Monday, May 31, 2010
25,000 wlts heavy Railway Electric line..!!
ഭയങ്കര വോല്ട്ടെജ് ഉള്ള റെയില്‍വേയുടെ ഇലക്ട്രിക് ലൈന്‍.ഒരു ഭ്രാന്തന് അതില്‍ സ്പര്ശിച്ചപ്പോള് ഉണ്ടായ ,നടന്ന സംഭവം. കാണു...
Friday, May 28, 2010
കേരളത്തിലെ...പ്രമുഖര്‍
Thursday, May 27, 2010
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ...എങ്ങോട്ട്..?
നമ്മളെന്തിനാണ്....ഏതൊക്കെ പറയുന്നത്..കളി തോറ്റാലും ജയിച്ചാലും..അവരുടെ കാര്യം കുശാല്‍.
കളിയെ ആത്മാര്‍ഥമായി സ്നേഹിച്ചു വായുപിടിച്ച് കളികാണുന്ന നമ്മുക്കെന്ത് നേട്ടം.
എന്തായാലും എത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക് അവരെ വെറുതെ വിടാന്‍ എനിക്ക് ഉദ്ദേശമില്ല..
ക്രിക്കറ്റ് മാച്ചിലെ മോശം പ്രകടനത്തിന് ശേഷം നാട്ടിലേക്ക് ധോണി ച്ചുരിധാരിട്ടു പെന്‍ വേഷത്തിലാണ് ഫ്ലൈറ്റില്‍ കയറിയത്.എന്നിട്ടും അടുത്തിരുന്ന ഒരു പെണ്‍കുട്ടി ധോനിയെ തിരിച്ചറിഞ്ഞു.:"നിങ്ങള്‍ ധോണി അല്ലെ?"
ധോണി:"അതെ എങ്ങനെ മനസിലായി?"
പെണ്‍കുട്ടി:"ഞാന്‍ യുവരാജ് സിങ്ങാ."
Monday, May 17, 2010
Bruce Lee....
Kodaa Lee
2. According to Bruce Lee,which is the venomous snake?
Ana Lee
3. Place where Bruce Lee stays when he is in kerala?
Adima Lee
4. Bruce lee's favorite malayalam chanal?
kaira Lee
5. Bruce Lee's favorite dance?
kathaka Lee
6. Bruce Lee's favorite vegetable?
Thakka Lee
7. What sound does Bruce Lee makes when he gets hurt?
Nilavi Lee
8. What is Bruce Lee's nick name?
Neraa Lee
9. What is Bruce Lee's girls friends name?
Anarka Lee
10. Who is Bruce Lee's Pet?
Chunde Lee
11. What kind of water does Bruce Lee prefers with lunch?
Karingaa Lee
12. How does he like to be known in kerla?
Malaya Lee.
Thursday, May 13, 2010
Love is commitment
സ്നേഹിക്കുന്നവര്‍ തോല്‍ക്കാതിരിക്കാന്‍ .....ആത്മാര്‍ഥമായി സ്നേഹിക്കുക.
Love is commitment.Not an entertaiment.
Wednesday, May 12, 2010
അറിവ്
ഒന്നാമത്തെ കുട്ടി പറഞ്ഞു:"ആറും നാലും പത്ത്."
ടീച്ചര്‍:"അല്ല തെറ്റ്."
രണ്ടാമത്തെ കുട്ടി:"ഏഴും മുന്നും പത്ത്."
ടീച്ചര്‍:"അല്ല തെറ്റ്."
മുന്നാമത്തെ കുട്ടി:"അഞ്ചും അഞ്ചും പത്ത്."
ടീച്ചര്‍:"അല്ല തെറ്റി.ഉത്തരം ഒന്‍പതും ഒന്നുമാ പത്ത്."
ഇതില്‍ നിന്നു എന്ത് മനസിലാക്കാം എല്ലാവരുടെയും അറിവ് വത്യസ്ഥമാണെന്ന്.
വീണപൂവ്
Sunday, May 9, 2010
പ്രതിക്ഞ്ഞ
Friday, May 7, 2010
ദാബത്യ ജീവിതം
വായനകാരെ നിങ്ങള്‍ ജീവിച്ചിരിപ്പുണ്ടോ???
കമന്റുകള്‍ പ്രതീക്ഷിക്കുന്നു എന്നത് തന്നെയാണ് ബ്ലോഗെഴുത്തുകാരനെ മറ്റുള്ള എഴുത്തുകാരനില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. കാരണം മറ്റൊരു തരത്തിലുള്ള പ്രശസ്തിയും ബ്ലോഗെഴുത്തുകാരന് ലഭിക്കാനില്ലല്ലൊ. അത്കൊണ്ട് കമന്റ് പ്രതീക്ഷിക്കുന്നതില്‍ തെറ്റ് പറയാനാവില്ല. തന്റെ ബ്ലോഗിലേക്ക് ശ്രദ്ധയാകര്‍ഷിക്കാനോ അതല്ലെങ്കില്‍ ആ ബ്ലോഗറുടെ പരിഗണനയോ സൌഹൃദമോ കിട്ടാനോ കമന്റുകള്‍ എഴുതുന്നതിനെയും എങ്ങനെ കുറ്റം പറയും. ഈ പ്രത്യേകതകള്‍ എല്ലാം ചേര്‍ന്നതാണല്ലൊ ബ്ലോഗ്.
എന്നാല്‍ മലയാളികള്‍ക്ക് പൊതുവേയുള്ള സൂപ്പര്‍ ഈഗോ ബ്ലോഗിലും കാണാം. കുറഞ്ഞ പക്ഷം ബ്ലോഗ് സന്ദര്‍ശിക്കുന്നവര്‍ വായിച്ചു പോകുമ്പോള്‍ ഒരു രണ്ട് വരി എന്തെങ്കിലും അവിടെ കുറിച്ചിട്ടേച്ചു പോകുന്നത് തീര്‍ച്ചയായും ഒരു പ്രോത്സാഹനമായും പ്രതിഫലമായും കാണാവുന്നതാണ്.അമ്പത് പേര് വായിച്ചു പോയിട്ട് വെറും അഞ്ച് പേര് മാത്രം കമന്റ് എഴുതുന്നത് സത്യത്തില്‍ നിരാശ ഉണ്ടാക്കുന്നതാണ്. ആ അമ്പത് പേരും ഞാന്‍ വായിച്ചിരുന്നു എന്നെങ്കിലും കുറിച്ചിരുന്നുവെങ്കില്‍ അതെത്ര സന്തോഷപ്രദമായേനേ? ഇവിടെ കമന്റ് എന്നാല്‍ അത് ചര്‍ച്ചയാണെന്നാണ് അഥവാ ചര്‍ച്ച മാത്രമാണ് എന്നാണ് എല്ലാവരും ധരിച്ചു വച്ചിരിക്കുന്നത്. ഗസ്റ്റ് ബുക്ക് എന്ന നിലയിലും കമന്റ് പേജിനെ കാണാമെന്ന് എനിക്ക് തോന്നുന്നു.
ഇന്നത്തെ പ്രശ്നം ബ്ലോഗിന് വായനക്കാരെ കിട്ടുന്നില്ല, വായിക്കുന്നവര്‍ തന്നെ പ്രതികരണം അറിയിക്കാന്‍ പിശുക്ക് കാട്ടുന്നു എന്നൊക്കെയാണ്. ഇത്രമാത്രം സൌകര്യങ്ങളും സജ്ജീകരണങ്ങളും സൌജന്യമായി ലഭികുമ്പോള്‍ രണ്ട് വാക്ക് ടൈപ് ചെയ്യാനുള്ള സന്മനസ്സ് കാട്ടാതിരിക്കുന്ന വായനക്കാരന്റെ നിസ്സംഗത നീതീകരിക്കാവുന്നതല്ല തന്നെ.
Thursday, May 6, 2010
ഐറ്റിക്കാരന്റെ പെണ്ണുകാണല്‍ part-1
എന്തെല്ലാം സ്വപ്നങ്ങളായിരുന്നു. പെണ്ണുകെട്ടടാ പെണ്ണുകെട്ടടാ എന്ന് നാട്ടുകാര്‍ പറഞ്ഞ പ്പോള്‍ താനല്പ്പം വെയ്റ്റിട്ടു നിന്നു എന്ന തെറ്റുമാത്രമേ താന്‍ ചെയ്തിട്ടുള്ളു. എന്നിട്ടിപ്പോള്‍ .. ആന പിടിച്ചാലും പോയ ബുദ്ധി തിരിച്ചു വരില്ലല്ലോ? ട്രയിനിയായിട്ട് കയറിയപ്പോള്‍ വിചാരിച്ചു ജൂനിയറാവട്ടേ എന്ന്,ജൂനിയര്‍ ആയപ്പോള്‍ വിചാരിച്ചു സീനിയറാവട്ടെ എന്ന് ,സീനിയര്‍ ആയപ്പോള്‍ വിചാരിച്ചു ടീം ലീഡറാവട്ടെ എന്ന്, ടീം ലീഡറായപ്പോള്‍ വിചാരിച്ചുപ്രോജക്ട് ലീഡറാവട്ടെ എന്ന് ... എന്നിട്ടവസാനം എന്താകാന്‍ ? ഒരു ദിവസം ഓഫീസില്‍ കമ്പ്യൂട്ടര്‍ ഓണാക്കാനായി പാസ്വേഡ് കൊടുത്തപ്പോള്‍ അതാ വരുന്നു ഒരു അറിയിപ്പ്, എച്ച് ആര് ഡിപ്പാര്‍ട്ട്മെന്റില്‍ ചെന്ന് പാസ്വേഡ് ചെക്ക് ചെയ്യാന്‍ ... പാസ്വേഡിനായി കൈനീട്ടിയ തന്റെ കൈയ്യിലേക്ക് നെയില്‍ പോളീഷ് ഇട്ട് മിനുക്കിയ കൈകൊണ്ട് അവള് തന്റെ കൈകളിലേക്ക് ഇടുത് യെല്ലോ സ്ലിപ്പ് ആണന്ന് മനസിലാക്കാന്‍ കുറച്ച് സമയം എടുത്തു. ചിന്തേരിട്ട് മിനുക്കി പോളീഷടിച്ച അവളുടെ മുഖത്ത് കണ്ടത് കൊലച്ചിരിയാണല്ലോ ? എന്നോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും എന്ന് പറയാതെ തന്നെ അവള് പറഞ്ഞില്ലേ?
അവളുടെ മുഖത്തുനോക്കി രണ്ട് തെറിപറയാന്‍ തോന്നിയതാണ് .പിന്നത് വേണ്ടാന്ന് വച്ചു. ഏതായാലും അത് നന്നായി. അല്ലങ്കില്‍ താനിപ്പോള്‍ ഏതെങ്കിലും ജയിലില്‍ കിടന്നേനെ. “എടീ പെണ്ണേ ഞാന്‍ റബ്ബറുവെട്ടി ജീവിച്ചോളാം “എന്ന് മനസില്‍ പറഞ്ഞ് ഇറങ്ങി കഴിഞ്ഞപ്പോഴാണ് വീണ്ടു വിചാരം ഉണ്ടാവുന്നത്. റബ്ബറിനും വിലയില്ല. റബറു വിറ്റുകിട്ടുന്ന കാശ് വെട്ടുകാരനുപോലും കൊടുക്കാന്‍ തികയാത്തതുകൊണ്ട് വെട്ട് നിര്‍ത്തിയാണല്ലോ എന്ന് താനോര്‍ത്തില്ല.
നാട്ടിലെ വീട്ടില്‍ ചെന്ന് കയറിയപ്പോള്‍ കറണ്ട് ഇല്ലാതിരുന്നത് ഭാഗ്യം. തന്നെപ്പോലുള്ളവര്‍ വീട്ടില്‍ ചെന്ന് കയറാനായിട്ടാണല്ലോ ലോഡ്ഷെഡിങ്ങ്.കരണ്ട് കട്ടുകൂടി ഇല്ലായിരുന്നെങ്കില്‍ എന്തായാനേ അവസ്ഥ.? കറണ്ട് കട്ട് കേരളത്തിന്റെ ശാപമാണന്ന് പറഞ്ഞ് നടന്ന തനിക്കിപ്പോള്‍ തോന്നുന്നുണ്ട് , ഉര്‍വ്വശി ശാപം ഉപകാരമായന്ന് . ഓരോ വര്‍ഷവും കഴിയുമ്പോഴും തനിക്ക് പെണ്ണിന്റെ തന്തമാര് നീട്ടുന്ന ലക്ഷത്തിന്റെ ചാക്കുകളുംകാറുകളും എന്ത് സ്വപ്നം കണ്ടതാണ് . അതെല്ലാം മലര്‍പ്പൊടിക്കാരന്റെ സ്വപ്നമാണന്ന് തിരിച്ചറിയാന്‍ അല്പം വൈകിയോ ? കഴിഞ്ഞവര്‍ഷം ഇരുപന്തഞ്ച് ലക്ഷം വരെ വിലപറഞ്ഞ തനിക്കിപ്പോള്‍ അഞ്ചുപോലും ആരും പറയുന്നില്ലല്ലോ? യൂണിയന് പണിക്ക് പോകുന്നവനും മണലു കട്ടുവാരാന് പോകുന്നവനു പോലും പത്ത ലക്ഷം കൊടുത്തീട്ട് കൊത്തിക്കൊണ്ട് പോകാന്‍ പെണ്പിള്ളാരുടെ തന്തമാര് ഇടിച്ചിടിച്ചു നില്‍ക്കുകയാണ് .ക്രൂഡോയിലിന് വിലകുറയുന്നതുപോലെ തന്നെപ്പോലുള്ളവര്‍ക്ക് വില ഇടിയുകയാണ് . ചുമ്മാതെ കൊടുക്കാമെന്ന് പറഞ്ഞാല്‍പ്പോലും ബാരലെടുക്കാന് ആളുണ്ടാവാത്ത കാലം വരുമെന്ന് കേള്‍ക്കുമ്പോള്‍ നെഞ്ചിടിപ്പ് ശിവമണിയുടെ ഡ്രമ്മിനേക്കാള് ഉച്ചത്തില്‍ കേള്‍ക്കാം.
ഞായറാഴ്ചത്തെ പത്രം വരാന്‍ കാത്തിരിക്കുകയാണ് . കാണുന്ന നമ്പരിലെല്ലാം വിളിച്ചിട്ടും ഒരു രക്ഷയും ഇല്ല. ഐ.റ്റി.ക്കാരനാണന്ന് പറഞ്ഞു തുടങ്ങേണ്ട താമസം അപ്പുറത്ത് ഫോണ്‍ വെച്ചിരിക്കും. താന്‍ തന്നെ ഒരു പരസ്യം കൊടുത്തിട്ട് എന്താഗതി ? ഒരൊറ്റ മറുപിടിയാണ് വന്നത്. എത്രയെത്ര ഡോക്ടര്‍മാര്‍ ക്യു നിന്നതാണ് ... ഐറ്റി ക്കാരികളെ തന്നെ നോക്കാമന്ന് വച്ചാല്‍ അവളുമാര്‍ക്കാര്‍ക്കും ഐറ്റിക്കാരന്മാരെ വേണ്ടാ .. ആരും അറിഞ്ഞു കൊണ്ട് ജീവിതം കോഞ്ഞാട്ടയാക്കത്തില്ലല്ലോ ? പണ്ടൊക്കെ തന്നെകാണുമ്പോള്‍ ബ്രോക്കറുമാര്‍ ഓടിയെത്തുമായിരുന്നു. കൈയ്യിലിരിക്കൂന്ന ഡയറിയില്‍ നിന്ന് പെണ്പിള്ളാരുടെ ഫോട്ടോ തുറന്ന് പിടിച്ചുതരുമായിരുന്നോ .. വെറുതെ കണ്ടോ എന്നായിരുന്നു പറഞ്ഞിരുന്നത്. “ചേട്ടോ നമുക്ക് പറ്റിയത് വല്ലതും കയ്യിലുണ്ടോ ?” എന്നിപ്പോള്‍ ചോദിച്ചാല്‍ അയാള്‍ക്ക് ഒരു പണിയില്ലങ്കിലും തിരക്കിട്ട് എങ്ങോട്ടെങ്കിലും പോകും. “സമയം മെനക്കെടുത്താതെ പോടാ...” എന്ന് മനസില്‍ പറഞ്ഞുകൊണ്ടായിരിക്കൂം പോകുന്നത്.
ഇപ്പോഴെത്തെ പെണ്‍പിള്ളാരെല്ലാം പുരോഗമന ചിന്താഗതിക്കാരാണത്രെ. പെണ്ണുകാണാന്‍ വരുന്ന ചെറുക്കന്റെ ഫുള്‍ ഹിസ്റ്ററിയും ജോഗ്രഫിയും അറിഞ്ഞതിനുശേഷമേ പെണ്ണുകാണാന്‍ സമ്മതിക്കുകയുള്ളത്രെ.. ജീവിതം കൈവിട്ടുകളിക്കാന്‍ ആരും തയ്യാറാവില്ലല്ലോ? ബയോഡേറ്റയില്‍ ഫെയ്ക്ക്ടിച്ച് എച്ച്.ആറിനെ പറ്റിക്കാമെങ്കിലും പെണ്ണുകാണലില്‍ ഒരു ഫെയ്ക്കും നടക്കില്ല. അവളുടെ ഇന്റ്ര്വ്യു കഴിയുമ്പോഴേക്കും കാര്യങ്ങളില്‍ ഒരു തീരുമാനമാകും. പിന്നീട് അറിയിക്കാം എന്നൊന്നും പറയില്ല. അന്നേരം തന്നെ ഉള്ള കാര്യം പറയും. ഉടനെ അടുത്ത പെണ്ണുകാണലിനു പോകാന്‍ പറ്റും. ഇവളെകിട്ടും ഇവളെകിട്ടുമായിരിക്കും എന്ന് പറഞ്ഞ് കാത്തിരിക്കേണ്ട....
ഇനിയും ഒരു പെണ്ണ്കെട്ടിയിട്ടേയുള്ളു ബാക്കി കാര്യം എന്ന് അവന് ഉറപ്പിച്ചു. ഇത്രയും കാലം താന്‍ പെണ്ണുകാണലിനു കണ്ട പെണ്‍പിള്ളാരോട് ചോദിച്ച ചോദ്യങ്ങള്‍ , തന്റെ സങ്കല്പങ്ങള്, തന്റെ ആവിശ്യങ്ങള്‍ അവന് ഓര്‍ത്തു..
ചിക്കന്‍65, തന്തൂരി ചിക്കന്‍ ,ബട്ടര്‍ ചിക്കന്‍ എന്നിവയൊക്കെ ഉണ്ടാക്കാന്‍ അറിയാമോ ?കാറോടിക്കാന്‍ അറിയാമോ ?
പാര്‍ട്ടികളില്‍ തന്നോടൊപ്പം പങ്കെടുക്കുമ്പോള്‍ ഡാന്‍സ് ചെയ്യാന്‍ അറിഞ്ഞിരിക്കണം ?
കടകളില്‍ നിന്ന് സാധനം വാങ്ങിക്കഴിയുമ്പോള്‍ ബാലന്‍സ് ഉണ്ടങ്കില്‍ അത് വാങ്ങരുത് ..
വിലപേശി സാധനങ്ങള്‍ വാങ്ങരുത് ...
ഉറങ്ങുമ്പോള്‍ കിടപ്പുമുറിയിലെ ഒഴിച്ച് മറ്റ് മുറിയിലെ ലൈറ്റുകള്‍ ഓഫാക്കരുത് ...
കിച്ചണില്‍ നില്‍ക്കുമ്പോഴും പട്ടുസാരി ഉടുത്തിരിക്കണം ...
എല്ലാ ആഴ്ചയിലും തന്നോടൊപ്പം സിനിമയ്ക്ക് വന്നിരിക്കണം...
എല്ലാ ദിവസവും വൈകിട്ട് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നിന്ന് മാത്രമേ ഡിന്നര്‍ കഴിക്കാവൂ ....
കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം അവനൊരു പെണ്ണുകാണല്‍ വന്നു. സിസിക്കാര് ഹോണ്ടാസിറ്റി കൊണ്ടു പോയതുകൊണ്ട് ടാക്സിവിളിക്കാമെന്ന് വച്ചാല്വാടക കൊടുക്കാന്‍ കാശില്ലാത്തതുകൊണ്ട് ബസ് തന്നെ ശരണം . വിയര്‍ത്തുകുളിച്ച് പെണ്ണിന്റെ വീട്ടിലെത്തി. ചായയുമായി പെണ്ണ് വന്നപ്പോള്‍ അവളോട് ചോദിക്കാനുള്ള ചോദ്യങ്ങള്‍ അവന് മനസില്‍ ഉറപ്പിച്ചു കൊണ്ട് അവന് എഴുന്നേറ്റു.
ഉള്ളിയും മുളകും വച്ച് ചമ്മന്തി അരയ്ക്കാന്‍ അറിയാമോ ?
സൈക്കള് ഓടിക്കാന്‍ അറിയാമോ ? സൈക്കിള്‍ ഓടിക്കാന്‍ അറിയില്ലങ്കിലും കാരിയറില്‍ ഇരിക്കാന്‍ അറിയണം..
പാര്‍ട്ടികളിലോ ആഘോഷങ്ങളിലോ പങ്കെടുക്കാന്‍ പോകരുത്..
സാധനങ്ങള്‍ വിലപേശിമാത്രമേ വാങ്ങാവൂ ...
പത്തുപൈസായേ ബാലന്‍സ് തരാനുള്ളൂ എങ്കിലും കടയില്‍ നിന്ന് ബാലന്‍സ് വാങ്ങിയിരിക്കണം..
കഴിവതും വൈദ്യുതി ഉപയോഗിക്കരുത് ...
എല്ലാ ദിവസവും വൈകിട്ട് കഞ്ഞിഉണ്ടാക്കണം..
ചേമ്പിന്താള് , തഴുതാമ, കൈയ്യാല ചീര, ചേനതണ്ട് ,ഓമയ്ക്ക തുടങ്ങിയ പോഷകമേറിയ പച്ചക്കറികള്‍ കൊണ്ട് മാത്രം കൂട്ടാന്‍ വയ്ക്കുക...
എല്ലാം അവള് കേട്ടു. എല്ലാം അവള്‍ക്ക് സമ്മതം. അവസാനം അവള് ഒരു ചോദ്യം അവനോട് ചോദിച്ചു.
“തെങ്ങില്‍ കയറാന്‍ അറിയാമോ...?”
“ഇല്ല ..” അവന് പറഞ്ഞു.“
"എന്നാല്‍ അത് പഠിക്കണം... ഒരു തെങ്ങില്‍ കയറുന്നതിന് രൂപാ ഇരുപതാ കൂലി...” അവള് പറഞ്ഞു.
അവന് അവളോട് യാത്രപറഞ്ഞിറങ്ങി. എത്രയും പെട്ടന്ന് തെങ്ങുകയറ്റ കോളേജില്‍ ചേരുകതന്നെ...
കടപ്പാട്: ഷിബു മാത്യു
Wednesday, May 5, 2010
20 പഴഞ്ചൊല്ല് തര്‍ജ്ജമ
All work and no play makes Jack a dull boy.
എല്ലാ പണിയും ചുമ്മാ കളിയായി കണ്ട ചെറുക്കനെ ആരോ മുഷിഞ്ഞ ചാക്കില്‍ കെട്ടിവച്ചു.
A broken friendship may be soldered but will never be sound.
ഒരു തകര്‍ന്ന കപ്പലിന്റെ മുന്നില്‍ നിന്നു വെടിവയ്ക്കുന്നത് പട്ടാളക്കാരനാണെങ്കിലും ഒച്ച പുറത്തു കേള്‍ക്കില്ല.
A fault confessed is half redressed.
പകുതി വേഷം മാറി നില്ക്കുന്ന പെണ്ണിനെ ഒളിഞ്ഞുനോക്കുന്നത് പറഞ്ഞു കുമ്പസാരിക്കേണ്ട പാപമാണ്.
A good conscience is a soft pillow.
നല്ല ബോധമുള്ള സമയം വരെ അവളുടെ പാതിമുഖം തലയിണയിലുണ്ടായിരുന്നു.
A stitch in time saves nine.
സമയം ശരിയാണെങ്കില്‍ ഒറ്റ സ്വിച്ചിട്ടാല്‍ ഒന്‍പതു ലൈറ്റു വരെ തെളിയും.
After dinner rest a while, after supper walk a mile.
ഡിന്നറിനു ശേഷം ബാക്കിയിരിക്കുന്ന വൈന്‍ കുടിക്കരുത്, സപ്പറിനു ശേഷം മയിലിനോട് ഒരു വാക്കുപോലും മിണ്ടരുത്.
Beauty is the wisdom of women. Wisdom is the beauty of men.
സൌന്ദര്യമാണ് പെണ്ണുങ്ങള്‍ക്ക് മറ്റേ സംഗതിയെക്കാള്‍ പ്രധാനം. മറ്റേ സംഗതിയാണ് ആണുങ്ങള്‍ക്ക് സൌന്ദര്യത്തെക്കാള്‍ പ്രധാനം.
Be swift to hear, slow to speak.
സ്വിഫ്ട് കാറിന്റെ ശബ്ദം കേട്ടാല്‍ പിന്നെ പതുക്കെയേ സംസാരിക്കാവൂ.
Better be alone than in bad company.
ചീത്ത കമ്പനിയില്‍ ജോലി ചെയ്യുന്നതിനെക്കാള്‍ നല്ലത് ലോണെടുത്ത് ബാറ്ററിയുടെ ബിസിനസ് തുടങ്ങുന്നതാണ്.
Clothes don’t make the man.
ആ മനുഷ്യന് വസ്ത്രം ധരിച്ചുകൊണ്ട് ഒരിക്കലും മറ്റേപ്പണി കാണിച്ചിട്ടില്ല.
Diseases of the soul are more dangerous than those of the body.
സൈസ് ശരിയല്ലാത്ത ചെരുപ്പിന്റെ സോള്‍ ശരീരത്തിന് വളരെയധികം അപകടമുണ്ടാക്കും.
Don’t judge a book by its cover.
ജഡ്ജിമാര്‍ക്കു പുസ്തകം വായിക്കാന്‍ കൊടുക്കുമ്പോള്‍ അതിന്റെ കവര്‍ കൊടുക്കരുത്.
Experience is the father of wisdom.
അനുഭവപരിചയമില്ലാത്തവര്‍ അച്ഛനാവും മുമ്പ് വിസ്കി കഴിച്ച് ഡൌണാകരുത്.
Friendship is love with understanding.
ഫ്രണ്ട്ഷിപ്പിന്റെ പേരില്‍ പ്രേമിക്കുന്നത് ആളുകള്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമാണ്.
If you are patient in one moment of anger,you will avoid 100 days of sorrow.
രോഗിയായിരിക്കുമ്പോള്‍ ഹാംഗര്‍ ഉപയോഗിച്ചു ശീലിച്ചാല്‍ 100 ദിവസമെങ്കിലും സൊറ പറഞ്ഞിരിക്കാം.
Like father, like son.
അച്ഛനെ ഇഷ്ടപ്പെട്ടു, മകനെയും ഇഷ്ടപ്പെട്ടു.
Marry in haste, repent at leisure.
ഒരു റിപ്പറുടെ നേരമ്പോക്കിലാണ് മേരിയുടെ ജന്മം വേസ്റ്റായത്.
Never say die.
ഡൈ ചെയ്യുമ്പോള്‍ ഒരിക്കലും സംസാരിക്കരുത്.
No man is an island.
ഒരു മനുഷ്യനും ഇല്ലാത്ത സ്ഥലത്തെയാണ് ഐലന്‍ഡ് എന്നു വിളിക്കുന്നത്.
ഒരു ഇന്നിനെ വറുത്ത് രണ്ടു നാളെയുണ്ടാക്കാം.
കടപ്പാട്: Berly Thomas
Monday, May 3, 2010
മലയാളികള്‍...
അമേരിക്കകാര്: ഇലെട്രിസിറ്റി ബോര്‍ഡില്‍ വിളിക്കും.
ജപ്പാന്‍കാര്‍: ഫ്യൂസ് പോയോ എന്ന് നോക്കും.
മലയാളികള്‍: അടുത്ത വീട്ടിലേക്കു നോക്കിയിട്ട് പറയും "ഭാഗ്യം ..എല്ലായിടത്തും പോയി.


