Monday, August 18, 2014

നമുക്കൊക്കെ ഓരോ കലാലയ ഓര്‍മ്മകള്‍ ഉണ്ടാകും ഒന്നല്ല ഒരുപാട് . എന്റ്റെ ഒരു അനുഭവം (കുസൃതി ) പറയാം . ഞാന്‍ പ്ലെസ് ടു വിനു പഠിക്കുന്ന കാലം . ക്ലാസ്സില്‍ ഫ്രീ ടൈമില്‍ ഞാന്‍ ഡെസ്കില്‍ കുമ്പിട്ടിരിക്കുന്നു . അതുകണ്ട് ഒരു കൂട്ടുകാരി വന്നു ചോദിച്ചു :" എന്ത് പറ്റി ഐസക് ...?" ഞാന്‍ മിണ്ടിയില്ല അവള്‍ വീണ്ടും ചോദിച്ചു . ഞാന്‍ മുഖമുയര്‍ത്തി .എന്റ്റെ കരഞ്ഞു കലങ്ങിയ മുഖം കണ്ടു അവള്‍ വല്ലാതായി :" യ്യോ എന്തിനാ കരയുന്നെ എന്ത് പറ്റി "
ഞാന്‍ :" ഏയ് ഒന്നുമില്ല ചുമ്മാ .."
അവള്‍ :" എന്താനെകിലും പറ ഐസക്ക് നമ്മളൊക്കെ ഒരുമിച്ചു പടിക്കുനതല്ലേ .."
ഞാന്‍ ഏങ്ങി ഏങ്ങി കരഞ്ഞു . അവള്‍ ഒന്ന് വിളറി ക്ലാസ്സിലാണേല്‍ ആരുമില്ല ഞങ്ങള്‍ രണ്ടുപേരും മാത്രം .അവള്‍ ആരെയെങ്കിലും വിളിക്കാന്‍ നോക്കി ഞങ്ങളുടെ ക്ലാസ്സിലുള്ള ആരെയും കണ്ടില്ല . അവള്‍ വീണ്ടും വന്നു എന്നെ ആശ്വസിപ്പിച്ചു . അവള്‍ എന്ന്റ്റെ മുടിയില്‍ തലോടി .. ഞാന്‍ അവളെ കെട്ടി പിടിച്ചു കരഞ്ഞു അവള്‍ " സാരമില്ല ഐസക്ക് എന്താ ഉണ്ടായേ എന്നോട് പറ .." ഞാന്‍ പെട്ടന്ന് കരച്ചില്‍ നിര്‍ത്തി .തേങ്ങല്‍ നിന്നപ്പോള്‍ അവള്‍ എന്നെ വിട്ടു നോക്കി ഞാന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു :" നിനകിതങ്ങു നേരത്തെ ചെയ്‌താല്‍ പോരായിരുന്നോ വെറുതെ എന്നെ എന്തിനാ കരയിച്ചേ " ? !!!
NB: " നിങ്ങള്‍ളും ഇതുപോലത്തെ രസകരമായ കലാലയ കുസൃതികള്‍ ഒപ്പിചിട്ടുണ്ടെങ്കില്‍ കമെന്റ് ഇടാം .കലാലയത്തില്‍ പോകാതവരുണ്ടെങ്കില്‍ എന്നെ പോലെ ഇതുപോലെ ഊഹിച്ചു എഴുതാവുന്നതാണ് "
സിക്കിം , ഭൂട്ടാന്‍ ലോട്ടെരികള്‍ കേരളത്തില്‍ വിലസിയ കാലം . നമ്മുടെ ഒരു സുഹൃത്ത്‌ സ്ഥിരമായി ടിക്കറ്റ്‌ എടുക്കുമായിരുന്നു . 45654 എന്ന നമ്പര്‍ സ്ഥിരമായി എടുക്കും എപ്പോഴെങ്കിലും അടിക്കുമല്ലോ . ഒരു ദിവസം അഞ്ചു ടിക്കെറ്റുകള്‍ അതേ നമ്പറില്‍ എടുക്കുമായിരുന്നു . സ്ഥിരമായി എടുത്തിട്ടും ആ നമ്പര്‍ മാത്രം അടിക്കുനില്ല . അവന്റ്റെ ക്ഷമ കെട്ടു . നാളെ കൂടി നോക്കാം അടിച്ചില്ലെങ്കില്‍ നമ്പര്‍ മാറ്റാം . പക്ഷെ അന്നും അടിച്ചില്ല . അങ്ങനെ അവന്‍ നമ്പര്‍ മാറ്റി എടുത്തു . അതാ അന്ന് നേരത്തെ എടുത്ത 45654 എന്ന നമ്പറിനു അടിച്ചിരിക്കുന്നു . " ശ്ശെ .. ഇന്നും കൂടി നോക്കിയിട്ട് മാറ്റിയാല്‍ മതിയായിരുന്നു " അവന്‍ സഹിക്കാന്‍ പറ്റാതെ ബാറില്‍ കയറി ... ...
ഇതു എന്ത് കഥ അല്ലെ ........... ?
#ട്വിസ്റ്റ്‌
അവന്‍ കുടിച്ചു ലക്ക് കെട്ടു വീട്ടില്‍ എത്തി .അപ്പോള്‍ വീട്ടുകാര്‍ വലിയ സന്തോഷത്തില്‍ ലഡുവും ജിലേബിയും വിതരണം ചെയ്യുന്നു അവന്‍ കാര്യമറിയാതെ പകച്ചു നിന്നപ്പോള്‍ അമ്മ വന്നു ലഡ്ഡു കൊടുത്തിട്ട് പറഞ്ഞു :" മോനെ ഇന്നു നിന്റ്റെ അച്ഛന്‍ ആദ്യമായിട്ട് ലോട്ടെരി ടിക്കറ്റ്‌ എടുത്തു .. 45654 എന്നാ നമ്പര്‍ . അതിനാ ഒന്നാം സമ്മാനം . "
ഒരു പത്താം ക്ലാസ്സ്‌ കാലം .ശ്യാം അവനു സീമയെ വലിയ ഇഷ്ടമായിരുന്നു .എന്നാല്‍ അത് സീമയോട് തുറന്നു പറഞ്ഞിരുനില്ല . അവന്റ്റെ ഇഷ്ട്ടം മനസ്സില്‍ സൂക്ഷിച്ചു . അങ്ങനെ ഇരിക്കെയാണ് അവന്റ്റെ ചങ്ക് തകര്‍ക്കുന കാര്യം ചോദിച്ചു കൊണ്ട് അവന്റ്റെ കൂട്ടുകാരന്‍ ബിനു വന്നത് . " എടാ നീ എനിക്കൊരു ഉപകാരം ചെയ്യണം .എനിക്ക് സീമയെ ഇഷ്ടമാണ് .അവള്‍ക്കു കൊടുക്കാന്‍ ഒരു പ്രേമലേഖനം എഴുതി തരുമോ ..? നിനക്കീ സാഹിത്യമൊക്കെ അറിയാലോ അതാ " നിവര്‍ത്തിയില്ലാതെ ശ്യാം വേദനയോടെ സമ്മതിച്ചു . അങ്ങനെ അവനുവേണ്ടി ശ്യാം എഴുതി .സാഹിത്യമൊക്കെ ചേര്‍ത്ത് . ബിനു അത് അവള്‍ ക്ലാസ്സില്‍ ഇല്ലാത്ത തക്കം നോക്കി അവളുടെ പുസ്തകതിന്റ്റെ ഉള്ളില്‍ വച്ച് . അവള്‍ വന്നു പുസ്തകം തുറന്നു .അവള്‍ ഇപ്പോള്‍ ബിനുവിനെ നോക്കും ചിരിക്കും അവര്‍ തമ്മില്‍ ഇഷ്ടതിലാകും .അത് കാണാന്‍ തനിക്കു വയ്യ .ശ്യാം പതിയെ ബിനുവിനെ നോക്കി അവന്‍ അവളെ നോക്കി ചിരിക്കുന്നു . ശ്യമിന്റ്റെ നെഞ്ച് തകര്‍ന്നു . കരച്ചില്‍ വന്നു ശ്യാം വേദനയോടെ കുമ്പിട്ടിരുന്നു .

#ട്വിസ്റ്റ്‌
"ശ്യാം ..." അവളുടെ വിളികേട്ടാണ് ശ്യാം മുഖമുയര്‍ത്തിയത് .മുമ്പില്‍ തന്റ്റെ പെണ്ണ് സീമ .ശ്യാം അത്ഭുതപെട്ടു . അവള്‍ പറഞ്ഞു :" ഈ ഒരു നിമിഷത്തിനു വേണ്ടി എത്ര ദിവസമായി ഞാന്‍ കാത്തിരിക്കുന്നു എനിക്ക് ഒരു പാടിഷ്ടാ ശ്യാമിനെ ഐ ലവ് ടു യു " സീമ നാണത്തോടെ പോയി .പകച്ചു നിന്ന ശ്യാം എന്താണ് സംഭാവിചെന്നരിയാതെ ഒന്നാലോചിച്ചു . അതെ അവനു വേണ്ടി താന്‍ പ്രേമലേഖനം എഴുതിയപ്പോള്‍ അറിയാതെ അവന്റ്റെ പേരിനു പകരം തന്റ്റെ പേര് തന്നെയാണ് വച്ചത് "സ്നേഹത്തോടെ ശ്യാം" എന്ന് .ശ്യാം ബിനു വിനെ നോക്കി അവന്‍ ശ്യമിന്റ്റെ തോളത് തട്ടിയിട്ടു പറഞ്ഞു :" അളിയാ അവള്‍ക്കു നിന്നെയട ഇഷ്ടം . "
ഗുണപാഠം :' ഒരിക്കലും മറ്റുള്ളവരെ കൊണ്ട് പ്രേമലേഖനം എഴുതിക്കരുത് '

Friday, August 15, 2014


സ്വതന്ത്ര ദിനം പ്രമാണിച്ച് എല്ലാവരും സന്ദേശങ്ങളും ഉപദേശങ്ങളും ചരിത്രങ്ങളും പോസ്റ്റ്‌ ചെയ്യുകയാണ് . ഞാന്‍ മറിച്ചാണ് ഒരു കഥ പറയാം .
അവനും അവളും ഫേസ്ബുക്കിളുടെയാണ് പരിച്ചയപെട്ടത്‌ . ഇതു വരെ തമ്മില്‍ നേരിട്ട് കണ്ടിട്ടില്ല . ഫേസ് ബുക്കില്‍ കണ്ടു പരിചയം മാത്രം ,അങ്ങനെ അവര്‍ തമ്മില്‍ കാണാന്‍ തിരുമാനിച്ചു .തന്ന്റെ ഇഷ്ടം അവളെ അറിയിക്കണം ഐ ലവ് യു എന്ന് പറയണം അവന്‍ ആലോചിചു ആദ്യമായിട്ട് അവളെ നേരിട്ട് കാണുകയല്ലേ എന്ത് സമ്മാനം കൊടുക്കും . അവന്‍ ആദ്യം തന്റ്റെ പേര്‍സ് തുറന്നു നോക്കി അന്‍പതിന്റ്റെ ഒരു നോട്ട് മാത്രം . വണ്ടികാഷ് മാത്രമേ ഉള്ളു .അടുത്ത വഴി ഉറ്റ സുഹൃത്തിനെ വിളിച്ചു ." എടാ കാശ് ഉണ്ടോ എടുക്കാന്‍ ..?" മറുപടി ഉടനെ വന്നു :" ഇവിടെ വെള്ളമടിക്കാന്‍ പിരിവിടാന്‍ പൈസയില്ല അപ്പോഴാ .. @#$@$ "
അവന്‍ ഫോണ്‍ കട്ട്‌ ചെയ്തു .നിരാശയോടെ നടന്നു .കടകളില്‍ നാളെ സ്വതന്ത്ര ദിനം പ്രമാണിച്ച് തോരണങ്ങളും ഫ്ലാഗും എല്ലാം വന്നിട്ടുണ്ട് . റോഡിലൊക്കെ ഓരോ ക്ലബ്‌ കാരുടെ ഫ്ലെക്സുകള്‍ . അവന്‍ ഒരു കടയിലേക്ക് കയറി .തിരിച്ചിറങ്ങിയപ്പോള്‍ ഒരു ഗിഫ്റ്റ് പാക്കേറ്റും ഉണ്ടായിരുന്നു പിറ്റേന്ന് അവളെ കാണാന്‍ തയ്യാറായി പറഞ്ഞ സ്ഥലത്ത് ചെന്നു . അവന്‍ ആലോചിച്ചു . നല്ലൊരു ഗിഫ്റ്റ് പോലും വാങ്ങാന്‍ സാധിക്കാത്ത തനിക്കു അവളെ സ്നേഹിക്കാന്‍ എന്ത് യോഗ്യത . വേണ്ട അവള്‍ക്കൊരു നല്ല ജീവിതം ഉണ്ട് എച്ചി കാശിനു പണിയെടുത്തു ജീവിക്കുന്ന തനിക്കു അവള്‍ അവള്‍ക്കൊരു ഭാരമാകും . എല്ലാം പറഞ്ഞു അവസാനിപ്പിക്കാം .അവന്‍ മനസ്സില്‍ ഉറപ്പിച്ചു അവള്‍ വന്നു ഫോട്ടോയില്‍ കണ്ടപോലെ തന്നെ .ഇരുവരും പരസ്പരം നോക്കി ചിരിച്ചു . കുറച്ചു നിമിഷം ഇരുവരും തമ്മില്‍ നോക്കി നിന്ന് . അവള്‍ അവന്റെ കൈയിലേക്ക്‌ നോക്കി ഗിഫ്റ്റ് പാക്കറ്റ് കണ്ടു :" ആഹാ ഗിഫ്റ്റൊക്കെ ഉണ്ടല്ലോ നോക്കട്ടെ എന്താ നെക്ലെസാ അതോ .. സാരിയോ .. ? "അവള്‍ ആവേശത്തോടെ തുറന്നു ,അതില്‍ ഇരുപതു രൂപയുടെ ഇന്ത്യന്‍ ഫ്ലാഗ് . അവള്‍ തരിച്ചു അവനെ നോക്കി .അവന്റ്റെ കണ്ണ് നിറഞ്ഞിരിക്കുന്നു 'ഐ ലവ് യു 'എന്ന് പായാന്‍ വന്ന അവന്‍ പറഞ്ഞു :" ഹാപ്പി ഇണ്ടിപെണ്ടെന്‍സ് ഡേ . " അവന്‍ നിറ കണ്ണുകളോടെ തിരിഞ്ഞു നടന്നു . പെട്ടന്ന് അവള്‍ ഓടി വന്നു അവനെ പിടിച്ചു നിര്‍ത്തി . അവന്‍ അത്ഭുതത്തോടെ അവളെ നോക്കി അവള്‍ അവനൊരു മുത്തം കൊടുത്തിട്ട് പറഞ്ഞു :" ഐ ലവ് യു .. "
അവന്‍ സന്തോഷത്തോടെ അവളെ കെട്ടിപിടിച്ചു . പിന്നെ ഇരുവരും കെട്ടിപിടിച്ചു ഫ്ലാഗ് നീട്ടി പറഞ്ഞു " ഹാപ്പി ഇണ്ടിപെണ്ടെന്‍സ് ഡേ "

Saturday, August 9, 2014

https://www.facebook.com/kbmfood?ref=hl

ഇന്ന് രക്ഷാബന്ധന്‍ !!!!
എല്ലാ ആണ്‍കുട്ടികളെയും പെണ്‍കുട്ടികള്‍ (സഹോദരി ഒഴിച്ച് ) ചതിക്കുന്ന ദിവസം !!
—
ഇത് കുമ്പളം അരൂര്‍ പാലം .ഒരു രാജ്യത്തും ഇല്ലാത്ത പ്രത്യേകതകളാണ് ഈ പാലത്തിനു . പാലത്തില്‍ യാത്രകര്‍ക്ക് വേണ്ടി സ്വന്തമായി സിംമിംഗ് പൂള്‍ ഉണ്ടാക്കിയിരിക്കുകയാണ് . എല്ലാ യാത്രക്കാര്‍ക്കും ഇവിടെ കുളിക്കാനും നീന്തി തുടിക്കാനും അവസരം ഉണ്ട് . ചന്ദ്രനിലെ പോലെ കുണ്ടും കുഴിയും ഡിസൈനില്‍ ആണ് ഈ പാലം നിര്മിചിരിക്കുനത് . അതുകൊണ്ട് തന്നെ ഈ പാലത്തില്‍ കയറുമ്പോള്‍ ചന്ദ്രനില്‍ പോയ പ്രതീതി ലഭിക്കും . ഇതു എത്രനാള്‍ ഉണ്ടാകുമെന്ന് അറിയില്ല . എന്നാലും എല്ലാ മഴക്കാലത്തും ഇതു ഉണ്ടാകുന്നതാണ് .തികച്ചും സൌജന്യമാണ് ഇതു .
NB : കുളിക്കുന്നവര്‍ സ്വന്തമായി സോപ്പ് കൊണ്ടുവരേണ്ടതാണ് . കുളവും പരിസരവും വൃത്തിയായി സൂക്ഷിക്കണം .
—

Friday, August 8, 2014


ആദ്യമേ പറയട്ടെ ഇതു നടന്ന കഥയാണ് അപ്പോള്‍ എരിവും പുളിയും കുറവായിരിക്കും .
ഒരു പ്രൈവറ്റ് ബസ്‌ . സാമാന്യം തിരക്കുണ്ട് . കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു ചേച്ചി ആരെയോ ചീത്ത വിളിക്കുന്നു . സംഭവം അത് തന്നെ .ആരോ തോണ്ടി . അവന്‍ ആണെങ്കില്‍ ഉള്ള ദൈവത്തെ വിളിച്ചു പറയുന്നു ഞാന്‍ ഒന്നും ചെയ്തില്ല എന്ന് . കണ്ടേക്ടെര്‍ വന്നു അവന്റ്റെ കുത്തിനു പിടിച്ചു . ബസിലുണ്ടായിരുന്ന സകല ആണുങ്ങളും അവനെ ചീത്ത വിളിച്ചു . അപ്പോള്‍ ദാ മറ്റൊരു സ്ത്രീയുടെ അലര്‍ച്ച . " യ്യോ എന്റ്റെ മാല കാണാനില്ല " . ഒടുവില്‍ 'തോണ്ടി' എന്ന് പറഞ്ഞ സ്ത്രീ ബസില്‍ നിന്നും ഇറങ്ങാന്‍ ഭാവിച്ചപ്പോള്‍ അവരെ കൈയോടെ പിടികൂടി അവരുടെ പക്കല്‍ നിന്നും സ്വര്‍ണ മാല കിട്ടി . ആളുകളുടെ ശ്രദ്ധ തിരിച്ചു വിട്ടു മാല അടിച്ചു മാറ്റുക . അവരുടെ കൂടെ ഒരു സഹായി ആയി മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നു . അവരെയും പൊക്കി . ഒടുവില്‍ എല്ലാവരും ആ ചെരുപ്പക്കാരനോട്‌ മാപ്പ് പറഞ്ഞു . മാപ്പ് പറഞ്ഞിട്ടെന്തു കാര്യം അവനു കിട്ടിയ തല്ലു മാഞ്ഞു പോകില്ലല്ലോ . ഇനി മറ്റൊരു കഥ കൂടി . ഏപ്രില്‍ ഫൂളിന് ബോയ്‌ ഫ്രെണ്ടിനെ കളിപ്പിക്കാന്‍ കാമുകി അവനെ ഷോപ്പിംഗ്‌ മാളിലേക്ക് വിളിച്ചു അവന്റ്റെ കൈയില്‍ കടന്നു പിടിച്ചു അവള്‍ അലറി " വിടെടാ കൈയീന്നു വിടടാ " ഇതു കേള്‍ക്കേണ്ട താമസം ആള് കൂടി അവനെ പൊതിഞ്ഞു തല്ലാന്‍ തുടങ്ങിയപ്പോള്‍ അവള്‍ തൊലിഞ്ഞ ചിരി ചിരിച്ചോണ്ട് വന്നു പറഞ്ഞു ഏപ്രില്‍ ഫൂലാക്കിയതാ എന്ന് . എന്റ്റെ പോന്നു സഹോദരിമാരെ നിങ്ങള്‍ ഇങ്ങനെ സ്വന്തം 'മാനം' വച്ച് കളിക്കരുത് .കേട്ടിട്ടില്ലേ പുലിവരുന്നേ എന്നാ കഥ ഒടുവില്‍ ശരിക്കും പുലി വരുമ്പോള്‍ ആരും കാണില്ല ഇതുപോലെ രക്ഷിക്കാന്‍ അതോര്‍മ്മ വേണം
ഒരു ചേട്ടന്‍ എന്നോട് ചോദിച്ചു :" മോനെ എന്താ ഈ ന്യൂ ജെനറേഷന്‍ ?"
ഞാന്‍ :" ചേട്ടാ ചേട്ടന്‍ കാക്കേ കാക്കേ കൂടെവിടെ എന്നാ പാട്ട് പാടിക്കേ .. "
അയാള്‍ ഒന്ന് ശങ്കിച്ച ശേഷം പാടി :" കാക്കേ കാക്കേ കൂടെവിടെ കൂടിനകത്തൊരു കുഞ്ഞില്ലേ കുഞ്ഞു കിടന്നു കരയുമ്പോള്‍ കുഞ്ഞിനു തീറ്റ കൊടുക്കാം ഞാന്‍ "
ഞാന്‍ പറഞ്ഞു :" ഇതു ഓള്‍ഡ്‌ ജെനറേഷന്‍ .ഇനി ഞാന്‍ പാടാം. . കാക്കേ കാക്കേ ..കാക്ക കാക്ക ക്കാക്കെ കൂട് കൂട് എവിടെ ...എവിടെ . കൂട് കൂട് ..കൂടിനകത്തൊരു കുഞ്ഞില്ലേ .ഇല്ലേ ..ഇല്ലേ .. കുഞ്ഞു കു ..കുഞ്ഞു കിടന്നു കരയുമ്പോള്‍ ..ബോള്‍ ..ബോള്‍ .. കുഞ്ഞിനു ..ഹാ കുഞ്ഞിനു തീറ്റ ..തീറ്റ കൊടുക്കാം ..ഞാന്‍ . "
ഇതാണ് ന്യൂ ജെനറേഷന്‍ . ഞാന്‍ നോക്കുമ്പോള്‍ ചേട്ടന്‍ വാ പൊളിച്ചു നില്‍ക്കുന്നു

Tuesday, August 5, 2014

പെണ്ണ് കാണാന്‍ പോകാന്‍ നേരം കൂട്ടുകരന്റ്റെ ഉപദേശം തേടി . ആദ്യം പെണ്ണിനോട് പേര് ചോദിക്കണം പിന്നെ ഏതു വരെ പഠിച്ചു എന്ന് ചോദിക്കണം അതുകഴിഞ്ഞ് ഫേസ് ബുക്കില്‍ ഉണ്ടോ എന്ന് ചോദിക്കണം ഇല്ലെങ്കില്‍ പാതി ഉറപ്പിക്കാം അതുകഴിഞ്ഞ് വാട്ട്‌സ് ആപ് ഉണ്ടോ എന്ന് ചോദിക്കണം ഇല്ലെന്നു പറഞ്ഞാല്‍ മോനെ ധൈര്യമായിട്ട് അവളെ കെട്ടിക്കോ .
പെണ്ണ് കാണാന്‍ ചെന്ന് ആദ്യം പേര് ചോദിച്ചു :" എന്താ പേര് ?"
പെണ്ണ് :" മേരി "
ഞാന്‍ :" ഏതു വരെ പഠിച്ചു "?
പെണ്ണ് :" ഡിഗ്രീ "
ഞാന്‍ :" ഫേസ് ബുക്കില്‍ ഉണ്ടോ ..? "
പെണ്ണ് :" ഇല്ലാ "
(മോനെ മനസ്സില്‍ ലഡ്ഡു പൊട്ടി )
ഞാന്‍ :" വാട്സ് ആപ്പിള്‍ " ?
പെണ്ണ് :" അതെന്തുട്ടാ ..? "
( മോനെ മനസ്സില്‍ മറ്റൊരു ലഡ്ഡു പൊട്ടി )
ഞാന്‍ :" എനിക്കിഷ്ടമായി . എന്നോട് എന്തെങ്കിലും ചോദിക്കാനുണ്ടോ ..?"
പെണ്ണ് :" പേര് ..? "
ഞാന്‍ :" ജോസഫ്‌ "
പെണ്ണ് :" ഏതു വരെ പഠിച്ചു "?
ഞാന്‍ :" പ്ലെസ് ടു "
പെണ്ണ് :" മൂന്നാറില്‍ പോയിട്ടുണ്ടോ ..?"
ഞാന്‍ ഒന്ന് പകച്ചു . പിന്നെ മൂളി . :" ഊം .."
പെണ്ണ് :" മൈസൂര്‍ ..? "
ഞാന്‍ " അതെ ..എന്താ .."
പെണ്ണ് :" എന്നോട് ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ നിങ്ങള്‍ എന്താണോ ഉദേശിച്ചത്‌ അത് തന്നാ ഞാനും ഉദേശിച്ചത്‌ "
പ്ലിംഗ്