‍ണ്ണമായ വിവരങ്ങള്‍ ആരാഞ്ഞശേഷം സ്വയം പരിചയപ്പെടുത്തും. ആകര്‍ഷകമായ പേരുകളും സംഭാഷണ ശൈലിയും ആരിലും മതിപ്പുളവാക്കും. മാതാപിതാക്കള്‍ ഉന്നത ഉദ്യോഗസ്ഥരാണെന്നും, വിദേശത്തുള്ളവരാണെന്നുമൊക്കെ പരിചയപ്പെടുത്തി തുടങ്ങുന്ന സംഭാഷണം ചിലപ്പോള്‍ മണിക്കൂറുകള്‍ നീളും. വിദ്യാര്‍ത്ഥിനിയെന്നും ഉദ്യോഗസ്ഥയെന്നുമൊക്കെ പറഞ്ഞാണ്‌ പരിചയപ്പെടുന്നത്‌. തരുണീ മണികളുടെ കിളിക്കൊഞ്ചലില്‍ ആനന്ദം കണ്ടെത്തുന്ന ഞരമ്പു രോഗികള്‍ ഫോണിലെ കാശുപോകുന്നത്‌ അറിയാറെയില്ല.
എന്നാല്‍ ഇതിനു പുറകിലെ ചതി തിരിച്ചറിയുന്നവര്‍ വിരളമാണ്‌. ശമ്പളത്തില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടികളും സ്‌ത്രീകളുമാണ്‌ പെണ്‍സുഹൃത്തുക്കളായി മാറിമാറി സംസാരിക്കുന്നത്‌. ഇതിനായി കമ്പനിയുടെ ഒരു ഫ്രാന്‍ഞ്ചൈസി രഹസ്യമായി എറണാകുളത്ത്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌. കോള്‍സെന്ററിലേക്കെന്നു പറഞ്ഞ്‌ പെണ്‍കുട്ടികളെ ഇന്റര്‍വ്യൂവിന്‌ ക്ഷണിക്കുന്നു. 7000 രൂപയാണ്‌ ശമ്പളമായി നിശ്ചയിക്കുന്നത്‌. തുടര്‍ന്ന്‌ ട്രെയിനിംഗ്‌ കൊടുക്കുന്നു. ആള്‍ക്കാരുടെ സ്വഭാവ സവിശേഷതകളും ദൗര്‍ബല്യങ്ങളും തിരിച്ചറിഞ്ഞ്‌ സംസാരിക്കാനുള്ള പരിശീലനമാണ്‌ ഇവര്‍ക്ക്‌ നല്‍കുക. ഈ സമയത്ത്‌ മാത്രമാണ്‌ തങ്ങളുടെ ജോലിയുടെ സ്വഭാവം പെണ്‍കുട്ടികള്‍ തിരിച്ചറിയുന്നത്‌. കോളിന്‌ മിനിറ്റിന്‌ രണ്ട്‌ രൂപയാണ്‌ നിരക്ക്‌. ഇതില്‍ 1 രൂപ കമ്പനിക്കും 50 പൈസ ഫ്രാന്‍ഞ്ചൈസിക്കും, 50 പൈസ പെണ്‍കുട്ടിക്കും നല്‍കും. ഫോണ്‍ സംഭാഷണം എത്രത്തോളം നീട്ടിക്കൊണ്ട്‌ പോകാന്‍ സാധിക്കുമോ അത്രത്തോളം തുക ഇവര്‍ക്ക്‌ കൂടുതലായി ലഭിക്കും. എറണാകുളത്തെ മെഡിക്കല്‍ ട്രസ്റ്റ്‌ ഹോസ്‌പിറ്റല്‍ ജംഗ്‌ഷനടുത്തുള്ള ആറു നില കെട്ടിടത്തിലാണ്‌ ഇതിന്റെ ഫ്രാന്‍ഞ്ചൈസി പ്രവര്‍ത്തിക്കുന്നത്‌. 25 നും 30 ഇടയില്‍ സ്‌ത്രീകള്‍ ഇവിടെ വ്യത്യസ്‌ത പേരുകളില്‍ ജോലി ചെയ്യുന്നു.
സാധാരണ നിലയില്‍ രാത്രി കോള്‍ അറ്റന്‍ഡ്‌ ചെയ്യില്ലെങ്കിലും ഹോസ്റ്റലുകളില്‍ താമസിക്കുന്ന പെണ്‍കുട്ടികള്‍, കര്‍ശന നിയന്ത്രണമില്ലാത്ത വീട്ടിലെ പെണ്‍കുട്ടികള്‍, നിര്‍ധന വീട്ടിലെ പെണ്‍കുട്ടികള്‍ എന്നിവര്‍ക്ക്‌ രാത്രിയിലും കോള്‍ അറ്റന്റ്‌ ചെയ്യാനുള്ള അനുമതിയുണ്ട്‌. ഓവര്‍ ഡ്യൂട്ടി അലവന്‍സ്‌ വേറെയുണ്ട്‌. ശരാശരി ഒരു ദിവസം ഒരു പെണ്‍കുട്ടി ആറ്‌ മണിക്കൂറെങ്കിലും ഫോണില്‍ സംസാരിച്ചിരിക്കണം. 8 മണിക്കൂര്‍ മുതല്‍ 10 മണിക്കൂര്‍ വരെ ജോലി ചെയ്യുന്ന പെണ്‍കുട്ടികളുമുണ്ട്‌. ജോലിയില്‍ പ്രവേശിക്കുന്ന സമയത്ത്‌ തങ്ങളുടെ വിവരങ്ങള്‍ വളരെ രഹസ്യമായി വെക്കും എന്ന ഉറപ്പിന്മേലാണ്‌ പെണ്‍കുട്ടികള്‍ ജോലി ചെയ്യുന്നത്‌. കമ്പനി ഇവര്‍ക്ക്‌ വ്യാജ ഐ.ഡികളും പേരുമാണ്‌ നല്‍കിയിരിക്കുന്നത്‌. ശ്രദ്ധ, കാര്‍ത്തിക, ശില്‍പ്പ, ഹെല്‍ന, മായ തുടങ്ങിയ പേരുകളാണ്‌ വ്യാജമായി ഇവര്‍ ഉപയോഗിക്കുന്നത്‌. കമ്പനി നല്‍കിയിരിക്കുന്ന ഈ പേരുകള്‍ മാത്രമേ ഫോണ്‍ ചെയ്യുന്ന സമയത്ത്‌ ഉപയോഗിക്കാന്‍ പാടുള്ളു. ഓരോരുത്തര്‍ക്കും ഓരോ ചാറ്റ്‌ ഐ.ഡി നമ്പറുകള്‍ ഉണ്ട്‌. ഇതിലേക്കാണ്‌ കസ്റ്റമര്‍ ഫോണ്‍ വിളിക്കുന്നത്‌. കസ്റ്റമറുടെ ഫോണ്‍ നമ്പറും സംഭാഷണങ്ങളും റിക്കാര്‍ഡ്‌ ചെയ്യാറുണ്ട്‌. ഇങ്ങനെ ചാറ്റ്‌ ഐഡിയില്‍ സംസാരിച്ച്‌ ചിലര്‍ പ്രണയത്തിലാവുകയും പരസ്‌പരം യഥാര്‍ത്ഥ ഫോണ്‍ നമ്പറുകള്‍ കൈമാറുകയും ഒളിച്ചോട്ടം അടക്കം നടന്ന സംഭവങ്ങളുമുണ്ട്‌. ഇങ്ങനെയുള്ള സൂചനകള്‍ വല്ലതും കമ്പനിക്ക്‌ കിട്ടിയാല്‍ ഇവരെ എത്രയും പെട്ടെന്ന്‌ പിരിച്ച്‌ വിടുകയാണ്‌ പതിവ്‌. കാര്യങ്ങള്‍ പുറത്ത്‌ പറയാതിരിക്കാന്‍ ബ്ലാക്ക്‌ മെയിലിംങ്ങും ചെയ്യും. എന്നാല്‍ ഇങ്ങനെ പുറത്താകുന്ന പെണ്‍കുട്ടികള്‍ കമ്പനിയുടെ കാര്യങ്ങള്‍ വെളിയില്‍ പറയുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്‌.
അടുത്തകാലത്ത്‌ ആലപ്പൂഴയിലെ മൂന്ന്‌ പെണ്‍കുട്ടികളെ ഒരുമിച്ച്‌ കമ്പനിയില്‍ നിന്ന്‌ പുറത്താക്കുകയുണ്ടായി. ഇവര്‍ ചാറ്റ്‌ ഐഡിയില്‍ വിളിക്കുന്ന പുരുഷന്മാര്‍ക്ക്‌ പേഴ്‌സണല്‍ നമ്പര്‍ കൈമാറുകയും ഇവരുമൊരുമിച്ച്‌ മറൈന്‍ ഡ്രൈവില്‍ കറങ്ങുകയും ചെയ്‌തുവത്രെ. ഇതാണ്‌ പുറത്താക്കാനുള്ള കാരണം. വ്യക്തിയുടെ വിശദവിവരങ്ങള്‍ അറിഞ്ഞ്‌ ദൗര്‍ബല്യങ്ങളെ ചൂഷണം ചെയ്‌ത്‌ സാമ്പത്തികമായി വഞ്ചന നടത്തുന്നതും കുറവല്ല. മധ്യവയസ്‌ക്കര്‍, കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഉള്ളവര്‍, ഐ.ടി. പ്രൊഫഷണലുകള്‍ എന്നിവരാണ്‌ ഊ ചതിയില്‍ കൂടുതലായി വീഴുന്നത്‌. പൂവാലന്മാരും ഞരമ്പ്‌ രോഗികളും ഇവരുടെ പ്രധാന ഇരകളാണ്‌. ആണുങ്ങളെ കുരങ്ങ്‌ കളിപ്പിക്കാന്‍ താല്‍പ്പര്യമുള്ള പെണ്‍കുട്ടികളും ടൈംപാസിന്‌ വരുന്നവരും ഇവരുടെ കൂട്ടത്തിലുണ്ട്‌. ഓക്‌സ്‌ഫോര്‍ഡ്‌ ഇംഗ്ലീഷില്‍ ഭംഗീയായി സംസാരിക്കുകയും എത്ര ഉന്നതനെയും വലയില്‍ വീഴ്‌ത്താനും കഴിവുള്ളവര്‍ ഇവരിലുണ്ട്‌. ചതിയും വഞ്ചനയും നടത്തി കോടികള്‍ സമ്പാദിക്കുന്ന ഈ മൊബൈല്‍ കമ്പനിയുടെ ഗൂഢ തന്ത്രം വെളിച്ചത്തു വന്നില്ലെങ്കില്‍ ചൂഷണത്തിന്‌ വിധേയമായിക്കൊണ്ടിരിക്കുക വലിയൊരു വിഭാഗം ജനങ്ങളാണ്‌.

Sunday, September 5, 2010

ഇന്നു സെപ്റ്റംബര്‍ 5 .ലോക അധ്യാപക ദിനം

.
നമ്മള്‍ പഠിച്ച സ്കുളില്‍ അല്ലെങ്കില്‍ കോളേജില്‍ എല്ലാ അധ്യാപകര്‍ക്കും നമ്മള്‍ ഇരട്ടപേര് നല്‍കാറുണ്ട്.ഇരട്ടപെരില്ലാത്ത അധ്യാപകര്‍ ആരും തന്നെ ഇല്ലായിരിക്കാം.സത്യത്തില്‍ പഠിത്തമൊക്കെ കഴിഞ്ഞു നമ്മുക്ക് പിന്നീട് ഇതെകുരിചോര്‍ത്തു കുറ്റബോധം തോന്നിയിട്ടുണ്ടാവം.പക്ഷെ അവര്‍ നമ്മളെ കുടുതല്‍ സ്നേഹിക്കുകയും ,പഠിപ്പികുകയും ചെയ്യുകയാണ് ഉണ്ടായത്.
കാലം അധികമായില്ലെങ്കിലും നമ്മുടെ മനസ്സില്‍ അവര്‍ ഇന്നും ഉണ്ട്..






Monday, August 23, 2010

ഓണാശംസകള്‍ ...

ഒരു ഓണം കുടി വന്നെത്തി.എല്ലാവര്ക്കും എന്റ്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ...

Saturday, August 21, 2010

ഹൃദയത്തില്‍ പ്രണയം തുടിക്കുകയാണോ?

ഒരു പെണ്‍കുട്ടിയോട്‌ പ്രണയം തോന്നിക്കഴിഞ്ഞാല്‍ അത്‌ തുറന്നുപറയുകയെന്നത്‌ പുരുഷന്മാരെ സംബന്ധിച്ച്‌ ഒരു കീറാമുട്ടിയാണ്‌. മിക്കവരും കാര്യം മനസ്സില്‍ അടക്കിപ്പിടിച്ച്‌ പറയാന്‍വയ്യാതെ നടക്കുന്നവരാണ്‌.

പ്രണയം പറയുന്ന കാര്യത്തില്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്‌. പ്രണയിക്കുന്നതിന്‌ പകരം പിന്നീടൊരിക്കലും അവള്‍ മുഖത്തുപോലും നോക്കാത്ത രീതിയില്‍ നിങ്ങള്‍ പ്രണയം പ്രകടിപ്പിച്ചാലുള്ള കാര്യമൊന്ന്‌ ഓര്‍ത്തുനോക്കൂ...

നിങ്ങള്‍ നിങ്ങളുടെ പ്രണയം പറയുന്ന രീതിപോലും അവളുടെ മനസ്സിലുടക്കം. അതുകൊണ്ടുതന്നെ വെറുതെ ഒരു ഐ ലവ്‌ യു പറയാതെ സമയവും സന്ദര്‍ഭവും നോക്കി കാര്യങ്ങള്‍ മുന്നോട്ടുനീക്കുക.

പ്രണയാഭ്യര്‍ത്ഥന നടത്തി പെണ്‍കുട്ടിയെ മടുപ്പിക്കുന്നതിലും നല്ലതല്ലേ നിങ്ങളുടെ വ്യക്തിത്വവും ആത്മാര്‍ത്ഥതയും വ്യക്തമാക്കിക്കൊണ്ട്‌ പ്രണയാഭ്യര്‍ത്ഥന നടത്തുന്നത്‌. . കാര്യങ്ങള്‍ എല്ലാം ഒറ്റ ശ്വാസത്തില്‍ പറയാതെ സാവധാനം പടിപടിയായി വ്യക്തമാക്കാം.

ആദ്യ ഘട്ടം: പെണ്‍കുട്ടിയോട് ഇഷ്ടം തോന്നിക്കഴിഞ്ഞാല്‍ എവിടെവച്ച്‌ എങ്ങനെ പ്രണയം തുറന്നുപറയണമെന്നതിനെക്കുറിച്ച്‌ നന്നായി ആലോചിച്ച്‌ തീരുമാനിക്കുക. ഒരു പ്രത്യേക ദിവസത്തില്‍ പ്രണയം തുറന്നുപറയാനാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്‌ എങ്കില്‍ അവളുടെ ജന്മദിനമോ മറ്റോ തിരഞ്ഞെടുക്കുക. അങ്ങനെയാണെങ്കില്‍ നിങ്ങളുടെ പ്രണയം മധുരമുള്ള ഒരു ജന്മദിന സമ്മാനംകൂടിയാകും.

എന്തായാലും എന്ന്‌ പറയണമെന്നതിനെക്കുറിച്ച്‌ ആദ്യം വ്യക്തമായ തീരുമാനമെടുക്കുക. പിന്നീടാണ്‌ എവിടെവച്ചെന്ന കാര്യം വരുന്നത്‌. റസ്റ്റോറന്റില്‍ വച്ചാണെങ്കില്‍ ഏത്‌ റസ്‌റ്റോറന്റ്‌ അല്ലെങ്കില്‍ മറ്റേതെങ്കിലും സ്ഥലമാണെങ്കില്‍ അത്‌ തിരഞ്ഞെടുക്കുക.
രണ്ടാം ഘട്ടം: അവളുടെ മുന്നില്‍ കാര്യം തുറന്നുപറയുന്നതിനായി സ്വയം തയ്യാറാവുക. നല്ല മൂഡിലേയ്‌ക്ക്‌ വരുക കൂടുതല്‍ റൊമാന്റിക്കാവുക. അവള്‍ക്കായി മനോഹരമായ ഒരു ബൊക്കെ കരുതുക. അതിനൊപ്പം പറ്റുമെങ്കില്‍ പ്രണയം തുടിക്കുന്ന മറ്റെന്തെങ്കിലും ഒരു സമ്മാനം കൂടി വാങ്ങുക. അവള്‍ക്ക്‌ ഇഷ്ടപ്പെടാന്‍ കഴിയുന്ന എന്തെങ്കിലും സമ്മാനമായിരിക്കണം വാങ്ങേണ്ടത്‌. ബൊക്കെ ചുവന്ന റോസാപൂക്കളുള്ളതാണെങ്കില്‍ കൂടുതല്‍ നല്ലത്‌.


മൂന്നാം ഘട്ടം: ഇത്‌ സംഗതി തുറന്നുപറയേണ്ട ഘട്ടമാണ്‌ അവളുടെ കണ്ണുകളില്‍ നോക്കി വേണം നിങ്ങളുടെ ഹൃദയം തുറക്കാന്‍. അതിനിടെ വിറയ്‌ക്കുകയോ വാക്കുകള്‍ വിഴുങ്ങുകയോ ചെയ്യരുത്‌. നിങ്ങളുടെ സ്‌നേഹം പോലെ ദൃഢമായ ഭാവത്തോടെ അവളുടെ വ്യക്തിത്വത്തിലെ നല്ലകാര്യങ്ങള്‍, നിങ്ങള്‍ക്കിഷ്ടപ്പെട്ടകാര്യങ്ങളെക്കുറിച്ച്‌ പറയുക. പറയുന്നത്‌ സത്യസന്ധമായകാര്യങ്ങളായിരിക്കണം. വെറുതെ വിശ്വസിപ്പിക്കാന്‍ വേണ്ടി പറയുന്നതാകരുത്‌.

നാലാം ഘട്ടം: സംസാരത്തിനിടെ അവളോടൊപ്പമായിരിക്കുന്ന അവസരത്തില്‍ നിങ്ങളെത്രമാത്രം സന്തോഷിക്കുന്നുവെന്നകാര്യം അവളോട്‌ പറയുക. അവള്‍ക്ക്‌ നിങ്ങളുടെ മനസ്സില്‍ എത്രത്തോളം സ്ഥാനമുണ്ടെന്ന്‌ മനസ്സിലാക്കുന്ന വിധത്തിലായിരിക്കണം കാര്യം പറയേണ്ടത്‌. പരിചയമുള്ള പെണ്‍കുട്ടിയാണെങ്കില്‍ അവളുടെ കൈകള്‍ നിങ്ങളുടെ കയ്യിലെടുക്കാം, അല്ലെങ്കില്‍ മെല്ലെ വിരലുകളില്‍ തൊട്ടുകൊണ്ട്‌ സംസാരിക്കാം. വലിയ പരിചയമില്ലാത്ത വ്യക്തിയാണെങ്കില്‍ ഈ പരീക്ഷണത്തിന്‌ മുതിരരുത്‌.
അഞ്ചാം ഘട്ടം: ഇത്‌ അവസാനത്തെ ഘട്ടമാണ്‌. ഈ ഘട്ടത്തോടെ നിങ്ങള്‍ക്ക്‌ അവളോട്‌ പ്രണയമാണെന്ന്‌ അവള്‍ മനസ്സിലാക്കിയിരിക്കണം. ഇതിനായി 'ഞാന്‍ നിന്നെ പ്രണയിച്ച്‌ തുടങ്ങിയിരിക്കുന്നു'വെന്നോ 'നിന്നെ പ്രണയിക്കുകയാണെന്നകാര്യം ഞാനിപ്പോഴാണ്‌ തിരിച്ചറിയുന്നതെ'ന്നോ 'നീയെന്റെ ജീവിത്തിന്റെ ഭാഗമായിരിക്കുന്നു'വെന്നോ അല്ലെങ്കില്‍ ഏറ്റവും ലളിതമായി 'ഞാന്‍ നിന്നെ പ്രണയിക്കുന്നു'വെന്നോ പറയാം.

എന്തായാലും കാര്യം പറയുന്നത്‌ നന്നേ പ്രണയാര്‍ദ്രമായിത്തന്നെ വേണം. മോശമായ ഭാഷയിലോ ആംഗ്യങ്ങളിലൂടെയോ മനസ്സ്‌ തുറക്കാന്‍ ശ്രമിക്കരുത്‌. മുകളില്‍പ്പറഞ്ഞ വഴികള്‍ ഒന്നു പരീക്ഷിച്ചു നോക്കൂ മധുരതരമായ ഒരു പുഞ്ചിരിയോടെ അവള്‍ നിങ്ങളുടെ പ്രണയത്തെ അംഗീകരിക്കും, തീര്‍ച്ച... ;-)

Tuesday, August 10, 2010

നഹുഷ്യ-10

പ്രേതം.സത്യത്തില്‍ പ്രേതം വാസ്തവമാണോ?അനുഭവമുള്ളവര്‍ വിശ്വസിക്കുന്നു,അതില്ലാത്തവര്‍ പുശ്ചിച്ചു തള്ളുന്നു.പ്രേതകഥകള്‍ നാം ധാരാളം കേട്ടിട്ടുണ്ട്.കാരണവന്മാര്‍ പറഞ്ഞ കഥകള്‍ ,സിനിമയില്‍ കണ്ട കഥകള്‍,അങ്ങനെ പ്രേതമുന്ടെന്ന നിഗമനത്തിലാണ് നമ്മള്‍ മിക്കവരും.രസകരമായ പ്രേതകഥ ഞാന്‍ കേട്ടിടുണ്ട്.ഒരു സ്ത്രീ അവള്‍ കൊലപെട്ടു.അവള്‍ക്കു ഗതികിട്ടിയില്ല.പക്ഷെ അവള്‍ എങ്ങും അലഞ്ഞു നടന്നില്ല, ആര്‍ക്കും ദ്രോഹവും ചെയ്യുന്നില്ല.ഇതുകണ്ട് അത്ബുതപെട്ട ദൈവം പ്രേതതോട് ചോദിച്ചു:"നിനക്ക് ഗതി  കിട്ടണ്ടേ?നിനക്ക് മനുഷ്യരുടെ ചോരയും നീരും കുടികെണ്ടേ..?"
പ്രേതം കൈകുപ്പി പറഞ്ഞു:"എന്റ്റെ പോന്നു ദൈവമേ..എനിക്ക് മനുഷ്യരുടെ ചോരയും വേണ്ട നീരും വേണ്ട.എനികെന്റ്റെ മാനം മതി."
ദൈവം പിന്നെ ഒന്നും മിണ്ടിയില്ല.പണ്ടൊക്കെ പ്രേതം യക്ഷി എന്ന് കെട്ടാല്‍ ആരും പുരതിരങ്ങില്ലായിരുന്നു.ഇന്നു മനുഷ്യര്‍ അവരെ അനെക്ഷിച്ചു  നടക്കുകയാണ്. ഇപ്പോള്‍ പ്രേതത്തെ പ്രേമിക്കുന്ന ഒരാളുടെ കഥ സിനിമയായി വരുന്നുണ്ട്.കാലം പോയ പോക്കെ...?ഏതൊക്കെ കേട്ടിട്ടും കണ്ടിട്ടും എനിക്കൊന്നെ പറയാനുള്ളൂ..."ഒരു പ്രേതത്തെ കിട്ടിയിരുന്നെങ്കില്‍ ഒന്ന് പ്രേമിക്കാമായിരുന്നു..."

Friday, August 6, 2010

നഹുഷ്യ-9

നമ്മുടെയൊക്കെ മനസ്സില്‍ ശാസ്ത്രതിന്റ്റെ കണ്ടുപിടുതത്തില്‍ സുര്യന്‍ കിഴക്കുദിക്കുമ്പോഴാണ് നേരം വെളുക്കുന്നതെന്ന്.എന്നാല്‍ പുവാന്‍ കോഴികളുടെ മനസ്സില്‍ അവര്‍ കുകുംബോഴാണ് നേരം വെളിക്കുനതെന്ന.ഒരുദിവസം തന്‍ കുകിയില്ലെങ്കില്‍ നേരം വെളുക്കില്ല എന്നാ അഹക്കാരവും പുവന്കൊഴികല്‍ക്കുണ്ട്.എന്നാലും കോഴി ക്കും.പണ്ടത്തെ കാരണവന്മാര്‍ ഉണര്ന്നിരുന്നത് ഈ പറഞ്ഞ കോഴികളുടെ കുകള്‍ കേട്ടാണ്.പണ്ടുള്ളവര്‍ സമയം നോക്കിയിരുന്നത് സുര്യന്റ്റെ ദിക്കുനോക്കിയാണ്.ഇന്നോ..?അലറാം വച്ചിട്ട് അതിന്റ്റെ ശബ്തം കേട്ടിലെങ്കില്‍ നാമൊന്നും ഉണരില്ല.സമയമറിയാന്‍ മുകളിലെക്കുനോക്കിയാല്‍ ഒന്നുംതന്നെ മനസിലാവില്ല.അതിനു കൈയില്‍ കിടക്കുന്ന വാച്ചില്‍ തന്നെ നോക്കണം.എന്ന് ജീവിച്ചിരിക്കുന്ന കാരണവന്‍ മാരോട് സമയം ചോദിച്ചാല്‍ അവര്‍ വാച്ചിലേക്ക് നോക്കിയിട്ട് മുകളിലേക്ക് നോക്കി പറയും..സമയം ഇത്രയും ആയെന്നു. കാരണം വാച്ചില്‍  അവര്‍ക്ക് വിശ്വസം പോര.

Thursday, August 5, 2010

ചരമവാര്‍ത്ത

നമ്മള്‍ ദിവസേന പത്രങ്ങളില്‍ കാണുന്ന കോളമാണ് ചരമം.ഇന്നുള്ള ചില്ല ചരമ വാര്‍ത്തകള്‍ വായിച്ചാല്‍ ദുഖമല്ല ,മരിച്ചു ചിരിയാണ് വരിക.ഞാനിതു പറയുമ്പോള്‍ മരിച്ചുപോയ ആത്മാക്കള്‍ എന്നോട് ക്ഷമിക്കണം.ഒരു ദിവസത്തെ പത്രത്തില്‍ കണ്ടതാണ് ഞാനും അത് വായിച്ച എന്റ്റെ സഹപാടികളും ഉള്ളുതുറന്നു ചിരിച്ചു.അച്ചടി പിശകൊന്നുമല്ല.അത് ഇങ്ങനെ ആണ്.:
'സാഹിത്യ അവാര്‍ഡ് ജേതാവും,മികച്ച സാമുഹ്യപ്രേവര്തകാനും,പ്രസിദ്ധ കവിയത്രിയും സമുനത കുടുംബാന്ഖവും,അദ്യപികയുമായ ലീലാരാനിയുടെ ഭര്‍ത്താവും അമേരിക്കയില്‍ ഡോക്ടറായ മേരികുട്ടി ,ഇന്ഗ്ലെണ്ടില്‍  ബിസിനസ്സ് കാരനായ ജോണികുട്ടി,ഡല്‍ഹിയില്‍ അഭിഭാഷകനായ സവികുട്ടി,ഗള്‍ഫില്‍ എന്ജിനെയരായ ചന്ടികുട്ടി, ജെര്‍മനിയില്‍ സ്ഥിരതമാസമാകിയ എലികുട്ടി എന്നിവരുടെ പിതാവും, ചാതുകുട്ടി, ആനികുട്ടി,മേര്സികുട്ടി, തോമകുട്ടി എന്നീ മരുമാക്കളുള്ള വട്ടനപരമ്പില്‍ ഔതകുട്ടി (70 ) ഇന്നലെ രാത്രി  11  മണിക്ക് കര്‍ത്താവില്‍ നിദ്രപ്രാപിച്ച വിവരം വ്യസനസമേതം അറിയിച്ചുകൊളുന്നു.

Wednesday, August 4, 2010

നഹുഷ്യ-8

ചില ആളുകളുണ്ട്.നല്ല ഉദ്ദേശത്തോടെ ഒരു പ്രവൃത്തി ചെയ്യും.എന്നാല്‍ അത് അബദ്ധമായി തീരും.ഇങ്ങനെയുള്ള ആളുകള്‍ നിരവധിയുണ്ട്.മുല്ല യാണ് കഥാപാത്രം .മുല്ലയെ കണ്ടു കുട്ടുകാരന്‍ ചോദിച്ചു:"എന്താ തങ്ങളുടെ കവിളുകള്‍ ചുവന്നിരിക്കുനത്?"
മുല്ല:"അത് പള്ളിയില്‍ പോയപ്പോള്‍ സംഭവിച്ചത"
കുട്ടുകാരന്‍:"പള്ളിയില്‍ എന്തുടായി?"
മുല്ല:"ഞാന്‍ പള്ളിയില്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു.എന്റ്റെ മുമ്പില്‍ ഒരു സ്ത്രീ ഇരിപ്പുണ്ടായിരുന്നു.അവര്‍ എണീറ്റപ്പോള്‍ അവളുടെ വസ്ത്രം ചന്തിക്കുളില്‍ കയറി ഇരികുന്നത് കണ്ടു.ഒരു സ്ത്രീ അല്ലെ പുറത്തിറങ്ങിയാല്‍ അവര്‍ക്ക് നനകെടവുന്നു കരുതി ഞാന്‍ അത് ചന്തികുള്ളില്‍ നിന്നു വലിച്ചിട്ടു.അവര്‍ തെറ്റിദ്ധരിച്ചു എന്റ്റെ വലത്തേ കവിളില്‍ തല്ലി"
കുട്ടുകാരന്‍:" അപ്പോള്‍ താങ്കളുടെ ഇടത്തെ കവിളെന്താ ചുവന്നിരിക്കുനത്?"
മുല്ല:" അതോ.. ഞാന്‍ അങ്ങനെ ചെയ്തത് അവര്കിഷ്ട്ടപെട്ടില്ലെന്നു കരുതി അവരുടെ വസ്ത്രം ചന്തിക്കുള്ളില്‍ തന്നെ തിരുകി വച്ചു കൊടുത്തു അപ്പോള്‍ അവര്‍ എന്റ്റെ ഇടത്തെ കവിളിലും തല്ലി."
ഇങ്ങനെ ആണ് ചിലര്‍.സത്യത്തില്‍ മുല്ല നിഷ്കളങ്കനാണ്.പക്ഷെ മറ്റുള്ളവര്‍ അത് കാണുന്നത്..വേറെ ഒരു വശത്ത് കുടിയായിരിക്കും.അതുകൊണ്ട്, നമ്മള്‍ ആര്‍ക്കു ഉപകാരം ചെയ്താലും നല്ലവണ്ണം ചിന്തിച്ചു ചെയ്യുക.

Monday, August 2, 2010

നഹുഷ്യ-7

സ്പെഷ്യലിസതിന്റ്റെ കാലമാനിന്നു.നമ്മള്‍ എന്തിനും തിരക്കുനത് സ്പെഷ്യലാണ്.ഒരു കടയില്‍ ചെന്നാല്‍,ഒരു ഹോട്ടലില്‍ കയറിയാല്‍,എന്തിനു മെഡിക്കല്‍ ഷോപ്പില്‍ പോയാലും നമ്മള്‍ തിരക്കും എന്ത് സ്പെഷ്യല്‍ മരുന്ന ഉള്ളതെന്ന്.
ഇങ്ങനെ സ്പെഷ്യലിസം വന്നാല്‍ ഭാവിയില്‍ എന്താവും സ്ഥിതി.ഒരാല്‍ കണ്ണ് വേദനയായിട്ടു ഹോസ്പിറ്റലില്‍ എത്തി.അയാള്‍ ഡോക്ടറെ സമീപിച്ചു പറഞ്ഞു.:"ഡോക്ടറെ കുറച്ചു ദിവസമായിട്ടു എന്റ്റെ കണ്ണ് വല്ലാതെ വേദനിക്കുന്നു."
ഡോക്ടര്‍:"ഏതു കണ്ണാ വേദനിക്കുനത്?വലത്തേ കണ്ണോ..? ഇടത്തെ കണ്ണോ..?"
രോഗി:"അത് ഇടത്തെ കണ്ണാ ഡോക്ടര്‍"
ഡോക്ടര്‍:" ക്ഷമിക്കണം,ഞാന്‍ വലത്തേ കണ്ണിന്റ്റെ സ്പെശ്യലിസ്ട്ടാ ,നിങ്ങള്‍ ഇടത്തെ കണ്ണിന്റ്റെ സ്പെഷ്യലിസ്റ്റ് ഡോക്ടറെ കാണു."

എപ്പടി....!!!

Saturday, July 31, 2010

നഹുഷ്യ-6

വിധി.എന്താണ് വിധി? നമ്മല്‍ ഒരുകാര്യം നിച്ചയിച്ചുരപ്പിക്കും എന്നിട്ടത് നടന്നില്ലെങ്കില്‍ നമ്മള്‍ പറയും.വിധി.
അത് വിധിയാണ് അനുഭവിച്ചേ പറ്റു.വിധിയെ തടുക്കാന്‍ ആര്‍ക്കുമാവില്ല..എന്തൊക്കെ പരിഹാരങ്ങള്‍ കണ്ടാലും വിധി നമ്മളെയും കൊണ്ടേ പോകു.
ഒരിക്കല്‍ ഒരാളോട് ജോത്സ്യന്‍ പറഞ്ഞു.നിങ്ങള്‍ ഇന്ന ദിവസം ഒരു വാഹനം മുലം മരിക്കും.അയാള്‍ വിധിയെ തോല്‍പ്പിക്കാന്‍ തിരുമാനിച്ചു.അയാള്‍ മരിക്കുമെന്ന് പറഞ്ഞ ദിവസം അയാള്‍ വീടിനു പുറത്തിറങ്ങിയില്ല.വാഹനം മുലം മരിക്കുമെന്നല്ലേ പറഞ്ഞത്.മുറിവിട്ടു അയാള്‍ പുറത്തിറങ്ങിയില്ല.വൈകുന്നേരമായപ്പോള്‍ അയാള്‍ വെള്ളം കുടിക്കാന്‍ മുകളിലത്തെ മുറിയില്‍ നിന്നു താഴെ അടുക്കളയില്‍ പോകാന്‍ പടികളിറങ്ങാന്‍ പുറത്തിറങ്ങി. മുകളിലത്തെ ബാല്‍ക്കണിയില്‍ അയാളുടെ കൊച്ചുമകന്‍ കളിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു.അയാള്‍ കുട്ടി കളിച്ചുകൊണ്ടിരുന്ന ചെറിയ കാറില്‍ ചവിട്ടി കാല്‍ വഴുതി അയാള്‍ ബാല്‍കണിയില്‍ നിന്നു താഴെ വീണു മരിച്ചു.
ജോത്സ്യന്‍ പറഞ്ഞത് ഫലിച്ചു.അയാള്‍ ഒരു വാഹനം മുലം മരിച്ചു.വിധിയെ തോല്‍പ്പിക്കാന്‍ ആവില്ല എല്ലാം തമ്ബുരാന്റ്റെ വിധിയെന്ന് കരുതി സമാധാനിക്കാനേ കഴിയു.

Tuesday, July 27, 2010

നഹുഷ്യ-5

ഒരുപിടി മണ്ണെടുത് നമ്മുടെ ശരീരത്തില്‍ എറിഞ്ഞാല്‍ നമുക്ക് വേദനിക്കില്ല,പക്ഷെ ഒരു നുള്ള് മണ്ണ് നമ്മുടെ കണ്ണില്‍ വീണാല്‍ നമുക്ക് വേദനിക്കും.രണ്ടുപേര്‍ റോഡിലുടെ നടന്നു പോകുന്നു.അവര്‍ രണ്ടുപേരും ഒരു കുഴിയില്‍ വീണു.അതില്‍ ഒരാളുടെ ദേഹത്ത് ചെളി പറ്റി. മറ്റേയാളുടെ ദേഹത്ത് ഒന്നും സംഭവിച്ചില്ല.ഇവരില്‍ ആരായിരിക്കും കുളിക്കാന്‍ പോകുക..?
നിസ്സാര ചോദ്യം അല്ലെ..?ഒരു പക്ഷെ നിങ്ങള്‍ മിക്കവാറും പറയും ചെളിപറ്റിയ ആള്‍ എന്ന്.എന്നാല്‍ കുളിക്കാന്‍ പോയത് ചെളിപറ്റാത്ത ആളാണ്. കാരണം ചെളി പറ്റിയ ആള്‍ ചെളിപറ്റാത്ത ആളെ കാണുമ്പോള്‍ അയാളോര്‍ക്കും താന്‍ വൃത്തിയുല്ലതാനെന്നു,എന്നാല്‍ ചെളിപറ്റാത്ത ആള്‍ ചെളിപറ്റിയ ആളെ കാണുമ്പോള്‍ അയാളോര്‍ക്കും താന്‍ വൃത്തിയില്ലതതാനെന്നു.. ഉടനെ അയാള്‍ കുളിക്കാന്‍ പോകും. ചില പ്രത്യേക ചിന്തകള്‍ നമ്മളില്‍ അങ്ങനെ ഒരു പ്രേരണ ഉണ്ടാകും.നമ്മള്‍ നമ്മളെ ഒരിക്കലും നോക്കികാണില്ല,മറ്റുള്ളവരിലാണ് നമ്മുടെ ശ്രദ്ധ .അത് ശരിയാണോ..സുഹൃത്തുക്കളെ..?

Monday, July 26, 2010

നഹുഷ്യ-4

ഇന്നു മാതാപിതാക്കള്‍ കുറച്ചുകുടി ബോധവാന്മാരാകണം .പ്രത്യേകിച്ചു കുട്ടികളുടെ കാര്യത്തില്‍.കുട്ടികളുടെ അടുത്ത് യാതൊരു വിളചിലും നടക്കില്ല.പണ്ടൊക്കെ അപ്പന്മാര്‍ കുട്ടികളെ വരച്ചവരയില്‍ നിര്‍ത്തുമായിരുന്നു.ഇന്നു ഒരു വര വരച്ചിട്ടു ഇതിനപ്പുരതെക്ക് പോകരുതെന്ന് പറഞ്ഞാല്‍ അവന്‍ ഉടനെ പറയും:"വര വരച്ചിട്ടു അപ്പന്‍ നിന്നോ എനിക്കുവേരെ പണിയുണ്ട്."ഇതാണ് ഇന്നത്തെ കുട്ടികള്‍.രണ്ടു കുട്ടികള്‍ തമ്മില്‍ പരസ്പരം തെറി വിളിക്കുനത് കേട്ട് ഒരു വഴിയാത്രക്കാരന്‍ കുട്ടികളോട് പറഞ്ഞു:"മോനേ ഇങ്ങനെ അസഭ്യം പറഞ്ഞാല്‍ ദൈവം കോപിക്കും."
കുട്ടി:"പിന്നെ ദൈവം അവിടെയിരുന്നു കേള്‍ക്കാന്‍ പോകുകയല്ലേ"
വഴിപോക്കന്‍:"മോനേ ദൈവം എല്ലായിടത്തും ഉണ്ട്."
കുട്ടി:"ആണോ എങ്കില്‍ എന്റ്റെ വീട്ടിലുണ്ടോ?"
വഴിപോക്കന്‍:"ഉണ്ട്."
കുട്ടി :" എന്റ്റെ മുറിയില്‍?"
വഴി:"ഉണ്ട്."
കുട്ടി:"എന്റ്റെ വീടിന്റ്റെ തുണില്‍..?"
വഴി:"ഉണ്ട്."
കുട്ടി:" ഇപ്പോള്‍ എനിക്ക് മനസിലായി താങ്കള്‍ നുണ പറയുകയാണെന്ന് ..എന്റ്റെ വീട്ടില്‍ തുണില്ല.!!"
വഴിപോക്കന്‍ പിന്നെ അവിടെ നിന്നില്ല.. കുട്ടികള്‍ വീണ്ടും അസഭ്യം പറഞ്ഞു തുടങ്ങി.പരസ്പരമല്ല,ഇരുവരും കുടി ആ വഴിപോക്കനെ..!!!