Monday, August 18, 2014

നമുക്കൊക്കെ ഓരോ കലാലയ ഓര്‍മ്മകള്‍ ഉണ്ടാകും ഒന്നല്ല ഒരുപാട് . എന്റ്റെ ഒരു അനുഭവം (കുസൃതി ) പറയാം . ഞാന്‍ പ്ലെസ് ടു വിനു പഠിക്കുന്ന കാലം . ക്ലാസ്സില്‍ ഫ്രീ ടൈമില്‍ ഞാന്‍ ഡെസ്കില്‍ കുമ്പിട്ടിരിക്കുന്നു . അതുകണ്ട് ഒരു കൂട്ടുകാരി വന്നു ചോദിച്ചു :" എന്ത് പറ്റി ഐസക് ...?" ഞാന്‍ മിണ്ടിയില്ല അവള്‍ വീണ്ടും ചോദിച്ചു . ഞാന്‍ മുഖമുയര്‍ത്തി .എന്റ്റെ കരഞ്ഞു കലങ്ങിയ മുഖം കണ്ടു അവള്‍ വല്ലാതായി :" യ്യോ എന്തിനാ കരയുന്നെ എന്ത് പറ്റി "
ഞാന്‍ :" ഏയ് ഒന്നുമില്ല ചുമ്മാ .."
അവള്‍ :" എന്താനെകിലും പറ ഐസക്ക് നമ്മളൊക്കെ ഒരുമിച്ചു പടിക്കുനതല്ലേ .."
ഞാന്‍ ഏങ്ങി ഏങ്ങി കരഞ്ഞു . അവള്‍ ഒന്ന് വിളറി ക്ലാസ്സിലാണേല്‍ ആരുമില്ല ഞങ്ങള്‍ രണ്ടുപേരും മാത്രം .അവള്‍ ആരെയെങ്കിലും വിളിക്കാന്‍ നോക്കി ഞങ്ങളുടെ ക്ലാസ്സിലുള്ള ആരെയും കണ്ടില്ല . അവള്‍ വീണ്ടും വന്നു എന്നെ ആശ്വസിപ്പിച്ചു . അവള്‍ എന്ന്റ്റെ മുടിയില്‍ തലോടി .. ഞാന്‍ അവളെ കെട്ടി പിടിച്ചു കരഞ്ഞു അവള്‍ " സാരമില്ല ഐസക്ക് എന്താ ഉണ്ടായേ എന്നോട് പറ .." ഞാന്‍ പെട്ടന്ന് കരച്ചില്‍ നിര്‍ത്തി .തേങ്ങല്‍ നിന്നപ്പോള്‍ അവള്‍ എന്നെ വിട്ടു നോക്കി ഞാന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു :" നിനകിതങ്ങു നേരത്തെ ചെയ്‌താല്‍ പോരായിരുന്നോ വെറുതെ എന്നെ എന്തിനാ കരയിച്ചേ " ? !!!
NB: " നിങ്ങള്‍ളും ഇതുപോലത്തെ രസകരമായ കലാലയ കുസൃതികള്‍ ഒപ്പിചിട്ടുണ്ടെങ്കില്‍ കമെന്റ് ഇടാം .കലാലയത്തില്‍ പോകാതവരുണ്ടെങ്കില്‍ എന്നെ പോലെ ഇതുപോലെ ഊഹിച്ചു എഴുതാവുന്നതാണ് "
സിക്കിം , ഭൂട്ടാന്‍ ലോട്ടെരികള്‍ കേരളത്തില്‍ വിലസിയ കാലം . നമ്മുടെ ഒരു സുഹൃത്ത്‌ സ്ഥിരമായി ടിക്കറ്റ്‌ എടുക്കുമായിരുന്നു . 45654 എന്ന നമ്പര്‍ സ്ഥിരമായി എടുക്കും എപ്പോഴെങ്കിലും അടിക്കുമല്ലോ . ഒരു ദിവസം അഞ്ചു ടിക്കെറ്റുകള്‍ അതേ നമ്പറില്‍ എടുക്കുമായിരുന്നു . സ്ഥിരമായി എടുത്തിട്ടും ആ നമ്പര്‍ മാത്രം അടിക്കുനില്ല . അവന്റ്റെ ക്ഷമ കെട്ടു . നാളെ കൂടി നോക്കാം അടിച്ചില്ലെങ്കില്‍ നമ്പര്‍ മാറ്റാം . പക്ഷെ അന്നും അടിച്ചില്ല . അങ്ങനെ അവന്‍ നമ്പര്‍ മാറ്റി എടുത്തു . അതാ അന്ന് നേരത്തെ എടുത്ത 45654 എന്ന നമ്പറിനു അടിച്ചിരിക്കുന്നു . " ശ്ശെ .. ഇന്നും കൂടി നോക്കിയിട്ട് മാറ്റിയാല്‍ മതിയായിരുന്നു " അവന്‍ സഹിക്കാന്‍ പറ്റാതെ ബാറില്‍ കയറി ... ...
ഇതു എന്ത് കഥ അല്ലെ ........... ?
#ട്വിസ്റ്റ്‌
അവന്‍ കുടിച്ചു ലക്ക് കെട്ടു വീട്ടില്‍ എത്തി .അപ്പോള്‍ വീട്ടുകാര്‍ വലിയ സന്തോഷത്തില്‍ ലഡുവും ജിലേബിയും വിതരണം ചെയ്യുന്നു അവന്‍ കാര്യമറിയാതെ പകച്ചു നിന്നപ്പോള്‍ അമ്മ വന്നു ലഡ്ഡു കൊടുത്തിട്ട് പറഞ്ഞു :" മോനെ ഇന്നു നിന്റ്റെ അച്ഛന്‍ ആദ്യമായിട്ട് ലോട്ടെരി ടിക്കറ്റ്‌ എടുത്തു .. 45654 എന്നാ നമ്പര്‍ . അതിനാ ഒന്നാം സമ്മാനം . "
ഒരു പത്താം ക്ലാസ്സ്‌ കാലം .ശ്യാം അവനു സീമയെ വലിയ ഇഷ്ടമായിരുന്നു .എന്നാല്‍ അത് സീമയോട് തുറന്നു പറഞ്ഞിരുനില്ല . അവന്റ്റെ ഇഷ്ട്ടം മനസ്സില്‍ സൂക്ഷിച്ചു . അങ്ങനെ ഇരിക്കെയാണ് അവന്റ്റെ ചങ്ക് തകര്‍ക്കുന കാര്യം ചോദിച്ചു കൊണ്ട് അവന്റ്റെ കൂട്ടുകാരന്‍ ബിനു വന്നത് . " എടാ നീ എനിക്കൊരു ഉപകാരം ചെയ്യണം .എനിക്ക് സീമയെ ഇഷ്ടമാണ് .അവള്‍ക്കു കൊടുക്കാന്‍ ഒരു പ്രേമലേഖനം എഴുതി തരുമോ ..? നിനക്കീ സാഹിത്യമൊക്കെ അറിയാലോ അതാ " നിവര്‍ത്തിയില്ലാതെ ശ്യാം വേദനയോടെ സമ്മതിച്ചു . അങ്ങനെ അവനുവേണ്ടി ശ്യാം എഴുതി .സാഹിത്യമൊക്കെ ചേര്‍ത്ത് . ബിനു അത് അവള്‍ ക്ലാസ്സില്‍ ഇല്ലാത്ത തക്കം നോക്കി അവളുടെ പുസ്തകതിന്റ്റെ ഉള്ളില്‍ വച്ച് . അവള്‍ വന്നു പുസ്തകം തുറന്നു .അവള്‍ ഇപ്പോള്‍ ബിനുവിനെ നോക്കും ചിരിക്കും അവര്‍ തമ്മില്‍ ഇഷ്ടതിലാകും .അത് കാണാന്‍ തനിക്കു വയ്യ .ശ്യാം പതിയെ ബിനുവിനെ നോക്കി അവന്‍ അവളെ നോക്കി ചിരിക്കുന്നു . ശ്യമിന്റ്റെ നെഞ്ച് തകര്‍ന്നു . കരച്ചില്‍ വന്നു ശ്യാം വേദനയോടെ കുമ്പിട്ടിരുന്നു .

#ട്വിസ്റ്റ്‌
"ശ്യാം ..." അവളുടെ വിളികേട്ടാണ് ശ്യാം മുഖമുയര്‍ത്തിയത് .മുമ്പില്‍ തന്റ്റെ പെണ്ണ് സീമ .ശ്യാം അത്ഭുതപെട്ടു . അവള്‍ പറഞ്ഞു :" ഈ ഒരു നിമിഷത്തിനു വേണ്ടി എത്ര ദിവസമായി ഞാന്‍ കാത്തിരിക്കുന്നു എനിക്ക് ഒരു പാടിഷ്ടാ ശ്യാമിനെ ഐ ലവ് ടു യു " സീമ നാണത്തോടെ പോയി .പകച്ചു നിന്ന ശ്യാം എന്താണ് സംഭാവിചെന്നരിയാതെ ഒന്നാലോചിച്ചു . അതെ അവനു വേണ്ടി താന്‍ പ്രേമലേഖനം എഴുതിയപ്പോള്‍ അറിയാതെ അവന്റ്റെ പേരിനു പകരം തന്റ്റെ പേര് തന്നെയാണ് വച്ചത് "സ്നേഹത്തോടെ ശ്യാം" എന്ന് .ശ്യാം ബിനു വിനെ നോക്കി അവന്‍ ശ്യമിന്റ്റെ തോളത് തട്ടിയിട്ടു പറഞ്ഞു :" അളിയാ അവള്‍ക്കു നിന്നെയട ഇഷ്ടം . "
ഗുണപാഠം :' ഒരിക്കലും മറ്റുള്ളവരെ കൊണ്ട് പ്രേമലേഖനം എഴുതിക്കരുത് '

Friday, August 15, 2014


സ്വതന്ത്ര ദിനം പ്രമാണിച്ച് എല്ലാവരും സന്ദേശങ്ങളും ഉപദേശങ്ങളും ചരിത്രങ്ങളും പോസ്റ്റ്‌ ചെയ്യുകയാണ് . ഞാന്‍ മറിച്ചാണ് ഒരു കഥ പറയാം .
അവനും അവളും ഫേസ്ബുക്കിളുടെയാണ് പരിച്ചയപെട്ടത്‌ . ഇതു വരെ തമ്മില്‍ നേരിട്ട് കണ്ടിട്ടില്ല . ഫേസ് ബുക്കില്‍ കണ്ടു പരിചയം മാത്രം ,അങ്ങനെ അവര്‍ തമ്മില്‍ കാണാന്‍ തിരുമാനിച്ചു .തന്ന്റെ ഇഷ്ടം അവളെ അറിയിക്കണം ഐ ലവ് യു എന്ന് പറയണം അവന്‍ ആലോചിചു ആദ്യമായിട്ട് അവളെ നേരിട്ട് കാണുകയല്ലേ എന്ത് സമ്മാനം കൊടുക്കും . അവന്‍ ആദ്യം തന്റ്റെ പേര്‍സ് തുറന്നു നോക്കി അന്‍പതിന്റ്റെ ഒരു നോട്ട് മാത്രം . വണ്ടികാഷ് മാത്രമേ ഉള്ളു .അടുത്ത വഴി ഉറ്റ സുഹൃത്തിനെ വിളിച്ചു ." എടാ കാശ് ഉണ്ടോ എടുക്കാന്‍ ..?" മറുപടി ഉടനെ വന്നു :" ഇവിടെ വെള്ളമടിക്കാന്‍ പിരിവിടാന്‍ പൈസയില്ല അപ്പോഴാ .. @#$@$ "
അവന്‍ ഫോണ്‍ കട്ട്‌ ചെയ്തു .നിരാശയോടെ നടന്നു .കടകളില്‍ നാളെ സ്വതന്ത്ര ദിനം പ്രമാണിച്ച് തോരണങ്ങളും ഫ്ലാഗും എല്ലാം വന്നിട്ടുണ്ട് . റോഡിലൊക്കെ ഓരോ ക്ലബ്‌ കാരുടെ ഫ്ലെക്സുകള്‍ . അവന്‍ ഒരു കടയിലേക്ക് കയറി .തിരിച്ചിറങ്ങിയപ്പോള്‍ ഒരു ഗിഫ്റ്റ് പാക്കേറ്റും ഉണ്ടായിരുന്നു പിറ്റേന്ന് അവളെ കാണാന്‍ തയ്യാറായി പറഞ്ഞ സ്ഥലത്ത് ചെന്നു . അവന്‍ ആലോചിച്ചു . നല്ലൊരു ഗിഫ്റ്റ് പോലും വാങ്ങാന്‍ സാധിക്കാത്ത തനിക്കു അവളെ സ്നേഹിക്കാന്‍ എന്ത് യോഗ്യത . വേണ്ട അവള്‍ക്കൊരു നല്ല ജീവിതം ഉണ്ട് എച്ചി കാശിനു പണിയെടുത്തു ജീവിക്കുന്ന തനിക്കു അവള്‍ അവള്‍ക്കൊരു ഭാരമാകും . എല്ലാം പറഞ്ഞു അവസാനിപ്പിക്കാം .അവന്‍ മനസ്സില്‍ ഉറപ്പിച്ചു അവള്‍ വന്നു ഫോട്ടോയില്‍ കണ്ടപോലെ തന്നെ .ഇരുവരും പരസ്പരം നോക്കി ചിരിച്ചു . കുറച്ചു നിമിഷം ഇരുവരും തമ്മില്‍ നോക്കി നിന്ന് . അവള്‍ അവന്റെ കൈയിലേക്ക്‌ നോക്കി ഗിഫ്റ്റ് പാക്കറ്റ് കണ്ടു :" ആഹാ ഗിഫ്റ്റൊക്കെ ഉണ്ടല്ലോ നോക്കട്ടെ എന്താ നെക്ലെസാ അതോ .. സാരിയോ .. ? "അവള്‍ ആവേശത്തോടെ തുറന്നു ,അതില്‍ ഇരുപതു രൂപയുടെ ഇന്ത്യന്‍ ഫ്ലാഗ് . അവള്‍ തരിച്ചു അവനെ നോക്കി .അവന്റ്റെ കണ്ണ് നിറഞ്ഞിരിക്കുന്നു 'ഐ ലവ് യു 'എന്ന് പായാന്‍ വന്ന അവന്‍ പറഞ്ഞു :" ഹാപ്പി ഇണ്ടിപെണ്ടെന്‍സ് ഡേ . " അവന്‍ നിറ കണ്ണുകളോടെ തിരിഞ്ഞു നടന്നു . പെട്ടന്ന് അവള്‍ ഓടി വന്നു അവനെ പിടിച്ചു നിര്‍ത്തി . അവന്‍ അത്ഭുതത്തോടെ അവളെ നോക്കി അവള്‍ അവനൊരു മുത്തം കൊടുത്തിട്ട് പറഞ്ഞു :" ഐ ലവ് യു .. "
അവന്‍ സന്തോഷത്തോടെ അവളെ കെട്ടിപിടിച്ചു . പിന്നെ ഇരുവരും കെട്ടിപിടിച്ചു ഫ്ലാഗ് നീട്ടി പറഞ്ഞു " ഹാപ്പി ഇണ്ടിപെണ്ടെന്‍സ് ഡേ "

Saturday, August 9, 2014

https://www.facebook.com/kbmfood?ref=hl

ഇന്ന് രക്ഷാബന്ധന്‍ !!!!
എല്ലാ ആണ്‍കുട്ടികളെയും പെണ്‍കുട്ടികള്‍ (സഹോദരി ഒഴിച്ച് ) ചതിക്കുന്ന ദിവസം !!
—
ഇത് കുമ്പളം അരൂര്‍ പാലം .ഒരു രാജ്യത്തും ഇല്ലാത്ത പ്രത്യേകതകളാണ് ഈ പാലത്തിനു . പാലത്തില്‍ യാത്രകര്‍ക്ക് വേണ്ടി സ്വന്തമായി സിംമിംഗ് പൂള്‍ ഉണ്ടാക്കിയിരിക്കുകയാണ് . എല്ലാ യാത്രക്കാര്‍ക്കും ഇവിടെ കുളിക്കാനും നീന്തി തുടിക്കാനും അവസരം ഉണ്ട് . ചന്ദ്രനിലെ പോലെ കുണ്ടും കുഴിയും ഡിസൈനില്‍ ആണ് ഈ പാലം നിര്മിചിരിക്കുനത് . അതുകൊണ്ട് തന്നെ ഈ പാലത്തില്‍ കയറുമ്പോള്‍ ചന്ദ്രനില്‍ പോയ പ്രതീതി ലഭിക്കും . ഇതു എത്രനാള്‍ ഉണ്ടാകുമെന്ന് അറിയില്ല . എന്നാലും എല്ലാ മഴക്കാലത്തും ഇതു ഉണ്ടാകുന്നതാണ് .തികച്ചും സൌജന്യമാണ് ഇതു .
NB : കുളിക്കുന്നവര്‍ സ്വന്തമായി സോപ്പ് കൊണ്ടുവരേണ്ടതാണ് . കുളവും പരിസരവും വൃത്തിയായി സൂക്ഷിക്കണം .
—

Friday, August 8, 2014


ആദ്യമേ പറയട്ടെ ഇതു നടന്ന കഥയാണ് അപ്പോള്‍ എരിവും പുളിയും കുറവായിരിക്കും .
ഒരു പ്രൈവറ്റ് ബസ്‌ . സാമാന്യം തിരക്കുണ്ട് . കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു ചേച്ചി ആരെയോ ചീത്ത വിളിക്കുന്നു . സംഭവം അത് തന്നെ .ആരോ തോണ്ടി . അവന്‍ ആണെങ്കില്‍ ഉള്ള ദൈവത്തെ വിളിച്ചു പറയുന്നു ഞാന്‍ ഒന്നും ചെയ്തില്ല എന്ന് . കണ്ടേക്ടെര്‍ വന്നു അവന്റ്റെ കുത്തിനു പിടിച്ചു . ബസിലുണ്ടായിരുന്ന സകല ആണുങ്ങളും അവനെ ചീത്ത വിളിച്ചു . അപ്പോള്‍ ദാ മറ്റൊരു സ്ത്രീയുടെ അലര്‍ച്ച . " യ്യോ എന്റ്റെ മാല കാണാനില്ല " . ഒടുവില്‍ 'തോണ്ടി' എന്ന് പറഞ്ഞ സ്ത്രീ ബസില്‍ നിന്നും ഇറങ്ങാന്‍ ഭാവിച്ചപ്പോള്‍ അവരെ കൈയോടെ പിടികൂടി അവരുടെ പക്കല്‍ നിന്നും സ്വര്‍ണ മാല കിട്ടി . ആളുകളുടെ ശ്രദ്ധ തിരിച്ചു വിട്ടു മാല അടിച്ചു മാറ്റുക . അവരുടെ കൂടെ ഒരു സഹായി ആയി മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നു . അവരെയും പൊക്കി . ഒടുവില്‍ എല്ലാവരും ആ ചെരുപ്പക്കാരനോട്‌ മാപ്പ് പറഞ്ഞു . മാപ്പ് പറഞ്ഞിട്ടെന്തു കാര്യം അവനു കിട്ടിയ തല്ലു മാഞ്ഞു പോകില്ലല്ലോ . ഇനി മറ്റൊരു കഥ കൂടി . ഏപ്രില്‍ ഫൂളിന് ബോയ്‌ ഫ്രെണ്ടിനെ കളിപ്പിക്കാന്‍ കാമുകി അവനെ ഷോപ്പിംഗ്‌ മാളിലേക്ക് വിളിച്ചു അവന്റ്റെ കൈയില്‍ കടന്നു പിടിച്ചു അവള്‍ അലറി " വിടെടാ കൈയീന്നു വിടടാ " ഇതു കേള്‍ക്കേണ്ട താമസം ആള് കൂടി അവനെ പൊതിഞ്ഞു തല്ലാന്‍ തുടങ്ങിയപ്പോള്‍ അവള്‍ തൊലിഞ്ഞ ചിരി ചിരിച്ചോണ്ട് വന്നു പറഞ്ഞു ഏപ്രില്‍ ഫൂലാക്കിയതാ എന്ന് . എന്റ്റെ പോന്നു സഹോദരിമാരെ നിങ്ങള്‍ ഇങ്ങനെ സ്വന്തം 'മാനം' വച്ച് കളിക്കരുത് .കേട്ടിട്ടില്ലേ പുലിവരുന്നേ എന്നാ കഥ ഒടുവില്‍ ശരിക്കും പുലി വരുമ്പോള്‍ ആരും കാണില്ല ഇതുപോലെ രക്ഷിക്കാന്‍ അതോര്‍മ്മ വേണം
ഒരു ചേട്ടന്‍ എന്നോട് ചോദിച്ചു :" മോനെ എന്താ ഈ ന്യൂ ജെനറേഷന്‍ ?"
ഞാന്‍ :" ചേട്ടാ ചേട്ടന്‍ കാക്കേ കാക്കേ കൂടെവിടെ എന്നാ പാട്ട് പാടിക്കേ .. "
അയാള്‍ ഒന്ന് ശങ്കിച്ച ശേഷം പാടി :" കാക്കേ കാക്കേ കൂടെവിടെ കൂടിനകത്തൊരു കുഞ്ഞില്ലേ കുഞ്ഞു കിടന്നു കരയുമ്പോള്‍ കുഞ്ഞിനു തീറ്റ കൊടുക്കാം ഞാന്‍ "
ഞാന്‍ പറഞ്ഞു :" ഇതു ഓള്‍ഡ്‌ ജെനറേഷന്‍ .ഇനി ഞാന്‍ പാടാം. . കാക്കേ കാക്കേ ..കാക്ക കാക്ക ക്കാക്കെ കൂട് കൂട് എവിടെ ...എവിടെ . കൂട് കൂട് ..കൂടിനകത്തൊരു കുഞ്ഞില്ലേ .ഇല്ലേ ..ഇല്ലേ .. കുഞ്ഞു കു ..കുഞ്ഞു കിടന്നു കരയുമ്പോള്‍ ..ബോള്‍ ..ബോള്‍ .. കുഞ്ഞിനു ..ഹാ കുഞ്ഞിനു തീറ്റ ..തീറ്റ കൊടുക്കാം ..ഞാന്‍ . "
ഇതാണ് ന്യൂ ജെനറേഷന്‍ . ഞാന്‍ നോക്കുമ്പോള്‍ ചേട്ടന്‍ വാ പൊളിച്ചു നില്‍ക്കുന്നു

Tuesday, August 5, 2014

പെണ്ണ് കാണാന്‍ പോകാന്‍ നേരം കൂട്ടുകരന്റ്റെ ഉപദേശം തേടി . ആദ്യം പെണ്ണിനോട് പേര് ചോദിക്കണം പിന്നെ ഏതു വരെ പഠിച്ചു എന്ന് ചോദിക്കണം അതുകഴിഞ്ഞ് ഫേസ് ബുക്കില്‍ ഉണ്ടോ എന്ന് ചോദിക്കണം ഇല്ലെങ്കില്‍ പാതി ഉറപ്പിക്കാം അതുകഴിഞ്ഞ് വാട്ട്‌സ് ആപ് ഉണ്ടോ എന്ന് ചോദിക്കണം ഇല്ലെന്നു പറഞ്ഞാല്‍ മോനെ ധൈര്യമായിട്ട് അവളെ കെട്ടിക്കോ .
പെണ്ണ് കാണാന്‍ ചെന്ന് ആദ്യം പേര് ചോദിച്ചു :" എന്താ പേര് ?"
പെണ്ണ് :" മേരി "
ഞാന്‍ :" ഏതു വരെ പഠിച്ചു "?
പെണ്ണ് :" ഡിഗ്രീ "
ഞാന്‍ :" ഫേസ് ബുക്കില്‍ ഉണ്ടോ ..? "
പെണ്ണ് :" ഇല്ലാ "
(മോനെ മനസ്സില്‍ ലഡ്ഡു പൊട്ടി )
ഞാന്‍ :" വാട്സ് ആപ്പിള്‍ " ?
പെണ്ണ് :" അതെന്തുട്ടാ ..? "
( മോനെ മനസ്സില്‍ മറ്റൊരു ലഡ്ഡു പൊട്ടി )
ഞാന്‍ :" എനിക്കിഷ്ടമായി . എന്നോട് എന്തെങ്കിലും ചോദിക്കാനുണ്ടോ ..?"
പെണ്ണ് :" പേര് ..? "
ഞാന്‍ :" ജോസഫ്‌ "
പെണ്ണ് :" ഏതു വരെ പഠിച്ചു "?
ഞാന്‍ :" പ്ലെസ് ടു "
പെണ്ണ് :" മൂന്നാറില്‍ പോയിട്ടുണ്ടോ ..?"
ഞാന്‍ ഒന്ന് പകച്ചു . പിന്നെ മൂളി . :" ഊം .."
പെണ്ണ് :" മൈസൂര്‍ ..? "
ഞാന്‍ " അതെ ..എന്താ .."
പെണ്ണ് :" എന്നോട് ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ നിങ്ങള്‍ എന്താണോ ഉദേശിച്ചത്‌ അത് തന്നാ ഞാനും ഉദേശിച്ചത്‌ "
പ്ലിംഗ്

Sunday, February 23, 2014

kumbalam vembanattu river


എവിടെയും കാണും ഇതുപോലെ ഒരെണ്ണം


https://www.facebook.com/kbmfood?ref=hl


ഫഹദ് ഫാസില്‍
മുല്ലാക്ക കല്യാണ  ബ്രോക്കാരന്. ഒരു ദിവസം ഒരു ആലോചനയുമായി മുല്ലാക്ക ബഷീരിന്റ്റെ വീട്ടില്‍ എത്തി. ബഷീരിന്റ്റെ മോള്‍ക്ക്‌ ആയിരുന്നു ആലോചന. ചെരുകന്റ്റെ  ഫോട്ടോ കണ്ടിട്ട് മോള് മൈന പറഞ്ഞു :" നമ്മുക്ക് ഈ പഹയനെ വെന്ന്ടാ ബാപ്പ "
ബഷീര്‍ :"ഈ പഹയനു എന്താ കുഴപ്പം മോളെ നല്ല സുന്ദരനല്ലേ നല്ല ജോലിയുണ്ട് "
മുല്ലാക്ക :"അതെ പിന്നെ അല്‍പ്പം പൊക്കം കുടുതലാല്ലേ അത് സാര്യല്ലന്നെ "
മൈന :"ഞാമക്ക് ഈ നിക്കാഹു ബേണ്ട." മൈന ദേഷ്യത്തില്‍ പോയി. ബഷീര്‍ താടിക്ക്  കൈകൊടുത്തു .
മുല്ലാക്ക :"അല്ല ഞാമക്ക് അറിയാന്‍ പാടില്ലഞ്ഞിട്ടു ചോദിക്കുവ അല്‍പ്പം പൊക്കം കുടുതല്‍ ഇന്നത്തെ പെണ്ണുങ്ങള്‍ക്ക്‌ ഇഷ്ടമല്ലേ ബഷീര്‍ക്ക ?"
ബഷീര്‍:"തന്‍ ഒന്ന് പോടോ വേറെ ബല്ല ആലോചനയും ആയി ബാ ".
മുല്ലാക്ക പോയി. രണ്ടു ദിവസം കഴിഞ്ഞു മുല്ലാക്ക വന്നു . :"എല്ലബാരും ബരീന്‍ നിങ്ങളുടെ മകള്‍ക്ക് പറ്റിയ ചെറുക്കനെ കിട്ടി "
ബഷീറും കേട്യോല്ലും വന്നു ഫോട്ടോ കണ്ടു . "ഇതു കൊള്ളാലോ..?"ബഷീര്‍ നോക്കിയിട്ട് പറഞ്ഞു ."എബിടെ ഞാമാല്ലോന്നു നോക്കട്ടെ..?"ഫോട്ടോ കേട്യോള് പിടിച്ചു വാങ്ങി നോക്കി :"അള്ളാ ഇതു കൊള്ളാട്ട "
ബഷീര്‍ :"മോളെ മൈന നീ എങ്ങോട്ട് ഒന്ന് വന്നെ നീ ഇതു കണ്ടാ .."
മൈന വന്നു ഫോട്ടോ നോക്കി . പിന്നെ മുഖം വാടി. അത് കണ്ടു ബഷീരിന്റ്റെയും മുഖം വാടി .
മുല്ലാക്ക :"പുയ്യാപ്ല എങ്ങനെ മോളെ.?  പിടിച്ചാ ..? "
മൈന :"ഞാമക്ക് ബേണ്ട ഈ പഹയനെ .."
മുല്ലാക്ക :"ദേ കടക്കണ്,  മോളെ നീ ഒന്ന് ശരിക്കും നോക്യേ എന്താ ഈ പുയ്യപ്ലക്ക് കുഴപ്പം സൌന്ദര്യമില്ലേ..നല്ല ജോലി നല്ല പൂത്ത കാശ് നിന്നെ പൊന്നുപോലെ നോക്കും പിന്നെന്താ .."
മൈന :"ഇയാള്‍ക്ക് കഷണ്ടിയില്ല "
ബഷീര്‍ ,മുല്ലാക്ക  :"കഷണ്ടിയാ .."
മൈന :"അതെ ഞാമക്ക് കഷണ്ടിയുള്ള ആളെ മതി . ഇപ്പോള്‍ അതാ ഫാഷന്‍ .ഫഹദ് ഫാസിലിനെ കണ്ടിട്ടില്ലേ അതുപോലെ .. "
ബഷീര്‍ :"സത്യം പറയെടീ ആരാ ഈ ഫഹദ് ഫോസില്‍ ..? "
മൈന :"ഫഹദ് ഫോസില്‍ അല്ല ബാപ്പ ഫാസില്‍ സിനിമ നടനാ..ഞാമക്ക് ഓനെ പോലത്തെ പുയാപ്ലയെ മതി. "മൈന അകത്തേക്ക് പോയി. 
ബഷീറും മുല്ലക്കയും വീണ്ടും താടിക്ക് കൈകൊടുത്തു . 
ബഷീര്‍ :"കാലം പോയ പോക്കെ പണ്ടൊക്കെ  കഷണ്ടിക്കാരനെ കണ്ടാല്‍ ഈ പെണ്ണുങ്ങള് മുഖം തിരിക്കുമായിരുന്നു ഇപ്പോള്‍ അവരെ മതി "
മുല്ലക്ക :"കഴിഞ്ഞ വര്ഷം കഷണ്ടിക്കരന്റ്റെ ആലോചനയുമായി പോയ എന്നെ ഓടിച്ചിട്ട്‌ തല്ലിയിടുണ്ട്‌ പെണ്ണുങ്ങള്‍ . ഇപ്പോള്‍ ഈ കഷണ്ടിക്കാരനെ കണ്ടതെന്നമല്ലോ..?"മുല്ലക്ക പോയി. 
ഒരാഴ്ച കഴിഞ്ഞു മുല്ലാക്ക ബല്യ സന്തോഷത്തില്‍ എത്തി. :"കിട്ടിപ്പോയി കിട്ടി പോയ്യി ബരീന്‍ മോളെ മൈന മോള് പറഞ്ഞ പോലെ ഫഹദ് ഫോസിലിനെ ഛെ അതെ ബായില് ബരൂ  ഫാസിലിനെ പോലെ അല്ല അതിനെക്കാളും നല്ല ഒരാള്‍ "ബഷീറും മൈനയും വന്നു മുല്ലാക്ക ഫോട്ടോ കാണിച്ചു. ബഷീര്‍ നോക്കി :"ആഹ കൊല്ലല്ല മുല്ലാക്ക നിങ്ങള് ആളു ഒരു പഹയന്‍ തന്നെ മോളെ ഇതു നോക്ക്യേ നല്ല കഷണ്ടിയുള്ള ആള് അല്ലെ..?"
മൈന നോക്കി പിന്നെ ചിരി വന്നു ബഷീറിനും മുല്ലാക്കക്കും സന്തോഷമായി .
മൈന :"ഫോട്ടോയില്‍ കാണാന്‍  കുഴപ്പമില്ല പക്ഷെ നേരിട്ടു കാണണം ."
മുല്ലാക്ക :"അത് ഞാമക്ക് ബിട് മോളെ അത് ഞാമല്ല് ഏറ്റു .മോള്‍ക്ക്‌ ഇഷ്ട്ടപെട്ട എന്നാല്‍ പയ്യനും കുട്ടരും അടുത്താഴ്ച പെണ്ണ് കാണാന്‍ ബരും. "
അടുത്താഴ്ച 
മൈനയെ പെണ്ണ് കാണാന്‍ ചെക്കന്‍ എത്തി . കഷണ്ടിയുണ്ട് ചെക്കന് അതുകണ്ടപ്പോള്‍ ബഷീറിനു സന്തോഷമായി . മൈന ചായയുമായി വന്നു . മൈന ചെറുക്കനെ അടിമുടി നോക്കി . മൈന  ചിരിച്ചു കൊണ്ട് അകത്തേക്ക് പോയി .ബഷീറിനും മുല്ലാക്കക്കും സന്തോഷമായി . 
മുല്ലാക്ക :"അല്ല ചെക്കനും പെണ്ണിനും എന്തെങ്കിലും പറയാന്‍ കാണും എന്തേ..?"
ബഷീര്‍ :"അതിനെന്താ പുയ്യാപ്ല അകത്തേക്ക് ചെന്നോല്ല്."
 ചെക്കന്‍ മൈനയുടെ അടുതെത്തി . രണ്ടുപേരും കുറച്ചുനേരം മിണ്ടാതിരുന്നു .
ചെക്കന്‍ :"നമ്മളെ ഇഷ്ട്ടയോ മൈനക്ക് ..?"
മൈന നാണത്താല്‍  തല ആട്ടി . 
ചെക്കന്‍ :"പെരുത്തിഷ്ട്ടമായോ..?"
മൈന :"ഊം .."
ചെക്കന്‍ :"മൈന നമ്മലോടോന്നും ചോദിച്ചില്ല ..?"
മൈന :"നിങ്ങള് കുടിക്കോ...?"
ചെക്കന്‍ :"ഇല്ല അത് ഹറാമ നമ്മക്ക് "
മൈന :"അപ്പോള്‍ നിങ്ങള് ബലിക്കില്ലേ.."
ചെക്കന്‍ :"ഇല്ല ആ ദുശീലങ്ങള്‍ നമ്മക്കില്ല മൈന നമ്മളെ നല്ല കുട്ടിയായ ബാപ്പ ബലര്തിയത്‌  .."
ഉടനെ മൈന കരഞ്ഞു . ചെക്കന്‍ ഞെട്ടി ബഷീറും മുല്ലക്കയും ഓടി വന്നു :"എന്താ എത്തുന്ടായി ..?"
മുല്ലക്ക :"എടാ പഹയ നിക്കാഹിനു മുമ്പ് നീ വേണ്ടാത്തത് കാണിചോട..?"
ചെക്കന്‍ :"അയ്യോ അല്ലഹുവനെ ഞാമാകൊന്നും അറിയില്ല ഓള് തന്നെ കരഞ്ഞത "
ബഷീര്‍ :"മോളെ എന്താ കരഞ്ഞേ ..? എന്തുപറ്റി ?"
മൈന :"ഞാമക്ക് ഈ നിക്കാഹിനു ഇഷ്ടമല്ല "
ബഷീറും മുല്ലക്കയും ചെറുക്കാനും ഞെട്ടി .
ബഷീര്‍ :"എന്താ മോളെ ഉണ്ടായേ "
മുല്ലക്ക :"മോളെ ബല്ലത്തും ചെയ്ത ഇവന്‍ "?
മൈന :"ഇല്ല  ഞാമക്ക് ഫഹദ് ഫാസിലിനെ പോലത്തെ പുയ്യാപ്ലയെ മതി ."
മുല്ലാക്ക :"അതെ മോള് പറഞ്ഞ പോലെ കഷണ്ടിയുള്ള ആളെ അല്ലെ മുല്ലക്ക കൊണ്ടുവനത് "
മൈന :"ഫഹദ് ഫാസില്‍ കുടിക്കും ബലിക്കും "
ബഷീര്‍ :"എന്താ മോളെ നീ പറയുന്നേ അതൊക്കെ ഞാമക്ക് ഹരാമല്ലേ..?
മൈന :"ഇപ്പോള്‍ അതൊക്കെ ആരാ നോക്കുന്നെ .. "
മുല്ലാക്ക :"ദേ കടക്കണ് ... ഞാമല്ല് പോണു .."
അങ്ങനെ ആ ആലോചനയും മുടങ്ങി . ഇനിയിപ്പോള്‍ മുല്ലാക്ക ബാലികനതും കുടിക്കനതും കഷണ്ടിയും ഉള്ള ആളെ തപ്പി ബരണം. പക്ഷെ ബഷീരിന്റ്റെ കാത്തിരിപ്പ്‌ വെറുതെ ആയില്ല . വീണ്ടും മുല്ലക്ക സന്തോഷത്തോടെ വന്നു . :"കിട്ടി  കിട്ടി നല്ല ചെക്കനെ കിട്ടി ബലിക്കും കുടിക്കും നല്ല ഒന്നാന്തരം കഷണ്ടിയും . എന്നാ ബഷീര്ക മോളെ കാണിക്കു ."
ബഷീര്‍ മോളെ വിളിച്ചു .മൈന വന്നു കണ്ടു :"പടത്തില്‍ കാണാന്‍ കൊള്ളാം പക്ഷെ ബലിക്കോ..? കുടിക്കോ..? "
മുല്ലാക്ക :"ഓന്‍ എല്ലാം ചെയ്യും അടുത്ത ആഴ്ച ബരാന്‍ പറയട്ടെ ..?"
മൈന :"ഊം ". 
അടുത്താഴ്ച .
മുല്ലയ്ക്ക ഒരാളെ കൊണ്ടുവന്നു . കാണാന്‍ സുന്ദരന്‍ കഷണ്ടിയുണ്ട് നല്ല ജോലി സമ്പത്ത് .മൈനയും ചെക്കനും സംസാരിക്കാന്‍ വന്നു .
ചെക്കന്‍ :"ഞാമല്ലേ പിടിച്ചോ നിനക്ക് ..? "
മൈന :"ഊം .."
ചെക്കന്‍ :"ഞമ്മള്‍ നിന്നെ പൊന്നുപോലെ നോക്കും . പിന്നെ നമ്മള്‍ ബലിക്കും കുടിക്കും അതൊക്കെ ഇഷ്ടാനെന മുലാക്ക പറഞ്ഞെ ..? "
മൈന :"പെരുത്തിഷ്ടാ ..നിങ്ങള് കിടക്കാന്‍ നേരത്ത് എന്താ ഇടണേ..? "
ചെക്കന്‍ ഒന്ന് അമ്പരന്നു . :"എന്തേ മൈന ഞമ്മള്‍ ഇപ്പോഴും മുണ്ടാണ് ധരിക്കുനത്‌ അതാ സുഖം ഊരാനും ഉടുക്കാനും എന്തേ..മനസിലായ ...?"
മൈന :"ബാപ്പാ........"
ചെക്കന്‍ ഒന്ന് ഞെട്ടി . മുല്ലാക്കയും ബഷീറും ഓടി വന്നു .
മുല്ലയ്ക്ക :"എന്തുട്ട ഹമുക്കെ നീ കാണിച്ചേ ..നികഹിനു മുമ്പ് .."
ചെക്കന്‍ :"ഞാന്‍ ഒന്നും കാണിച്ചില്ല ഇക്ക ഓള് തനിയെ കരഞ്ഞത "
ബഷീര്‍ :"എന്താ മോളെ പ്രശ്നം ..?"
മൈന :"ഞാമക്ക് ഈ പുയാപ്ലയെ ബേണ്ട ഓന്‍ രാത്രിയില്‍ മുണ്ടാണ് ധരിക്കനത് "
മുല്ലയ്ക്ക :"അത് പോരെ മോളെ പിന്നെ രാത്രിയില്‍ ഒന്നും ഇടണ്ട എന്നാണോ ..? ഹോ ഇപ്പോഴത്തെ പെണ്ണുങ്ങളുടെ ഓരോ പൂതിയെ.."
മൈന :"ഞാമക്ക് നിക്കാര് ഇടനാ ചെക്കനെ മതി .ഫഹദ് നിക്കാര ഇടാറ് ."മൈന അകത്തേക്ക് ഓടി പോയി .
മുല്ലക്ക :"ദേ കടക്കണ് , എന്റ്റെ ബഷീരിക്ക നിങ്ങളുടെ മോള് ഒരു നടക്കു പോകില്ല കേട്ട ഇനി ഞാന്‍ നിക്കറിട്ട ചെക്കനെ അനെക്ഷിച്ചു നടക്കണം അവനെ കൊണ്ട് വരുമ്പോള്‍ ഇനി തുണിയില്ലാതെ കിടക്കുന്ന ചെക്കനെ ബെനമെന്നു പറയോ ,...?"
അങ്ങനെ ആ ആലോചനയും മുടങ്ങി . പക്ഷെ അടുത്താഴ്ച മുല്ലയ്ക്ക ഒരു പൂയപ്ലയുമായി എത്തി .
മുല്ലയ്ക്ക :"എങ്ങോട്ട് ഒന്ന് ബരീന്‍ എല്ലാവരും ഇതു എന്തായാലും നടക്കും മോളെ മൈന നീ കണ്ടോള്ളൂ നിക്കരിടന ചെക്കന അങ്ങ് ബങ്ങലൂര ജോലി . പള പളാന്നു ഇന്ഗ്ലിഷ് ഒക്കെ   പറയും  "
മൈനയും ചെക്കനും കണ്ടു  സംസാരിച്ചു . അങ്ങനെ മൈനക്ക് ചെക്കനെ ബോധ്യപെട്ടു . നിക്കാഹു തിരുമാനിച്ചു . പോകാന്‍ നേരത്ത് മൊബൈല്‍ ഫോണ്‍ നമ്പരുകള്‍ കൈമാറി . പിന്നെ സ്ഥിരം വിളിയായി മൈനയുടെ സന്തോഷം കണ്ടപ്പോള്‍ ബഷീറിനു പെരുത്ത്‌ സന്തോഷമായി. മയ്യതാകുനതിനു മുമ്പ് മോളുടെ നിക്കാഹു കാനനോക്കുമെന്നു ബഷീര്‍ കരുതിയില . നിക്കാഹു അടുക്കാറായി. പുറത്തു പോയി വന്ന മൈന കരഞ്ഞുകൊണ്ട്‌ അകത്തേക്ക് ഓടി . ബഷീറിനു ആധിയായി :"മോളെ ബാപ്പയുടെ മോളെ എന്നാ പറ്റി എന്തുണ്ടായി എന്തിനാ മോളെ നീ ബെജാരവുന്നെ "?
മൈന പൊട്ടി കരഞ്ഞു. ബഷീര്‍ മോളുടെ അടുതെത്തി ചോദിച്ചു :"എന്താ മോളെ പറ്റിയെ ?"
മൈന :"ബാപ്പ ..ഓന്‍ ഞമ്മളെ ചതിച്ചു .ഓണ് ബേറെ പെണ്ണുങ്ങളുമായി അടുപ്പമുണ്ട്.."
ബഷീര്‍ :"കൊല്ലും ഞാന്‍ ആ പഹയനെ ..."
മൈന :"ബെബ്ട ബാപ്പ ഞമ്മള് ഇനി ഈ ദുനിയാവില്‍ ജീവിച്ചിരിക്കില്ല .."
ബഷീര്‍ :"മോളെ മൈനേ നീ ഞമ്മളെ ഇങ്ങനെ ബെജാരക്കാതെ .."
മൈന :"ബാപ്പ ഞമ്മള്‍ ചതിക്കപെട്ടു ..ഓന്‍ ഞമ്മളെ നശിപ്പിച്ചു .. "
ബഷീര്‍ :"എന്റ്റെ അള്ളാ ഞമ്മള്‍ എന്താണീ കേള്‍ക്കുനത് നമ്മുടെ മോള്‍ക്ക്‌ ഈ ഗതി വന്നല്ല പടച്ചോനെ.."
രണ്ടുദിവസം കഴിഞ്ഞു . മുല്ലയ്ക്ക വന്നു.
മുല്ലയ്ക്ക :"കാര്യങ്ങളൊക്കെ ഞമ്മ അറിഞ്ഞു പചെങ്കില്‍ മോളെ നീ വിഷമികണ്ട നിന്റ്റെ ഭാഗ്യമാണെന്ന് കരുതിയാല്‍ മതി . ദേ നോക്കിയേ ഇതാരാണെന്ന് " മുല്ലയ്ക്ക ഒരു ഫോട്ടോ കാണിച്ചു മൈന അത് നോക്കി .
മൈന :"ഫഹദ് ഫാസില്‍ "
മുല്ലയ്ക്ക :"ഹാ അതാണ്‌ മുല്ലക്ക . സാക്ഷാല്‍ ഫഹദ് ഫാസില്‍ തന്നാ അടുത്തത്  മോളെ കാണാന്‍ വരുന്നേ .."
മൈന :"ഫ്ഭാ... ഞാമാടെ പട്ടിക്കു ബേണം ഇനി അവനെ അവനെ പോലുള്ളവര്‍ ഇങ്ങനെ എങ്കില്‍ ഓന്‍ എങ്ങനെ ആയിരിക്കും .ബാപ്പ ഞ്ഞമക്ക് ആരായാലും മതി . ബാപ്പ കാണിച്ചു തരുന്ന ഏത് പഹയനെയും ഞമ്മ കേട്ടികൊള്ളം " മൈന മുല്ലാക്കയുടെ നേരെ തിരിഞ്ഞിട്ടു  :"ഇനി ഫഹദ് ഫാസിലിന്റ്റെ കാര്യം പറഞ്ഞോട് ബന്നാല്‍ പ്രായമൊന്നും ഞമ്മ നോക്കില്ല മുല്ലക്ക മൈനയ പറയുന്നെ.." മൈന അകത്തേക്ക് പോയി .
മുല്ലയ്ക്ക :"അള്ളാ ഇതെന്ന മറിമായം ..ദേ കടകാണ്...ഞമ്മ പോണേ.."
ബഷീര്‍ :"ഹ ഹ ഹ എന്റെ മുല്ലക്ക ഓള്‍ക്ക് ബിവരം ബചെന്നു ബിവരം .."
ശുഭം

visit us : www.forangelsonly.org
"The one who acts more than an actor only can win the life.
That's my philosophy"
» Wιтн Th
αnks & Rєgαя∂ѕ
--------------------------
Issac p Antony