Sunday, October 24, 2010

ആരാണ് മന്ദബുദ്ധികള്‍...?

മന്ദബുദ്ധികള്‍ .നമ്മള്‍ കളിയാക്കുകയോ..അല്ലെങ്കില്‍ അങ്ങനെയുള്ളവരെ സഹതാപത്തോടെ ശ്രെധിക്കാറുണ്ട്. സത്യത്തില്‍ എന്റ്റെ ഒരു നിഗമനത്തില്‍ അവര്‍ക്ക് ദൈവം കൊടുത്ത ഒരു ശിക്ഷയല്ല അത് അനുഗ്രഹമാണ്.കാരണം അവര്‍ ബുദ്ധി കുടി മന്ദബുദ്ധികള്‍ ആയതാണ്.
നുറുമീറ്റര്‍ ഒട്ടമാത്സരമാണ്.അത് മന്ദബുധികളുടെ.ഒന്‍പതു കുട്ടികളാണ് ട്രാകില്‍ ഓടുനത്.മത്സരം തുടങ്ങി.ഓട്ടത്തിനിടയില്‍ ഒരുകുട്ടി ട്രാകില്‍ വീണു.മുമ്പോട്ടുപോയ എട്ടുകുട്ടികളും  പിന്നോട്ട് വന്നു വീണ കുട്ടിയെ പിടിചെയുനെല്പിച്ചു .അതിനുശേഷം ഒന്പതുകുട്ടികളും കൈകൊര്തുപിടിച്ചു ഒരുമിചോടി എല്ലാ കുട്ടികളും ഒരുമിച്ചു ഫിനിഷ് ചെയ്തു.ഒരുനിമിഷം സ്റ്റേഡിയം നിശബ്ദമായി.ആ നിശബ്തധയില്‍ കാണികള്‍ വിതുബുന്നു.പിന്നീട് അന്തരിക്ഷം നിറഞ്ഞുനിന്ന കയ്യടി.
സത്യത്തില്‍ ആരാണ് മന്ദബുദ്ധികള്‍ അറിവുണ്ടെന്ന് ധരിച്ചുനടക്കുന്ന നമ്മളോ..? അതോ നമ്മള്‍ സഹതാപത്തോടെ നോക്കുന്ന മന്ദബുദ്ധി (ബുദ്ധിയുള്ള  ) കുട്ടികളോ..?

ശാന്തിയും,സമാധാനവും

ഈ ലോകത്ത് വിലകൊടുത് കിട്ടാത്ത രണ്ടേ രണ്ടു സാധനമേ ഉള്ളു.ശാന്തിയും,സമാധാനവും.
അത് ലഭ്യമാകാന്‍ ആര് മാര്‍ഗങ്ങള്‍ ഉണ്ട്.
1. മറ്റുള്ളവര്‍ അറിയാതെ പറ്റവുനത്ര സഹായങ്ങള്‍ അര്‍ഹികുന്നവര്‍ക്ക് ചെയ്യുക.
2. നല്ല കാര്യങ്ങള്‍ കഴിയുനത്ര ചെയ്യുകയും,അതെപറ്റി കൊട്ടിഘോഷിക്കതിരിക്കുകയും  ചെയ്യുക.
3. മറ്റുള്ളവര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ പറ്റി സുഹൃത്തുക്കളോട് നന്നായി അവതരിപ്പികുക. 
4 . വീട്ടിലെതുന്നവരെ  ഹൃദയപുര്‍വ്വം സീകരിക്കാന്‍ സമയം കണ്ടെത്തുക.
5. ഇത്ര തന്നെ അറിവോ,സമ്പത്തോ ഉണ്ടായാലും അതോടൊപ്പം വിനയവും കുട്ടുക.
6. മറ്റുള്ളവര്‍ക് വേദന ഉണ്ടാകതവിതം വിമര്‍ശനങ്ങള്‍ നടത്താന്‍ ശ്രെമിക്കുക.

Saturday, October 16, 2010

രാജ്യത്തെ ജീവിത രീതി

നമ്മുടെ നാട്ടിലെ,രാജ്യത്തെ ജീവിത രീതി നിങ്ങള്‍ ശ്രെധിചിട്ടുണ്ടോ..?
ആമ്ബുലന്സിനെകളും പോലിസിനെക്കളും വേഗത്തില്‍ പിസ്സയും ബര്‍ഗറും വീട്ടിലെത്തുന്ന രാജ്യത്താണ് നമ്മള്‍ താമസിക്കുനത്.
കാര്‍ ലോണ്‍ 5 % ഉം വിദ്യാഭ്യാസ ലോണ്‍ 12 % ഉം ലഭ്യമാക്കുന്ന സുന്ദര രാജ്യത്ത്.
ഒരു കിലോ അരികു മുപതുരുപ കൊടുത്തും,സിം കാര്‍ഡ്‌ സൌജന്യമായി ലഭിക്കുന്ന രാജ്യത്ത്.കാലില്‍ ധരികേണ്ട ചെരിപ്പുകള്‍ എ സി  ഷോരുമുകളിലും ഭക്ഷനമാകി കഴികേണ്ട  പച്ചകറികള്‍ ഫുട്പാത്തിലും ലഭിക്കുന്ന രാജ്യത്ത്....
അതെ..നാരങ്ങവെള്ളം കൃത്രിമമായി രുചിപോടി ചേര്‍ത്തും ശുദ്ധമായ നാരങ്ങ കൊണ്ട് സോപ്പുപോടിയും ഉണ്ടാകുന്ന രാജ്യത്ത്.

Friday, October 15, 2010

സൈകൊലജി വിദ്യാര്‍ത്ഥി

വളരെ ലജ്ജലുവായ യുവാവ്‌ ബാറില്‍ പോയപ്പോള്‍ സുന്ദരിയായ ഒരു യുവതി ഒരു മുലക്ക് ഒറ്റയ്ക്ക് ഇരികുനത് കണ്ടു.യുവാവ് ധൈര്യം സംഭരിച്ചു യുവതിയുടെ അടുതെത്തി പറഞ്ഞു :" ഞാന്‍ ഇവിടെ ഇരികുന്നതില്‍ വല്ല വിരോധവും ഉണ്ടോ?"
യുവതി പോട്ടിതെരിച്ചുകൊണ്ട്‌:"എന്ത് നിങ്ങളുടെ കൂടെ ഈ രാത്രി പങ്കിടാന്‍ എന്നെ കിട്ടില്ല."
ബാറിലെ എല്ലാവരും യുവാവിനെ തുറിച്ചു നോക്കി.യുവാവ് ലജ്ജിച്ചു  മാറിയിരുന്നു.കുറച്ചു കഴിഞ്ഞപ്പോള്‍ ആ യുവതി യുവാവിന്റ്റെ അടുതെത്തി പറഞ്ഞു:"നോക്ക്, ഞാന്‍ ഒരു സൈകൊലജി വിദ്യാര്‍ത്ഥിയാണ്.പ്രേകൊപനകരമായ സാഹചര്യങ്ങളില്‍ ഒരു വ്യക്തി ഇങ്ങനെ പ്രതികരിക്കുമെന്ന് പടികുന്നതിന്റ്റെ ഭാഗമായാണ് ഞാന്‍ നിങ്ങളോട് അങ്ങനെ പറഞ്ഞത്."
അപ്പോള്‍ യുവാവ് ഉറക്കെ ഇങ്ങനെ പ്രതികരിച്ചു:"എന്ത് ഒരു രാത്രിക്ക് ആയിരം രൂപയോ അതിത്തിരി കുടുതല....!!!"



Thursday, October 14, 2010

ചിലി ദൗത്യം പൂര്‍ണം;

ചിലി ദൗത്യം പൂര്‍ണം; 33 പേരെയും രക്ഷപെടുത്തി 






കോപ്പിയാപ്പോ: ലോകം ഉറ്റുനോക്കിയ ഏറ്റവും വലിയ രക്ഷാദൗത്യത്തിന് വിജയകരമായ പരിസമാപ്തി. ചിലിയിലെ സാന്‍ജോസ് ഖനിയില്‍ കുടുങ്ങിയ 33 പേരെയും പുറത്തെത്തിച്ചു. ലൂയിസ് ഉര്‍സ എന്ന തൊഴിലാളിയാണ് ഏറ്റവും ഒടുവിലായി പുറംലോകം കണ്ടത്. ഇതോടെ 22 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവര്‍ത്തനം പൂര്‍ണമായി. എല്ലാവരേയും പുറത്തെത്തിക്കാന്‍ രണ്ട് ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് തുടക്കത്തില്‍ കരുതപ്പെട്ടിരുന്നത്. എന്നാല്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍ രക്ഷാദൗത്യം പുരോഗമിച്ചതോടെ 22 മണിക്കൂര്‍ കൊണ്ട് തന്നെ എല്ലാം ശുഭകരമായി പൂര്‍ത്തിയാക്കാനായി. ഇത്ര നീണ്ട കാലം ഒരിടത്ത് പ്രത്യേകിച്ച് ഒരു ഖനിയില്‍ കുടുങ്ങിപ്പോകുകയും ഒടുവില്‍ ജീവനോടെ രക്ഷപെടുന്ന സംഭവവും ഇതാദ്യം. അതും 33 മനുഷ്യജീവനുകള്‍

പറഞ്ഞതിലും നേരത്തെയാണ് രക്ഷാപ്രവര്‍ത്തനം മുന്നേറിയത്. പ്രതീക്ഷിച്ചതിലും സുഗമമായി, സൂക്ഷ്മതയോടെ. ബുധനാഴ്ച രാവിലെ ഏഴേ മുക്കാലിനു തന്നെ സാങ്കേതിക വിദഗ്ധന്‍ മാനുവല്‍ ഗൊണ്‍സാലേസ് ഫീനിക്‌സ് എന്ന ചെറുപേടകത്തിലൂടെ താഴെയിറങ്ങിയിരുന്നു. കൂട്ടത്തിലേറ്റവും ആരോഗ്യമുള്ള ഫ്‌ളോറന്‍സിയോയ്ക്കായിരുന്നു പുറത്തെത്താനുള്ള ആദ്യ ഊഴം. അദ്ദേഹത്തെ നിര്‍ബന്ധിക്കേണ്ടി വന്നില്ല. ആ മുപ്പത്തൊന്നുകാരന്‍ അതിനു തയ്യാറായി നില്‍ക്കുകയായിരുന്നെന്ന് ജനം വീഡിയോയില്‍ കണ്ടു. രക്ഷാ തുരങ്കം താണ്ടി പതിനാറു മിനിറ്റുകൊണ്ട് ഫ്‌ളോറന്‍ഷ്യോ മുകളിലെത്തി. ഏഴു വയസ്സുള്ളമകന്‍ ബൈറന്റെ ആശ്ലേഷം സ്വീകരിച്ചുകൊണ്ട് പുറത്തിറങ്ങി. പിന്നാലെ പ്രസിഡന്‍റിന്റെ ഗാഢാലിംഗനം. ഭാര്യയ്ക്കും കുടുംബാംഗങ്ങള്‍ക്കും കൂട്ടുകാര്‍ക്കുമൊപ്പം അല്പ സമയം. പിന്നെ ഹെലികോപ്റ്ററില്‍ ആസ്​പത്രിയിലേക്ക്.

'ഇതു ദിവ്യാത്ഭുതം തന്നെ', ഉരുക്കു പേടകത്തിന്റെ കവാടം തുറന്നു പുറത്തിറങ്ങിയ ഫ്‌ളോറന്‍ഷ്യോ അവാലോസിനെ നോക്കി ചിലിയുടെ പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ പിനേറ പറഞ്ഞു. ശ്വാസമടക്കിപ്പിടിച്ച് ടെലിവിഷന്‍ സ്‌ക്രീനുകളില്‍ ഈ ദൃശ്യം തത്സമയം കണ്ടുനിന്ന ലോകം ശരിവെച്ചു, ദിവ്യാത്ഭുതത്തില്‍ കുറഞ്ഞ ഒന്നുമല്ല ഇത്. അപ്പോള്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലുടനീളം ആഹ്ലാദത്തിന്റെ പള്ളിമണികള്‍ മുഴങ്ങുന്നുണ്ടായിരുന്നു.



ഖനിക്കുള്ളിലുള്ള തൊഴിലാളികളും പുറംലോകവുമായുള്ള ആശയവിനിമയത്തിനു നേതൃത്വം നല്‍കിയ മരിയോ സെപല്‍ഡേവയുടേതായിരുന്നു അടുത്ത ഊഴം. ആരോഗ്യത്തിനൊരു കുഴപ്പവുമില്ലെന്നു തെളിയിക്കാനെന്നോണം പേടകത്തില്‍ നിന്നു ചാടിയിറങ്ങിയ മരിയോയുടെ ആലിംഗനത്തിന്റെ ശക്തികൊണ്ട് ഭാര്യ താഴെ വീണുപോയി. 'ദൈവത്തിനും ചെകുത്താനുമൊപ്പമായിരുന്നു ഞങ്ങള്‍. ഒടുവില്‍ ദൈവം കൈപിടിച്ചു കയറ്റി', മരിയോ പറഞ്ഞു. 

അറ്റക്കാമ മരുഭൂമിക്കു താഴെ മണ്ണിനടിയില്‍ 2,041 അടി ആഴത്തില്‍ മരണത്തെ ചെറുത്തു തോല്പിച്ച് പത്താഴ്ച പിടിച്ചു നിന്ന് കുടുസ്സു പേടകത്തില്‍ മുകളിലെത്തിയപ്പോള്‍ 33 തൊഴിലാളികളുടെയും മുഖത്ത് ആത്മവിശ്വാസത്തിന്റെ പ്രസരിപ്പുണ്ടായിരുന്നു. മെലിഞ്ഞുണങ്ങിയ പേക്കോലങ്ങളെ പ്രതീക്ഷിച്ചവര്‍ ആദ്യമൊന്നു ഞെട്ടി; മുടിവെട്ടി, മുഖം മിനുക്കി സുന്ദരന്മാരായാണ് എല്ലാവരും വന്നത്. പരസഹായം കൂടാതെയാണവര്‍ നടന്നത്. 


 

Wednesday, October 13, 2010

നവരാത്രി

        നവരാത്രി പാട്ടിന്‍റെയും നൃത്തത്തിന്‍റെയും മാത്രമല്ല നിറപ്പകിട്ടിന്‍റെയും ആഘോഷമാണ്. ഒന്‍പതു ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ആഘോഷമാണിത്. നവരാത്രി ഗുജറാത്തികള്‍ക്ക് മാത്രമല്ല എല്ലാവരും ആഘോഷിക്കാറുളള ഒരു ആഘോഷമാണിത്. നവരാത്രിവ്രതം വളരെ വിശേഷമാണ്‌. വെളുപ്പിനു കുളിച്ച്‌ ശുഭ്രവസ്‌ത്രധാരിയായി ദേവീപൂജ, ക്ഷേത്രദര്‍ശനം എന്നിവ നടത്തണം. ദേവീകഥാശ്രവണം, ദേവീസ്‌തുതികള്‍ പാടി സ്‌തുതിക്കുക, എന്നിവ നിര്‍ബന്ധമാണ്‌. തലേന്നാള്‍ ഉണ്ടാക്കിയ ഭക്ഷണ സാധനങ്ങള്‍ ഒന്നും കഴിക്കരുത്‌. മത്സ്യ മാംസ ആഹാരാദികള്‍ ഒന്നും കഴിക്കരുത്‌. ഒരു നേരമേ അരി ആഹാരം കഴിക്കാവൂ.രാത്രി ഭക്ഷണം ഒഴിവാക്കാന്‍ കഴിഞ്ഞാല്‍ അത്യുത്തമം, അല്ലെങ്കില്‍ ലഘുഭക്ഷണം കഴിക്കുക, മാനസികമായും ശാരീരികമായും ശുദ്ധി പുലര്‍ത്തുക എന്നിവ വേണം. നാമജപവും മാറ്റുമായി പകല്‍ കഴിച്ചു കൂട്ടണം. ബ്രഹ്മചര്യം അനുഷ്ഠിക്കണം.

        ഒന്‍പതു ഭാവങ്ങളില്‍ അഭീഷ്ടവരദായീനിയായ ദുര്‍ഗയാണ്‌ നവരാത്രിയുടെ പ്രത്യേകത. ആരോഗ്യം, ധനം, സന്തോഷം, അനുകമ്പ, ജ്ഞാനം, ഭക്‌തി, ശക്‌തി, പ്രശസ്‌തി, സല്‍പ്പേര്‌ എന്നിവ ഇൌ‍ ഒന്‍പത്‌ ഭാഗങ്ങളിലുള്ള ദുര്‍ഗ്ഗാദേവികളെ ഭജിച്ചാല്‍ ലഭിക്കും. ലോകമാകെ പ്രളയകാലത്ത്‌ മുങ്ങിയപ്പോള്‍ വിഷ്ണുവിന്റെ ചെവിയിലെ മാലിന്യത്തില്‍ നിന്നുണ്ടായ ഭടന്‍മാരെ വധിക്കാനായി പരാശക്‌തി കൈക്കൊണ്ട രൂപമായ മഹാകാളി ആണ്‌ . ഒന്‍പത്‌ രൂപത്തില്‍ ദേവിയെ ഭജിക്കുന്നവര്‍ക്ക്‌ എല്ലാവിധ ആയൂരാരോഗ്യ സൗഖ്യവും ഉണ്ടാകുമെന്ന്‌ ഉറപ്പാണെന്നാണ് വിശ്വാസം..

Friday, October 1, 2010

അവഗണന അനുഭവിക്കുന്നവരാണ് ഇന്ത്യയിലെ സ്ത്രീകള്‍.

വിദ്യാഭ്യാസ കാര്യത്തില്‍ മാത്രമല്ല ഭക്ഷണ കാര്യത്തില്‍ പോലും അവഗണന അനുഭവിക്കുന്നവരാണ് ഇന്ത്യയിലെ സ്ത്രീകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ കേരളത്തിലെ ആധുനിക സ്ത്രീകളുടെ സ്ഥിതി ഏറെ പരിതാപകരമാണ്...


പുലര്‍ച്ചെ ഏറ്റവും ആദ്യം എഴുന്നേല്‍ക്കണം. വീട്ടിലോരോരുത്തരുടെയും ഇഷ്ടാനിഷ്ടങ്ങളനുസരിച്ച് പാചകം ചെയ്യണം. കുഞ്ഞുങ്ങളെ സ്‌കൂളിലയയ്ക്കണം. എല്ലാവരെയും യാത്രയാക്കിക്കഴിഞ്ഞാല്‍ ഒരു ദീര്‍ഘ ശ്വാസത്തിനു പോലും സമയം കളയാതെ സ്വന്തം ജോലിക്കായി ജീവന്‍ വാരിപ്പിടിച്ച് പാഞ്ഞുപോകണം. അവിടെയെത്തിയാലോ ഒട്ടു മിക്കവര്‍ക്കും നടു നിവര്‍ക്കാന്‍ പോലും സമയം കിട്ടാത്ത വിധത്തില്‍ തിരക്കുകളാവും. വൈകുന്നേരം വീട്ടിലെത്തിയാല്‍ എല്ലാവരും ആശ്വാസത്തോടെ വിനോദങ്ങളിലേക്കും വിശ്രമങ്ങളിലേക്കും നീങ്ങുമ്പോള്‍ വീട്ടമ്മമാര്‍ക്ക് തിരക്കോടു തിരക്കാണ്. ഏതാണ്ട് പാതിരാ വരെ.

സ്ത്രീകള്‍ ആദരിക്കപ്പെടുന്നിടത്ത് ദേവതകള്‍ പോലും ആഹ്ലാദിക്കുമെന്നൊക്കെ സ്മൃതികളില്‍ പറയും. പക്ഷേ, ആദരവും പൂജയും ആരോഗ്യവും തുല്യതയുമാണ് സ്ത്രീകള്‍ക്കു വേണ്ടത് എന്ന വസ്തുതയോട് എല്ലാവരും മുഖം തിരിക്കുകയും ചെയ്യും. ആരോഗ്യകാര്യങ്ങളില്‍ കേരളത്തിന്റെ നിലവാരം യൂറോപ്യന്‍ രാജ്യങ്ങളോടു കിടപിടിക്കുന്നതായിരുന്നു മുമ്പ്. ഇപ്പോഴും ചില മേഖലകളില്‍ നാം ഏറെ മുന്നില്‍ത്തന്നെയാണ്. സ്ത്രീകള്‍ക്ക് ചികില്‍സാ സൗകര്യങ്ങളും ആരോഗ്യസാഹചര്യങ്ങളുമൊരുക്കുന്ന കാര്യത്തില്‍ ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തെക്കാളും ഏറെ മുന്നിലാണ് കേരളം.

എന്നാല്‍ അതിനൊപ്പം തന്നെ സമൂഹത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ലിംഗപരമായ വിവേചനത്തിന്റെ പ്രത്യാഘാതങ്ങള്‍ സ്ത്രീകളുടെ ആരോഗ്യ രംഗത്ത് പ്രകടമാണ്. ഇന്ത്യയിലെ ഗ്രാമങ്ങളില്‍ പൊതുവേ കാണുന്ന ഒന്നാണ് പെണ്‍കുഞ്ഞുങ്ങളോടുള്ള അവഗണന. വിദ്യാഭ്യാസ കാര്യത്തില്‍ മാത്രമല്ല ഭക്ഷണ കാര്യത്തില്‍ പോലും അവഗണന അനുഭവിക്കുന്നവരാണ് ഇന്ത്യയിലെ പെണ്‍ കുഞ്ഞുങ്ങള്‍. എന്നാല്‍ ഇക്കാര്യത്തിലും കേരളത്തിലെ പെണ്‍കുഞ്ഞുങ്ങളുടെ സ്ഥിതി ഏറെ മുന്നിലാണ്. ആയുര്‍ദൈര്‍ഘ്യത്തിന്റെ കാര്യത്തിലും വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും കേരളത്തിലെ സ്ത്രീകള്‍ മുന്നില്‍ത്തന്നെ.

ദുരിത യാത്ര

എന്നാല്‍ ഇന്നും നമ്മുടെ നാട്ടിലെ സ്ത്രീകള്‍ ഏറെ അവഗണന അനുഭവിക്കുന്ന രംഗങ്ങളുണ്ട്. യാത്ര, പൊതുസമൂഹത്തിലെ അന്തസ്സ്, പൊതുജീവിതത്തില്‍ ലഭിക്കുന്ന സ്വാതന്ത്ര്യം, തൊഴിലിടങ്ങളിലെ സമത്വം, മാനസിക പ്രശ്‌നങ്ങള്‍ തുടങ്ങിയവ ഉദാഹരണം. കേരളത്തിലെ സ്ത്രീകളുടെ ആരോഗ്യാവസ്ഥയെയും മാനസികാവസ്ഥയെയും ഏറ്റവും ഗുരുതരമായി ബാധിക്കുന്ന പ്രശ്‌നങ്ങളിലൊന്നാണ് യാത്ര. ഇന്ത്യയില്‍ മറ്റേതൊരു സംസ്ഥാനത്തുമുള്ളതിനെക്കാള്‍ വളരെയധികമായി യാത്ര ചെയ്യേണ്ടി വരുന്നവരാണ് കേരളത്തിലെ സ്ത്രീകള്‍. അതേ സമയം അവര്‍ക്ക് വന്‍ നഗരങ്ങളിലെ സ്ത്രീകളെപ്പോലെയോ വിദേശങ്ങളിലെ സ്ത്രീകളെപ്പോലെയോ വിപുലമായ യാത്രാ പരിചയങ്ങളൊന്നും ഉണ്ടാകുന്നുമില്ല. ബസിലും തീവണ്ടിയിലും തിങ്ങി ഞെരുങ്ങി കെട്ടി ഞാന്ന് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് അസ്ഥി സംബന്ധമായ രോഗങ്ങളും സന്ധിപ്രശ്‌നങ്ങളും ഉണ്ടാകുന്നത് വിരളമല്ല. യാത്രകളുണ്ടാക്കുന്ന അങ്കലാപ്പുകളാണ് വളരെ വലിയൊരു വിഭാഗം സ്ത്രീകളിലും ഉത്കണ്ഠാപ്രശ്‌നങ്ങളും രക്താതിമര്‍ദം പോലുള്ള അസ്വസ്ഥതകളുമുണ്ടാക്കുന്നത്. സ്വന്തമായി സ്‌കൂട്ടറിലോ കാറിലോ യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് സ്വകാര്യ ബസ് ജീവനക്കാരില്‍ നിന്നും വലിയ വാഹനങ്ങളില്‍ നിന്നും ഏല്‍ക്കേണ്ടി വരുന്ന അവഹേളനങ്ങളും പേടിപ്പിക്കലുകളും ഒരു സാമൂഹിക പ്രശ്‌നമായിത്തന്നെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ഇരു ചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്ന സ്ത്രീകള്‍ അപകടത്തില്‍ പെടുന്നത് ഒരു നാലഞ്ചു കൊല്ലം മുമ്പു വരെ വളരെ വിരളമായിരുന്നു. പുരുഷന്മാരെക്കാള്‍ തികഞ്ഞ ജാഗ്രതയോടെയാണ് മിക്ക സ്ത്രീകളും യാത്ര ചെയ്യുന്നതെങ്കിലും അപകടങ്ങളുടെ കാര്യത്തില്‍ സ്ത്രീകളുടെ തോത് കൂടി വരികയാണ്.

പൊണ്ണത്തടി

സ്ത്രീകള്‍ നേരിടുന്ന മറ്റൊരു വലിയ പ്രശ്‌നമാണ് പൊണ്ണത്തടി. കേരളത്തിലെ വീട്ടമ്മമാര്‍ക്കിടയിലെ പൊണ്ണത്തടിയെക്കുറിച്ച് ചെറുതെങ്കിലും കാര്യമാത്ര പ്രസക്തമായ ചില പഠനങ്ങള്‍ നടന്നിട്ടുണ്ട്. മിക്കപ്പോഴും അമ്മമാര്‍ക്ക് രാവിലെ ഭക്ഷണം കഴിക്കാന്‍ കഴിയാറില്ല. ശരിയായ പ്രഭാത ഭക്ഷണം ഇല്ലാത്തതു കൊണ്ടുള്ള പ്രശ്‌നങ്ങള്‍ ഒരു വശത്ത്. മറുവശത്താകട്ടെ അസമയത്തെ അമിത ഭക്ഷണം കൊണ്ടുള്ള പ്രശ്‌നങ്ങളും. ഭക്ഷണം മിച്ചം വെക്കാനും പാഴാക്കാനുമുള്ള മടി മൂലം മിച്ചമുള്ള ഭക്ഷണം മുഴുവന്‍ തിന്നു തീര്‍ക്കാനുള്ള ബാധ്യത സ്വയം ഏറ്റെടുക്കുന്നവരാണ് മിക്ക സ്ത്രീകളും. അതുകൊണ്ടു തന്നെ വളരെ വേഗം പൊണ്ണത്തടിയും രക്താതി മര്‍ദവും പോലുള്ള പ്രശ്‌നങ്ങള്‍ ആരംഭിക്കുകയായി. ചികില്‍സയാവശ്യമുള്ള രോഗങ്ങളിലൊന്നാണ് പൊണ്ണത്തടി. പുതിയ കാലത്തെ ഏറ്റവും വലിയ ആരോഗ്യപ്രശ്‌നങ്ങളിലൊന്നായ ഉപാപചയരോഗങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത്. പൊണ്ണത്തടിയോടൊപ്പം വരുന്ന അനുബന്ധ രോഗങ്ങളാണ് മുട്ടുവേദന, സന്ധിവാതം തുടങ്ങിയവയൊക്കെ. സന്ധിവാതരോഗങ്ങളുമായി ചികില്‍സ തേടിയെത്തുന്നവരില്‍ 60 ശതമാനത്തിലധികവും സ്ത്രീകളാണ്. മധ്യവയസ്‌കരായ സ്ത്രീകള്‍. മിക്കവരെയും കാര്യമായി അലട്ടുന്ന പ്രശ്‌നം പൊണ്ണത്തടിയാണു താനും.

സ്തനാര്‍ബുദം

കേരളത്തിലെ സ്ത്രീകളില്‍ സ്തനാര്‍ബുദത്തിന്റെ തോത് പാശ്ചാത്യ രാജ്യങ്ങളിലേതിനോടടുക്കുകയാണെന്ന് പ്രഗല്ഭ കാന്‍സര്‍ ചികില്‍സാ വിദഗ്ധനായ ഡോ.വി.പി.ഗംഗാധരന്‍ പറയുന്നു. മാറിയ ജീവിത രീതികള്‍ വലിയൊരളവു വരെ സ്തനാര്‍ബുദത്തിനു കാരണമാകുന്നുമുണ്ട്. വ്യായാമമില്ലാത്ത ജീവിതരീതിയും വീട്ടില്‍ പാചകം ചെയ്യുന്നത് കഴിവതും ഒഴിവാക്കി പുറത്തു നിന്ന് ഭക്ഷണം കഴിക്കുന്ന രീതിയുമൊക്കെ ഒരളവോളമെങ്കിലും സ്തനാര്‍ബുദത്തിലേക്കു നയിക്കുന്നുണ്ട്. ഒട്ടുമിക്ക സാഹചര്യങ്ങളിലും സ്തനാര്‍ബുദം ചികില്‍സിച്ചു ഭേദമാക്കാന്‍ കഴിയുന്ന അവസ്ഥയിലേക്ക് നാമെത്തിയിട്ടുണ്ടെങ്കിലും സ്തനാര്‍ബുദത്തിന്റെ തോത് വര്‍ധിച്ചു വരുന്നത് അപകടകരമായ പ്രവണതയാണ്.

മാനസിക പ്രശ്‌നങ്ങള്‍

പുരുഷന്മാര്‍ക്ക് ജോലിയില്‍ നിന്നും ജീവിതശൈലീപ്രശ്‌നങ്ങള്‍ മൂലവുമൊക്കെയാണ് മാനസിക വിഷമതകള്‍ നേരിടേണ്ടി വരുന്നതെങ്കില്‍ സ്ത്രീക്ക് മാനസിക പ്രശ്‌നങ്ങളുണ്ടാകുന്നത് പ്രധാനമായും ഭര്‍തൃവീട്ടുകാര്‍, ഭര്‍ത്താവ്, തൊഴില്‍സ്ഥലം എന്നിവിടങ്ങളില്‍ നിന്നാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് നല്ലൊരു പങ്ക് സ്ത്രീകളും തൊഴിലെടുക്കുന്നവരായി മാറിക്കഴിഞ്ഞു. തൊഴിലെടുക്കാതെ കുടുംബിനിയായി കഴിയുന്ന സ്ത്രീക്ക് പല തരത്തിലുള്ള അവമതികള്‍ക്കും ഇരയാകേണ്ടി വാരുറുമുണ്ട്. തൊഴില്‍ ചെയ്യുന്നവര്‍ക്കാകട്ടെ ജോലിയുടെ ഭാരത്തോടൊപ്പം അമ്മ, ഭാര്യ, വീട്ടിലെ പണികളുടെ ചുമതലക്കാരി എന്നിങ്ങനെ പല റോളുകള്‍ കൈകാര്യം ചെയ്യേണ്ടതായും വരുന്നു.

തന്റെ ചുമതലകളോട് പരിപൂര്‍ണമായി നീതി പുലര്‍ത്താന്‍ കഴിയാതെ വരുമ്പോള്‍ പലതരത്തിലുള്ള വൈകാരിക സംഘര്‍ഷങ്ങള്‍ക്കും ഇരകളാവുന്നു സ്ത്രീകള്‍. ഇതിനു പുറമേ ശാരീരികമായുണ്ടാകുന്ന ചെറിയ വ്യത്യാസങ്ങള്‍ പോലും കണ്ടു പിടിക്കാനുള്ള കഴിവ് സ്ത്രീകള്‍ക്ക് കൂടുതലാണു താനും. തന്മൂലം നിസ്സാരമായ ശാരീരിക വ്യതിയാനങ്ങള്‍ പോലും വേദനയായും പെരുപ്പായും അസുഖങ്ങളായും വ്യാഖ്യാനിച്ച് സ്വയം രോഗിയാണെന്നു കരുതുന്ന പ്രവണതയുമുണ്ട് ചിലര്‍ക്ക്. വിഷാദരോഗങ്ങള്‍ പോലുള്ള മാനസികാസ്വാസ്ഥ്യങ്ങള്‍ സ്ത്രീകളില്‍ പുരുഷന്മാരെക്കാള്‍ രണ്ടിരട്ടിയോളമുണ്ടെന്ന് പ്രഗല്ഭ മനോരോഗ വിദഗ്ധനായ ഡോ.പി.എന്‍.സുരേഷ്‌കുമാര്‍ ചൂണ്ടിക്കാണിക്കുന്നു. 20-35 പ്രായത്തിലാണ് വിഷാദരോഗവും മറ്റും കൂടുതലായി കാണുന്നതും. പല തരത്തിലുള്ള ഫോബിയകള്‍, പാനിക് ഡിസോര്‍ഡര്‍ തുടങ്ങിയവയും സ്ത്രീകളില്‍ കൂടുതലായി കാണുന്നുണ്ട്.

മികച്ച ആരോഗ്യ മാതൃക

ഒരുവശത്ത് നിരവധി ആരോഗ്യ പ്രശ്‌നങ്ങളും പൊണ്ണത്തടി പോലുള്ള സര്‍വസാധാരണമായ അസ്വസ്ഥതകളും വര്‍ധിച്ചു വരുമ്പോഴും മറുവശത്ത് സ്ത്രീകള്‍ക്കിടയില്‍ പുതിയൊരു ആരോഗ്യാവബോധം വളര്‍ന്നു വരുന്നുണ്ട്. ജിംനേഷ്യങ്ങളില്‍ പോയി വര്‍ക്ക് ഔട്ട് ചെയ്യുകയും എയറോബിക് ഡാന്‍സ് ഉള്‍പ്പെടെയുള്ള വ്യായാമ പദ്ധതികളില്‍ താത്പര്യത്തോടെ മുഴുകുന്നവരുമായ സ്ത്രീകളുടെ എണ്ണം കഴിഞ്ഞ മൂന്നു നാലു വര്‍ഷത്തിനിടയില്‍ത്തന്നെ പല മടങ്ങായി വര്‍ധിച്ചിട്ടുണ്ട് . ശരിയായ ഭക്ഷണച്ചിട്ടകളെക്കുറിച്ചും വര്‍ക്ക്ഔട്ടിനെക്കുറിച്ചുമുള്ള മികച്ച ധാരണകളാണ് അപ്പര്‍ക്ലാസ്സ് സ്ത്രീകളെ ആരോഗ്യ ജീവിതത്തിലേക്ക് നയിക്കുന്നത്. ശരിയായ ആരോഗ്യാവബോധമുണ്ടായാലും മികച്ച ജീവിതം നയിക്കാനുള്ള സാഹചര്യങ്ങള്‍ കൂടിയുണ്ടായാലേ അതു കൊണ്ടു പ്രയോജനമുണ്ടാവുകയുള്ളൂ. സ്ത്രീകള്‍ക്ക് മികച്ച ജീവിത സാഹചര്യങ്ങള്‍ പ്രാപ്യമാക്കാന്‍ സമൂഹത്തിനു കഴിയേണ്ടതാണ്.