Saturday, February 12, 2011

വലെന്റൈന്‍സ്‌ സന്ദേശം

ഹൃദയത്തില്‍ പ്രണയം തുടിക്കുകയാണോ?

ഒരു പെണ്‍കുട്ടിയോട്‌ പ്രണയം തോന്നിക്കഴിഞ്ഞാല്‍ അത്‌ തുറന്നുപറയുകയെന്നത്‌ പുരുഷന്മാരെ സംബന്ധിച്ച്‌ ഒരു കീറാമുട്ടിയാണ്‌. മിക്കവരും കാര്യം മനസ്സില്‍ അടക്കിപ്പിടിച്ച്‌ പറയാന്‍വയ്യാതെ നടക്കുന്നവരാണ്‌.

പ്രണയം പറയുന്ന കാര്യത്തില്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്‌. പ്രണയിക്കുന്നതിന്‌ പകരം പിന്നീടൊരിക്കലും അവള്‍ മുഖത്തുപോലും നോക്കാത്ത രീതിയില്‍ നിങ്ങള്‍ പ്രണയം പ്രകടിപ്പിച്ചാലുള്ള കാര്യമൊന്ന്‌ ഓര്‍ത്തുനോക്കൂ...

നിങ്ങള്‍ നിങ്ങളുടെ പ്രണയം പറയുന്ന രീതിപോലും അവളുടെ മനസ്സിലുടക്കം. അതുകൊണ്ടുതന്നെ വെറുതെ ഒരു ഐ ലവ്‌ യു പറയാതെ സമയവും സന്ദര്‍ഭവും നോക്കി കാര്യങ്ങള്‍ മുന്നോട്ടുനീക്കുക.

പ്രണയാഭ്യര്‍ത്ഥന നടത്തി പെണ്‍കുട്ടിയെ മടുപ്പിക്കുന്നതിലും നല്ലതല്ലേ നിങ്ങളുടെ വ്യക്തിത്വവും ആത്മാര്‍ത്ഥതയും വ്യക്തമാക്കിക്കൊണ്ട്‌ പ്രണയാഭ്യര്‍ത്ഥന നടത്തുന്നത്‌. . കാര്യങ്ങള്‍ എല്ലാം ഒറ്റ ശ്വാസത്തില്‍ പറയാതെ സാവധാനം പടിപടിയായി വ്യക്തമാക്കാം.

ആദ്യ ഘട്ടം: പെണ്‍കുട്ടിയോട് ഇഷ്ടം തോന്നിക്കഴിഞ്ഞാല്‍ എവിടെവച്ച്‌ എങ്ങനെ പ്രണയം തുറന്നുപറയണമെന്നതിനെക്കുറിച്ച്‌ നന്നായി ആലോചിച്ച്‌ തീരുമാനിക്കുക. ഒരു പ്രത്യേക ദിവസത്തില്‍ പ്രണയം തുറന്നുപറയാനാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്‌ എങ്കില്‍ അവളുടെ ജന്മദിനമോ മറ്റോ തിരഞ്ഞെടുക്കുക. അങ്ങനെയാണെങ്കില്‍ നിങ്ങളുടെ പ്രണയം മധുരമുള്ള ഒരു ജന്മദിന സമ്മാനംകൂടിയാകും.

എന്തായാലും എന്ന്‌ പറയണമെന്നതിനെക്കുറിച്ച്‌ ആദ്യം വ്യക്തമായ തീരുമാനമെടുക്കുക. പിന്നീടാണ്‌ എവിടെവച്ചെന്ന കാര്യം വരുന്നത്‌. റസ്റ്റോറന്റില്‍ വച്ചാണെങ്കില്‍ ഏത്‌ റസ്‌റ്റോറന്റ്‌ അല്ലെങ്കില്‍ മറ്റേതെങ്കിലും സ്ഥലമാണെങ്കില്‍ അത്‌ തിരഞ്ഞെടുക്കുക.
രണ്ടാം ഘട്ടം: അവളുടെ മുന്നില്‍ കാര്യം തുറന്നുപറയുന്നതിനായി സ്വയം തയ്യാറാവുക. നല്ല മൂഡിലേയ്‌ക്ക്‌ വരുക കൂടുതല്‍ റൊമാന്റിക്കാവുക. അവ
ള്‍ക്കായി മനോഹരമായ ഒരു ബൊക്കെ കരുതുക. അതിനൊപ്പം പറ്റുമെങ്കില്‍ പ്രണയം തുടിക്കുന്ന മറ്റെന്തെങ്കിലും ഒരു സമ്മാനം കൂടി വാങ്ങുക. അവള്‍ക്ക്‌ ഇഷ്ടപ്പെടാന്‍ കഴിയുന്ന എന്തെങ്കിലും സമ്മാനമായിരിക്കണം വാങ്ങേണ്ടത്‌. ബൊക്കെ ചുവന്ന റോസാപൂക്കളുള്ളതാണെങ്കില്‍ കൂടുതല്‍ നല്ലത്‌.


മൂന്നാം ഘട്ടം: ഇത്‌ സംഗതി തുറന്നുപറയേണ്ട ഘട്ടമാണ്‌ അവളുടെ കണ്ണുകളില്‍ നോക്കി വേണം നിങ്ങളുടെ ഹൃദയം തുറക്കാന്‍. അതിനിടെ വിറയ്‌ക്കുകയോ വാക്കുകള്‍ വിഴുങ്ങുകയോ ചെയ്യരുത്‌. നിങ്ങളുടെ സ്‌നേഹം പോലെ ദൃഢമായ ഭാവത്തോടെ അവളുടെ വ്യക്തിത്വത്തിലെ നല്ലകാര്യങ്ങള്‍, നിങ്ങള്‍ക്കിഷ്ടപ്പെട്ടകാര്യങ്ങളെക്കുറിച്ച്‌ പറയുക. പറയുന്നത്‌ സത്യസന്ധമായകാര്യങ്ങളായിരിക്കണം. വെറുതെ വിശ്വസിപ്പിക്കാന്‍ വേണ്ടി പറയുന്നതാകരുത്‌.

നാലാം ഘട്ടം: സംസാരത്തിനിടെ അവളോടൊപ്പമായിരിക്കുന്ന അവസരത്തില്‍ നിങ്ങളെത്രമാത്രം സന്തോഷിക്കുന്നുവെന്നകാര്യം അവളോട്‌ പറയുക. അവള്‍ക്ക്‌ നിങ്ങളുടെ മനസ്സില്‍ എത്രത്തോളം സ്ഥാനമുണ്ടെന്ന്‌ മനസ്സിലാക്കുന്ന വിധത്തിലായിരിക്കണം കാര്യം പറയേണ്ടത്‌. പരിചയമുള്ള പെണ്‍കുട്ടിയാണെങ്കില്‍ അവളുടെ കൈകള്‍ നിങ്ങളുടെ കയ്യിലെടുക്കാം, അല്ലെങ്കില്‍ മെല്ലെ വിരലുകളില്‍ തൊട്ടുകൊണ്ട്‌ സംസാരിക്കാം. വലിയ പരിചയമില്ലാത്ത വ്യക്തിയാണെങ്കില്‍ ഈ പരീക്ഷണത്തിന്‌ മുതിരരുത്‌.
അഞ്ചാം ഘട്ടം: ഇത്‌ അവസാനത്തെ ഘട്ടമാണ്‌. ഈ ഘട്ടത്തോടെ നിങ്ങള്‍ക്ക്‌ അവളോട്‌ പ്രണയമാണെന്ന്‌ അവള്‍ മനസ്സിലാക്കിയിരിക്കണം. ഇതിനായി 'ഞാന്‍ നിന്നെ പ്രണയിച്ച്‌ തുടങ്ങിയിരിക്കുന്നു'വെന്നോ 'നിന്നെ പ്രണയിക്കുകയാണെന്നകാര്യം ഞാനിപ്പോഴാണ്‌ തിരിച്ചറിയുന്നതെ'ന്നോ 'നീയെന്റെ ജീവിത്തിന്റെ ഭാഗമായിരിക്കുന്നു'വെന്നോ അല്ലെങ്കില്‍ ഏറ്റവും ലളിതമായി 'ഞാന്‍ നിന്നെ പ്രണയിക്കുന്നു'വെന്നോ പറയാം.

എന്തായാലും കാര്യം പറയുന്നത്‌ നന്നേ പ്രണയാര്‍ദ്രമായിത്തന്നെ വേണം. മോശമായ ഭാഷയിലോ ആംഗ്യങ്ങളിലൂടെയോ മനസ്സ്‌ തുറക്കാന്‍ ശ്രമിക്കരുത്‌. മുകളില്‍പ്പറഞ്ഞ വഴികള്‍ ഒന്നു പരീക്ഷിച്ചു നോക്കൂ മധുരതരമായ ഒരു പുഞ്ചിരിയോടെ അവള്‍ നിങ്ങളുടെ പ്രണയത്തെ അംഗീകരിക്കും, തീര്‍ച്ച... ;-)

Tuesday, January 25, 2011

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും

നമുടെ നാട്ടില്‍ ഇപ്പോഴും പലതരത്തിലുള്ള അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിലനില്‍ക്കുനുണ്ട്.എന്നാല്‍ അവ പണ്ടുള്ളതില്‍  നിന്നു എത്രയോ കുറഞ്ഞിട്ടുണ്ട്.നല്ല വിദ്യഭ്യസതിളുടെയും കുട്ടായ പരിശ്രമതിലുടെയും വികസനതിലുടെയും ഇത്തരം കര്‍മങ്ങള്‍ പാതി കുറഞ്ഞു .
നമ്മുടെ സമുഹത്തില്‍ നിലനില്‍ക്കുന്ന അനാച്ചരമാണ് സ്ത്രീധനം.പറഞ്ഞുറപ്പിച്ച സ്ത്രീധനം കൊടുകതതുകൊണ്ട് എത്രയോ പെണ്‍കുട്ടികളുടെ ബന്ധങ്ങള്‍  തകരുന്നു. പൊന്നും പണവും ഇല്ലാതെ വിവാഹം കഴിക്കാന്‍ നിവര്‍ത്തിയില്ലാതെ എത്രയോ പെണ്‍കുട്ടികള്‍ വീട്ടിലിരിക്കുന്നു.ഈ അനാചാരം മൂലം എത്രയോ രക്ഷിതാക്കള്‍ക്ക് പെണ്മക്കള്‍ ഒരു ബാധ്യതയാകുന്നു.ഈ അവസ്ഥ മാറിയെ തീരു.സ്ത്രീയും പുരുഷനും തുല്യരാണ്.അത് കുടുംബതിലയാലും ..സമുഹത്തില്‍ ആയാലും.പിന്നെ എന്തിനാണ് സ്ത്രീധനം.?
എന്റ്റെ അഭിപ്രായത്തില്‍ എന്ന് പുരുഷന്മാരെയെക്കള്‍ കഴിവും പഠിപ്പും എല്ലാം സ്ത്രീകള്‍ക്കാണ്.ഇതു വായിക്കുമ്പോള്‍ നിങ്ങലോര്കും ഞാനെന്ത പെണ്ണാണോ എന്ന്.? പക്ഷെ എന്ന് നാം ചിന്തിച്ചു  നോക്കുമ്പോള്‍ അറിയാം പ്രിയ സുഹൃത്തുക്കളെ ഇന്നത്തെ കാലഘട്ടത്തിലെ സ്ത്രീകള്‍ക്കുള്ള അവകാശവും സ്വതന്ത്രവും  എല്ലാം.സ്ത്രീകള്‍ക്കുവേണ്ടി വാദിക്കാന്‍ വനിതാ കമ്മിഷന്‍.എന്തിനു നമ്മള്‍ പുരുഷന്മാര്‍ വരെ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ സ്ത്രീകളുടെ കുടെയല്ലേ നില്‍ക്കു.അത്തരമൊരു സംഭവം ഈ ഇടക്ക് ഉണ്ടായത് ഞാന്‍ ഓര്‍ക്കുന്നു.ഞാന്‍ ബസില്‍ ജോലിക്കുപോകുകയാണ്.സാമാന്യം നല്ലതിരകുണ്ട്.ഞാന്‍ ബസിന്റ്റെ മധ്യഭാഗത്താണ്  നില്കുനത്.ബസ് തൈകുടത്  എത്തിയപ്പോള്‍ ഒരു സ്ത്രീ അവരുടെ പുറകില്‍ നിനെച്ച ഒരുത്തനെ വഴക്കുപരയുന്നു.അവന്‍ എന്താ കാര്യം എന്ന് ചോദിക്കുനുണ്ട്.ആളുകള്‍ അവനെ സ്വഭാകികമായും തെറ്റിദ്ധരിച്ചു.അവനും ച്ചുടാകാന്‍ തുടങ്ങി.അപ്പോഴേക്കും വൈറ്റില എത്തിയപ്പോള്‍  ആ സ്ത്രീ ധൃതിയില്‍ ഇറങ്ങി.ആളുകള്‍ അവനെ അര്‍ഥം വച്ചു നോക്കുകയും പിരുപിരുക്കുകയും ചെയ്തു.അവനും ഒന്നും മനസിലകതതുപോലെ നിന്നു വട്ടം ചുറ്റി.പെട്ടനവന്‍ തന്റ്റെ പോകെറ്റ് തപ്പിയപ്പോള്‍ പെയ്സ് കാണുനില്ല അവന് പെട്ടന് ക്ലിക്കായി അവനും വേറെ ഒരാളും കുടി ഓടിച്ചിട്ട്‌ ആ സ്ത്രീയെ പിടിച്ചു പോലീസില്‍ ഏല്പിച്ചു.ആളുകളുടെ ശ്രെധ  തിരിക്കാന്‍ വേണ്ടി അവര്‍ മനപുര്‍വ്വം അവനെ പഴിചാരിയതാണ്.എന്തായാലും ആളുകളുടെ മുമ്പില്‍ അവന്റ്റെ മാനം പോയില്ല.

Sunday, January 23, 2011

ക്രികെറ്റ് ലോകകപ്പ്

അങ്ങനെ ക്രികെറ്റ് ആഘോഷം വരവായി.
ക്രികെറ്റ് പ്രേമികള്‍ കാത്തിരുന്ന ഐ .സി.ഐ.സി.ഐ. ക്രികെറ്റ് ലോകകപ്പ് നമുടെ ഇന്ത്യയില്‍.ഇന്ത്യയും ,ശ്രിലന്കയും,ബംഗ്ലാദേശും സംയുക്തമായി നടത്തുന്ന ലോകകപ്പ്.ഞാന്‍ നമ്മുടെ ഓര്‍ക്കുട്ടില്‍ നടത്തിയ സര്‍വെയില്‍ കുടുതല്‍ പേരും പ്രവചിച്ചത് ഇത്തവണ ദക്ഷിണാഫ്രിക കപ്പെടുക്കുമെന്നാണ്.എന്തോകെയായാലും ഏപ്രില്‍ രണ്ടിനരിയം കപ്പ് ആര്കനെന്നു.നമ്മുടെ നാട്ടില്‍ വച്ചു നടക്കുന്ന ഫൈനലില്‍ നമുടെ രാജ്യം ഫൈനല്‍ കളിക്കാനും കപെടുകാനും നമുക്ക് പ്രാര്‍ത്ഥിക്കാം.പ്രേവച്ചനങ്ങളെല്ലാം ഫലിക്കനമെന്നില്ലാല്ലോ..?
ടെസ്റ്റ്‌ ക്രികറ്റില്‍ 50 സെഞ്ചുറി തികച്ച സച്ചിന്‍ ഏകദിനത്തിലും 50 സെഞ്ചുറി തികയ്ക്കാന്‍ ഇനി 4 സെഞ്ചുറി കുടി മതി.അത് ഈ ലോകകപ്പില്‍ സച്ചിന്‍ തികയ്കുമെന്നു നമുക്കാശംസിക്കം, ഒപ്പം 106 കോടിയില്‍ പരം ആരാധകരുടെ പ്രാര്‍ത്ഥനയും.
സച്ചിനിളുടെ ഇന്ത്യ ലോകകപ്പ് നേടട്ടെ...ജയ്‌ ഇന്ത്യ...

Friday, January 7, 2011

ഒരു വിവാഹ വിശേഷം കുടി പറയട്ടെ..

ഒരു വിവാഹ വിശേഷം കുടി പറയട്ടെ..
ഇതു എന്റ്റെ സ്വന്തം നാട്ടില്‍ നടന്നതാണ്.എന്റ്റെ കുട്ടുകരനല്ലെങ്കിലും ഞാന്‍ അറിയുന്ന ഒരുത്തനാണ്.പേര് ഞാന്‍ പരയുനില്ല എങ്കിലും നമുക്കവനെ ആദം എന്ന് വിളിക്കാം.ആദം ഒരു കുറച്ചുനാള്‍ ഒരു പെണ്‍കുട്ടിയുമായി സ്നേഹത്തിലായിരുന്നു.ഒടുവില്‍ എങ്ങനെയോ അവര്‍ പിരിഞ്ഞു.കഴിഞ്ഞ ആയ്ച്ച അവന്റ്റെ കല്യാണം ഉറപ്പിച്ചു. അതിനു മുമ്പ്  അവന്‍ അവളോട്‌ തന്റ്റെ കല്യാണം ഉറപിച്ചകാര്യം പറഞ്ഞു.അവള്‍ സന്തോഷത്തോടെ അവനെ ആശംസകള്‍ അറിയിച്ചു.അവന്റ്റെ നിച്ചയത്തിനു അവളെ ക്ഷണിക്കുകയും ചെയ്തു.അവള്‍ വരാമെന്ന് ഏറ്റു.നിച്ചയടിവസം അവള്‍ വന്നില്ല. പിറ്റേ ദിവസം അവള്‍ അവനെ വിളിച്ചു ചോദിച്ചു.വീട്ടിലെകുള്ള വഴി എങ്ങനെയെന്നു. അവന്‍ വഴി പറഞ്ഞു കൊടുത്തു. കല്യാണത്തിന് വരം എന്ന് അവള്‍ ഉറപ്പു കൊടുത്തു. പക്ഷെ അവനെ ഞെട്ടിച്ചു കൊണ്ട് അവള്‍ പിറ്റേന്ന് തന്നെ അവന്റ്റെ വീട്ടില്‍ എത്തി. അവള്‍ ഈ കല്യാണം മുടക്കുമെന്ന് പറഞ്ഞു ബഹളമുണ്ടാക്കി.ഒടുവില്‍ പോലിസ് വന്നു കേസായി. അവന്റ്റെ കല്യാണവും മുടങ്ങി.
സത്യത്തില്‍ ഈ പെണ്‍കുട്ടിക്ക് അവന്റ്റെ വീടുകരെ നാണം കേടുതെണ്ട വല്ല ആവിശ്യവും ഉണ്ടോ/ അവന്റ്റെ കല്യാണം അവളെ അറിയിച്ചതല്ലേ. നിച്ചയവും അറിയിച്ചു എനിട്ടിപ്പോള്‍ അവള്‍ വന്നു ബഹളം വെക്കണ്ട വല്ല ആവിശ്യവും ഉണ്ടോ? ഇപ്പോള്‍ കേസ് നടക്കുവാണ്.
ഇതില്‍ നിന്നു നമുകെന്തു മനസിലാക്കാം ഒന്നുകില്‍ പ്രേമിക്കാന്‍ നില്‍ക്കരുത്.അല്ലെങ്കില്‍ പ്രേമിച്ചപെന്നിനെ തന്നെ കെട്ടണം.
സംഭവാമി യുഗേ യുഗേ...!!!!