അന്ന് ഏതു ദിവസമാണെന്ന് കൃത്യമായി ഒര്കുന്നില്ല.
ഞാന്‍ അന്ന് വെകഷന് അമ്മയുടെ വീട്ടിലാണ്.
മഴ സീസണല്ല എന്നിട്ടും അന്ന് മഴ പെഴ്തു.
ഞാനും കുട്ടുകരും പള്ളിമുറ്റത്ത് ക്രികെറ്റ് കളിക്കുകയായിരുന്നു.
പ്രതിക്ഷിക്കാതെ മഴപെയ്തപ്പോള്‍ കളി തടസ്സപെട്ടപ്പോള് ഞങ്ങള്‍ മഴയെ ശപിച്ചു.
ഞങ്ങള്‍ പിള്ളേര് സ്കൂളിന്റെ വരാന്തയില്‍ കയറി നിന്നു.
പെട്ടന്ന് ഞാന്‍ കണ്ടു,ഇടവഴിയിളുടെ അവളും കുട്ടുകാരിയും നടന്നു വരുന്നു.
രണ്ടുപേര്‍ക്കും കുടയുണ്ട്.മഴയത് അവളുടെ പട്ടുപാവാട നനയാതിരിക്കാന്‍ കുറച്ചു മുകളിലേക്ക്
ചുരുട്ടിപിടിച്ചു നടനാണ് വരവ്.അവളുടെ കുടയില്‍ കയറി പറ്റാന്‍ ഞാന്‍ മഴയത് എതിരെ നടന്നു.
അതുകണ്ട് അവളുടെ കുട്ടുകാരി അവളുടെ കുടയില്‍ കയറി ഒരു കുട എനിക്ക് തന്നു.
ഞാന്‍ നിരാശനായി.പക്ഷെ എന്നെ അത്ഭുത പെടുതികൊണ്ട് അവള് എന്റ്റെ കുടയില്‍ കയറി.
അവള് കുടപിടിയില്‍ എന്റ്റെ കൈയുടെ പുറത്തു പിടിച്ചു നടന്നു.തോളുകള്‍ പരസ്പരം
തൊട്ടുരുമി,അങ്ങനെ നടന്നു.
ഒന്നും മിടുന്നില്ല തണുത്ത മഴയുടെ ശബ്ദം മാത്രം.ഇടക്ക് തണുതിട്ടനെന്നു തോന്നുന്നു, അവള് എന്റ്റെ
പറ്റെ ചേര്‍ന്ന് നടന്നു.അന്ന് പ്രതിക്ഷിക്കാതെ മഴ പെഴ്തത് ദൈവഹിതമാണെന്ന് ഞാന്‍ കരുതുന്നു.
"എന്താ ഒന്നും മിണ്ടാത്തെ?" അവള് ചോദിച്ചു.
ഞാന്‍ പറഞ്ഞു:"ഞാന്‍ നന്ദി പറയുകയായിരുന്നു ദൈവത്തോട്.ഇപ്പോള്‍ മഴപെയ്യിച്ചതിനു."
അതുകേട്ടു അവള് കുലുങ്ങിച്ചിരിച്ചു. സത്യമായിരുന്നു. ഞാന്‍ ശപിച്ച മഴയോട് ഞാന്‍ നന്ദി പറയുകയായിരുന്നു.
അന്നാണ് ഞാന്‍ അവളെ ആദ്യമായി സ്പര്‍ശിച്ചത്.ഇപ്പോയും മഴപെയ്താല്‍ എനിക്ക് അന്നത്തെ സംഭവം
ഓര്‍മവരും.
എന്റ്റംമോ....വായിച്ചിട്ട്...കോരിത്തരിക്കുന്നു.
ReplyDeleteസത്യം പറയാലോ...അവളെ കാണാന്‍ എനിക്ക് കൊതിയായിട്ടോ...?
nunayanengilum kelkan rasamunde.
ReplyDeleteAkhil
enntammoooooo..chettan appol kollalo.
ReplyDelete