Tuesday, September 28, 2010

കണ്ണൊന്ന് തെറ്റിയാല്‍....!



കളികള്‍ക്കിടയില്‍ കുഞ്ഞിന് വീഴ്ചയും മുറിവും പതിവ്. ഇത്തരം അപകടങ്ങളുണ്ടായാല്‍ ഉടന്‍ ചെയ്യേണ്ടത്...

ജനലിലും മറ്റും എത്തിപ്പിടിച്ച് കയറാനും, കൗതുകമുള്ള ഓരോ സാധനങ്ങളെടുത്ത് വായിലിടാനുമൊക്കെയായിരിക്കും കുഞ്ഞുങ്ങള്‍ക്ക് ഏറ്റവുമിഷ്ടം. നോക്കിയിരിക്കാന്‍ കൗതുകമുണ്ട്. ദൈവമേ, ഈ കുഞ്ഞിന്റെ കളികള്‍ എന്നു തോന്നുകയും ചെയ്യാം. പക്ഷേ, അതിനിടയില്‍ വീണ് വല്ലതും പറ്റിയാലോ.




വീഴ്ച
ഒരു വയസ്സിനു മുകളിലുള്ള കുഞ്ഞുങ്ങള്‍ക്കാണ് ഇത്തരം ചെറിയ അപകടങ്ങള്‍ കൂടുതലുണ്ടാവുന്നത്. തല ഇടിച്ചിട്ടായിരിക്കും മിക്കവാറും വീഴുന്നത്. വീഴ്ച അധികം ഉയരത്തില്‍നിന്നല്ലെങ്കില്‍ പേടിക്കാനില്ല. കാരണം, അവരുടെ തലച്ചോര്‍ ഉറച്ചുവരുന്ന പ്രായമാണത്. അതുകൊണ്ടുതന്നെ തലച്ചോറിനെ സാരമായി ബാധിക്കില്ല.
എങ്കിലും, 24 മണിക്കൂര്‍ കഴിയുന്നതുവരെ കുട്ടിയെ പ്രത്യേകം ശ്രദ്ധിക്കണം. നിര്‍ത്താതെ ഛര്‍ദ്ദിക്കുക, കളിയും ചിരിയും കുറയുക, ഉറക്കം കുറയുക ഇങ്ങനെയൊക്കെ വരികയാണെങ്കില്‍ ഡോക്ടറെ കാണിക്കുന്നതാണ് നല്ലത്.
ശരീരഭാഗം മുഴച്ചിട്ടുണ്ടെങ്കില്‍ അവിടം തിരുമ്മണമെന്നില്ല. പകരം മുഴച്ച ഭാഗത്ത് ഒരു കഷണം ഐസ് വെച്ചാല്‍ മതി.
വീണതിനുശേഷം കുഞ്ഞ് കളിക്കുമ്പോള്‍ പഴയതുപോലെത്തന്നെ കൈയും കാലും ഇളക്കുന്നുണ്ടോയെന്നു ശ്രദ്ധിക്കണം. രണ്ടു കാലും നിലത്ത് ഉറപ്പിച്ചു കുത്തുന്നുണ്ടോയെന്നും നോക്കണം. അങ്ങനെയല്ലെങ്കില്‍ വിദഗ്ധ ചികിത്സ തേടുന്നതാണ് നല്ലത്.

ഷോക്ക്

പ്ലഗ് പോയിന്റിലും മറ്റും വിരലുകളും പച്ച ഈര്‍ക്കിലും കൊണ്ട് കുത്തിനോക്കുക, കുഞ്ഞുങ്ങളുടെ ഒരു പ്രധാന പണിയാണിത്. അതിനിടയില്‍ ചിലപ്പോള്‍ ഷോക്കേല്‍ക്കുകയും ചെയ്യാം. ഉപയോഗിക്കാത്ത സോക്കറ്റുകള്‍ എപ്പോഴും ഡമ്മി പ്ലഗ്ഗുകള്‍ ഉപയോഗിച്ച് അടച്ചു വെക്കണം.

മിക്‌സി, ഇസ്തിരിപ്പെട്ടി, ഹീറ്റര്‍ തുടങ്ങിയ വൈദ്യുതോപകരണങ്ങളില്‍ നിന്നും ഇടയ്ക്ക് കുഞ്ഞുങ്ങള്‍ക്ക് ഷോക്കേല്‍ക്കാറുണ്ട്. ഇങ്ങനെ ഷോക്കേറ്റാല്‍ വേഗം തന്നെ, മെയിന്‍ സ്വിച്ച് ഓഫ് ചെയ്ത് കുട്ടിയെ ഉപകരണത്തിന്റെ അടുത്തുനിന്നും മാറ്റിക്കിടത്തുക. അതിനുശേഷം പുറത്ത് സാവധാനം തട്ടുക. ബോധക്ഷയമോ മറ്റോ ഉണ്ടായാല്‍ ആശുപത്രിയിലെത്തിക്കുകയും വേണം.

മുറിവ്
വീഴ്ച മൂലമുള്ള മുറിവ് ചെറുതാണെങ്കില്‍, തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിച്ച് നന്നായി കഴുകി, ആന്റിസെപ്റ്റിക് ക്രീം പുരട്ടിയാല്‍ മതി. ബ്ലേഡ് കൊണ്ട് മുറിഞ്ഞാലും മുറിവ് വൃത്തിയാക്കി ആന്റിസെപ്റ്റിക് ക്രീം വെച്ചാല്‍ മതി.
വലിയ മുറിവില്‍, ചിലര്‍ കാപ്പിപ്പൊടിയും പഞ്ചസാരയും ഒക്കെ വെച്ച് കെട്ടാറുണ്ട്. അതു വേണമെന്നില്ല. പകരം നല്ല വൃത്തിയുള്ള തുണി ഉപയോഗിച്ച് മുറിവ് കെട്ടിയാല്‍ മതി. ഒരു ഗ്ലാസ് പച്ചവെള്ളം കുടിക്കാന്‍ കൊടുത്താല്‍ രക്തം ഒഴുകുന്നത് നില്‍ക്കും.

തീപ്പൊള്ളല്‍

നിലവിളക്കില്‍ നിന്നും മെഴുകുതിരിയില്‍ നിന്നും മറ്റും ചെറിയ കുട്ടികള്‍ക്ക് പൊള്ളലേല്‍ക്കാറുണ്ട്. കുഞ്ഞിനു പൊള്ളലേറ്റാല്‍ പൊള്ളിയ ഭാഗം തിരുമ്മരുത്. പൊള്ളിയ ഭാഗത്ത് തണുത്ത വെള്ളം ഒഴിക്കുന്നതും നല്ലതല്ല. കാരണം, വെള്ളം ചീത്തയാണെങ്കില്‍ പൊള്ളിയ ഭാഗം പഴുക്കാനിടയുണ്ട്. ഏറ്റവും നല്ലത് ഒരു ആന്റിസെപ്റ്റിക് ക്രീം പുരട്ടുന്നതാണ്.

വെള്ളത്തില്‍ വീണാല്‍

കുളിമുറിയിലും മറ്റും കുഞ്ഞിനെ ഒറ്റയ്ക്ക് നിര്‍ത്തിപോവുമ്പോഴാണ്, വെള്ളത്തില്‍ വീണുള്ള അപകടങ്ങള്‍ ഉണ്ടാവുന്നത്. വെള്ളത്തില്‍ വീണ കുഞ്ഞിനെ പുറത്തെടുത്ത ഉടനെ, ഉള്ളിലുള്ള വെള്ളം പതുക്കെ വയറില്‍ അമര്‍ത്തി പുറത്തു കളയണം. ശരീരം തിരുമ്മി ചൂടുപിടിപ്പിക്കുകയും വേണം. എന്നിട്ട് കുഞ്ഞിനെ ഡോക്ടറെ കാണിച്ചാല്‍ മതി.

വസ്തുക്കള്‍ മൂക്കിലിട്ടാല്‍

ചില കുഞ്ഞുങ്ങള്‍ ചെറിയ വസ്തുക്കളെടുത്ത് മൂക്കിലിടാറുണ്ട്. ഇങ്ങനെ എന്തെങ്കിലും മൂക്കിലിട്ടെന്നറിഞ്ഞാല്‍ ഉടനെ മൂക്കിന്റെ മറ്റേ ദ്വാരം വിരല്‍ കൊണ്ട് അടക്കുക. എന്നിട്ട് കുഞ്ഞിനോടു തുമ്മാന്‍ പറയണം. അല്ലെങ്കില്‍ മൂക്കിന്റെ ദ്വാരം അടച്ചുപിടിച്ച് ശക്തിയായി ശ്വാസം പുറത്തേക്കു വിട്ടാലും മതി. അധികം ഉള്ളിലല്ലെങ്കില്‍, ഇങ്ങനെ ചെയ്യുമ്പോള്‍ തന്നെ ആ വസ്തു പുറത്തു വന്നു കൊള്ളും. 

ഗുളികകള്‍ വായിലിട്ടാല്‍

ചില വീടുകളില്‍ കാണാം, ഡൈനിംഗ് ടേബിളില്‍ മുതിര്‍ന്നവരുടെ മരുന്നും മറ്റും വെച്ചിരിക്കുന്നത്. ഇത് വളരെയേറെ അപകടകരമാണ്. ആരും കാണാതെ കുഞ്ഞ് ഗുളികകള്‍ എടുത്ത് വായിലിട്ടേക്കാം.

അയേണ്‍ ടാബ്‌ലറ്റ്‌സ് അമിതമായി ഉള്ളില്‍ ചെല്ലുന്നത് കുഞ്ഞുങ്ങള്‍ക്ക് വളരെയേറെ ദോഷകരമാണ്. അതുപോലെത്തന്നെയാണ് ഡയബറ്റിക് ടാബ്‌ലറ്റ്‌സും. പക്ഷേ, ഇത് കുട്ടി എടുത്തു വായിലിട്ടതു നമ്മള്‍ അറിയണമെന്നില്ല. എക്‌സ്-റേ എടുത്തു നോക്കിയാല്‍ മാത്രമേ അറിയാന്‍ കഴിയൂ.
പതിവില്‍ നിന്നും വിപരീതമായി കുഞ്ഞിന് എന്തെങ്കിലും മാറ്റമുണ്ടെങ്കില്‍ ഡോക്ടറെ കാണിക്കുന്നതാണ് നല്ലത്. ഉദാഹരണത്തിന്, കുഞ്ഞ് പെട്ടെന്ന് തളര്‍ന്നുപോവുകയോ, കുഞ്ഞിന് അപസ്മാരം വരികയോ ചെയ്താല്‍ വേഗം തന്നെ ആശുപത്രിയില്‍ എത്തിക്കുന്നതാണ് നല്ലത്. കഴിയുന്നതും രണ്ടു മണിക്കൂറിനുള്ളില്‍. 

ആസിഡ്, സോപ്പ് അകത്തുചെന്നാല്‍

കുഞ്ഞുങ്ങള്‍ അബദ്ധത്തില്‍, ആസിഡ് പോലെയുള്ളവ അകത്താക്കിയെന്നു തോന്നിയാല്‍ പിന്നെ വെള്ളം കൊടുക്കാന്‍ പാടില്ല. കാരണം, ആസിഡും വെള്ളവും ചേര്‍ന്ന് റിയാക്ഷന്‍ ഉണ്ടായി പൊള്ളല്‍ അധികമാവും. അതുകൊണ്ട് ഉടന്‍ ഡോക്ടറെ കാണിക്കുന്നതാണ് നല്ലത്.

Sunday, September 19, 2010

a miss call...is very dangerous


പെണ്‍ സുഹൃത്തുക്കളെ നേടാം :

മൊബൈല്‍ ഫോണ്‍ വഴി വഞ്ചിതരാകുന്നത്‌ പതിനായിരങ്ങള്‍

കാസര്‍കോട്‌: മനുഷ്യരുടെ ദുര്‍ബല വികാരങ്ങളെ ചൂഷണംചെയ്‌ത്‌ മൊബൈല്‍ കമ്പനി കോടികളുടെ കൊള്ള നടത്തുന്നു. ഇന്ത്യയിലെ പ്രശസ്‌തമായ ഒരു മൊബൈല്‍ കമ്പനിയാണ്‌ പെണ്‍സുഹൃത്തുക്കളെ നേടാം എന്ന വാഗ്‌ദാനത്തിലൂടെ പതിനായിരങ്ങളെ വിഡ്‌ഢികളാക്കി കോടികള്‍ കൊയ്യുന്നത്‌. പ്രസ്‌തുത കമ്പനിയുടെ മൊബൈല്‍ വരിക്കാര്‍ക്ക്‌ കസ്റ്റമര്‍ കെയറില്‍ നിന്ന്‌ പെണ്‍സുഹൃത്തുക്കളെ നേടാം എന്ന മേസേജ്‌ വരികയും താല്‍പ്പര്യമുള്ളവര്‍ നമ്പര്‍ `5' പ്രസ്‌ ചെയ്യാന്‍ ആവശ്യപ്പെടുകയുമാണ്‌ പതിവ്‌. പ്രസ്‌ ചെയ്‌ത്‌ കഴിഞ്ഞാല്‍ നിരവധി 11 അക്ക നമ്പര്‍ വരികയും (ഉദാ: + 55121 844061) അതിലേക്ക്‌ വിളിച്ചാല്‍ മറുഭാഗത്ത്‌ നിന്ന്‌ പെണ്‍ ശബ്‌ദം കേള്‍ക്കുകയും ചെയ്യും. ആദ്യം വിളിക്കുന്ന ആളെക്കുറിച്ച്‌ പൂര്‍ണ്ണമായ വിവരങ്ങള്‍ ആരാഞ്ഞശേഷം സ്വയം പരിചയപ്പെടുത്തും. ആകര്‍ഷകമായ പേരുകളും സംഭാഷണ ശൈലിയും ആരിലും മതിപ്പുളവാക്കും. മാതാപിതാക്കള്‍ ഉന്നത ഉദ്യോഗസ്ഥരാണെന്നും, വിദേശത്തുള്ളവരാണെന്നുമൊക്കെ പരിചയപ്പെടുത്തി തുടങ്ങുന്ന സംഭാഷണം ചിലപ്പോള്‍ മണിക്കൂറുകള്‍ നീളും. വിദ്യാര്‍ത്ഥിനിയെന്നും ഉദ്യോഗസ്ഥയെന്നുമൊക്കെ പറഞ്ഞാണ്‌ പരിചയപ്പെടുന്നത്‌. തരുണീ മണികളുടെ കിളിക്കൊഞ്ചലില്‍ ആനന്ദം കണ്ടെത്തുന്ന ഞരമ്പു രോഗികള്‍ ഫോണിലെ കാശുപോകുന്നത്‌ അറിയാറെയില്ല.
എന്നാല്‍ ഇതിനു പുറകിലെ ചതി തിരിച്ചറിയുന്നവര്‍ വിരളമാണ്‌. ശമ്പളത്തില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടികളും സ്‌ത്രീകളുമാണ്‌ പെണ്‍സുഹൃത്തുക്കളായി മാറിമാറി സംസാരിക്കുന്നത്‌. ഇതിനായി കമ്പനിയുടെ ഒരു ഫ്രാന്‍ഞ്ചൈസി രഹസ്യമായി എറണാകുളത്ത്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌. കോള്‍സെന്ററിലേക്കെന്നു പറഞ്ഞ്‌ പെണ്‍കുട്ടികളെ ഇന്റര്‍വ്യൂവിന്‌ ക്ഷണിക്കുന്നു. 7000 രൂപയാണ്‌ ശമ്പളമായി നിശ്ചയിക്കുന്നത്‌. തുടര്‍ന്ന്‌ ട്രെയിനിംഗ്‌ കൊടുക്കുന്നു. ആള്‍ക്കാരുടെ സ്വഭാവ സവിശേഷതകളും ദൗര്‍ബല്യങ്ങളും തിരിച്ചറിഞ്ഞ്‌ സംസാരിക്കാനുള്ള പരിശീലനമാണ്‌ ഇവര്‍ക്ക്‌ നല്‍കുക. ഈ സമയത്ത്‌ മാത്രമാണ്‌ തങ്ങളുടെ ജോലിയുടെ സ്വഭാവം പെണ്‍കുട്ടികള്‍ തിരിച്ചറിയുന്നത്‌. കോളിന്‌ മിനിറ്റിന്‌ രണ്ട്‌ രൂപയാണ്‌ നിരക്ക്‌. ഇതില്‍ 1 രൂപ കമ്പനിക്കും 50 പൈസ ഫ്രാന്‍ഞ്ചൈസിക്കും, 50 പൈസ പെണ്‍കുട്ടിക്കും നല്‍കും. ഫോണ്‍ സംഭാഷണം എത്രത്തോളം നീട്ടിക്കൊണ്ട്‌ പോകാന്‍ സാധിക്കുമോ അത്രത്തോളം തുക ഇവര്‍ക്ക്‌ കൂടുതലായി ലഭിക്കും. എറണാകുളത്തെ മെഡിക്കല്‍ ട്രസ്റ്റ്‌ ഹോസ്‌പിറ്റല്‍ ജംഗ്‌ഷനടുത്തുള്ള ആറു നില കെട്ടിടത്തിലാണ്‌ ഇതിന്റെ ഫ്രാന്‍ഞ്ചൈസി പ്രവര്‍ത്തിക്കുന്നത്‌. 25 നും 30 ഇടയില്‍ സ്‌ത്രീകള്‍ ഇവിടെ വ്യത്യസ്‌ത പേരുകളില്‍ ജോലി ചെയ്യുന്നു.
സാധാരണ നിലയില്‍ രാത്രി കോള്‍ അറ്റന്‍ഡ്‌ ചെയ്യില്ലെങ്കിലും ഹോസ്റ്റലുകളില്‍ താമസിക്കുന്ന പെണ്‍കുട്ടികള്‍, കര്‍ശന നിയന്ത്രണമില്ലാത്ത വീട്ടിലെ പെണ്‍കുട്ടികള്‍, നിര്‍ധന വീട്ടിലെ പെണ്‍കുട്ടികള്‍ എന്നിവര്‍ക്ക്‌ രാത്രിയിലും കോള്‍ അറ്റന്റ്‌ ചെയ്യാനുള്ള അനുമതിയുണ്ട്‌. ഓവര്‍ ഡ്യൂട്ടി അലവന്‍സ്‌ വേറെയുണ്ട്‌. ശരാശരി ഒരു ദിവസം ഒരു പെണ്‍കുട്ടി ആറ്‌ മണിക്കൂറെങ്കിലും ഫോണില്‍ സംസാരിച്ചിരിക്കണം. 8 മണിക്കൂര്‍ മുതല്‍ 10 മണിക്കൂര്‍ വരെ ജോലി ചെയ്യുന്ന പെണ്‍കുട്ടികളുമുണ്ട്‌. ജോലിയില്‍ പ്രവേശിക്കുന്ന സമയത്ത്‌ തങ്ങളുടെ വിവരങ്ങള്‍ വളരെ രഹസ്യമായി വെക്കും എന്ന ഉറപ്പിന്മേലാണ്‌ പെണ്‍കുട്ടികള്‍ ജോലി ചെയ്യുന്നത്‌. കമ്പനി ഇവര്‍ക്ക്‌ വ്യാജ ഐ.ഡികളും പേരുമാണ്‌ നല്‍കിയിരിക്കുന്നത്‌. ശ്രദ്ധ, കാര്‍ത്തിക, ശില്‍പ്പ, ഹെല്‍ന, മായ തുടങ്ങിയ പേരുകളാണ്‌ വ്യാജമായി ഇവര്‍ ഉപയോഗിക്കുന്നത്‌. കമ്പനി നല്‍കിയിരിക്കുന്ന ഈ പേരുകള്‍ മാത്രമേ ഫോണ്‍ ചെയ്യുന്ന സമയത്ത്‌ ഉപയോഗിക്കാന്‍ പാടുള്ളു. ഓരോരുത്തര്‍ക്കും ഓരോ ചാറ്റ്‌ ഐ.ഡി നമ്പറുകള്‍ ഉണ്ട്‌. ഇതിലേക്കാണ്‌ കസ്റ്റമര്‍ ഫോണ്‍ വിളിക്കുന്നത്‌. കസ്റ്റമറുടെ ഫോണ്‍ നമ്പറും സംഭാഷണങ്ങളും റിക്കാര്‍ഡ്‌ ചെയ്യാറുണ്ട്‌. ഇങ്ങനെ ചാറ്റ്‌ ഐഡിയില്‍ സംസാരിച്ച്‌ ചിലര്‍ പ്രണയത്തിലാവുകയും പരസ്‌പരം യഥാര്‍ത്ഥ ഫോണ്‍ നമ്പറുകള്‍ കൈമാറുകയും ഒളിച്ചോട്ടം അടക്കം നടന്ന സംഭവങ്ങളുമുണ്ട്‌. ഇങ്ങനെയുള്ള സൂചനകള്‍ വല്ലതും കമ്പനിക്ക്‌ കിട്ടിയാല്‍ ഇവരെ എത്രയും പെട്ടെന്ന്‌ പിരിച്ച്‌ വിടുകയാണ്‌ പതിവ്‌. കാര്യങ്ങള്‍ പുറത്ത്‌ പറയാതിരിക്കാന്‍ ബ്ലാക്ക്‌ മെയിലിംങ്ങും ചെയ്യും. എന്നാല്‍ ഇങ്ങനെ പുറത്താകുന്ന പെണ്‍കുട്ടികള്‍ കമ്പനിയുടെ കാര്യങ്ങള്‍ വെളിയില്‍ പറയുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്‌.
അടുത്തകാലത്ത്‌ ആലപ്പൂഴയിലെ മൂന്ന്‌ പെണ്‍കുട്ടികളെ ഒരുമിച്ച്‌ കമ്പനിയില്‍ നിന്ന്‌ പുറത്താക്കുകയുണ്ടായി. ഇവര്‍ ചാറ്റ്‌ ഐഡിയില്‍ വിളിക്കുന്ന പുരുഷന്മാര്‍ക്ക്‌ പേഴ്‌സണല്‍ നമ്പര്‍ കൈമാറുകയും ഇവരുമൊരുമിച്ച്‌ മറൈന്‍ ഡ്രൈവില്‍ കറങ്ങുകയും ചെയ്‌തുവത്രെ. ഇതാണ്‌ പുറത്താക്കാനുള്ള കാരണം. വ്യക്തിയുടെ വിശദവിവരങ്ങള്‍ അറിഞ്ഞ്‌ ദൗര്‍ബല്യങ്ങളെ ചൂഷണം ചെയ്‌ത്‌ സാമ്പത്തികമായി വഞ്ചന നടത്തുന്നതും കുറവല്ല. മധ്യവയസ്‌ക്കര്‍, കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഉള്ളവര്‍, ഐ.ടി. പ്രൊഫഷണലുകള്‍ എന്നിവരാണ്‌ ഊ ചതിയില്‍ കൂടുതലായി വീഴുന്നത്‌. പൂവാലന്മാരും ഞരമ്പ്‌ രോഗികളും ഇവരുടെ പ്രധാന ഇരകളാണ്‌. ആണുങ്ങളെ കുരങ്ങ്‌ കളിപ്പിക്കാന്‍ താല്‍പ്പര്യമുള്ള പെണ്‍കുട്ടികളും ടൈംപാസിന്‌ വരുന്നവരും ഇവരുടെ കൂട്ടത്തിലുണ്ട്‌. ഓക്‌സ്‌ഫോര്‍ഡ്‌ ഇംഗ്ലീഷില്‍ ഭംഗീയായി സംസാരിക്കുകയും എത്ര ഉന്നതനെയും വലയില്‍ വീഴ്‌ത്താനും കഴിവുള്ളവര്‍ ഇവരിലുണ്ട്‌. ചതിയും വഞ്ചനയും നടത്തി കോടികള്‍ സമ്പാദിക്കുന്ന ഈ മൊബൈല്‍ കമ്പനിയുടെ ഗൂഢ തന്ത്രം വെളിച്ചത്തു വന്നില്ലെങ്കില്‍ ചൂഷണത്തിന്‌ വിധേയമായിക്കൊണ്ടിരിക്കുക വലിയൊരു വിഭാഗം ജനങ്ങളാണ്‌.

Sunday, September 5, 2010

ഇന്നു സെപ്റ്റംബര്‍ 5 .ലോക അധ്യാപക ദിനം

.
നമ്മള്‍ പഠിച്ച സ്കുളില്‍ അല്ലെങ്കില്‍ കോളേജില്‍ എല്ലാ അധ്യാപകര്‍ക്കും നമ്മള്‍ ഇരട്ടപേര് നല്‍കാറുണ്ട്.ഇരട്ടപെരില്ലാത്ത അധ്യാപകര്‍ ആരും തന്നെ ഇല്ലായിരിക്കാം.സത്യത്തില്‍ പഠിത്തമൊക്കെ കഴിഞ്ഞു നമ്മുക്ക് പിന്നീട് ഇതെകുരിചോര്‍ത്തു കുറ്റബോധം തോന്നിയിട്ടുണ്ടാവം.പക്ഷെ അവര്‍ നമ്മളെ കുടുതല്‍ സ്നേഹിക്കുകയും ,പഠിപ്പികുകയും ചെയ്യുകയാണ് ഉണ്ടായത്.
കാലം അധികമായില്ലെങ്കിലും നമ്മുടെ മനസ്സില്‍ അവര്‍ ഇന്നും ഉണ്ട്..