Thursday, August 5, 2010

ചരമവാര്‍ത്ത

നമ്മള്‍ ദിവസേന പത്രങ്ങളില്‍ കാണുന്ന കോളമാണ് ചരമം.ഇന്നുള്ള ചില്ല ചരമ വാര്‍ത്തകള്‍ വായിച്ചാല്‍ ദുഖമല്ല ,മരിച്ചു ചിരിയാണ് വരിക.ഞാനിതു പറയുമ്പോള്‍ മരിച്ചുപോയ ആത്മാക്കള്‍ എന്നോട് ക്ഷമിക്കണം.ഒരു ദിവസത്തെ പത്രത്തില്‍ കണ്ടതാണ് ഞാനും അത് വായിച്ച എന്റ്റെ സഹപാടികളും ഉള്ളുതുറന്നു ചിരിച്ചു.അച്ചടി പിശകൊന്നുമല്ല.അത് ഇങ്ങനെ ആണ്.:
'സാഹിത്യ അവാര്‍ഡ് ജേതാവും,മികച്ച സാമുഹ്യപ്രേവര്തകാനും,പ്രസിദ്ധ കവിയത്രിയും സമുനത കുടുംബാന്ഖവും,അദ്യപികയുമായ ലീലാരാനിയുടെ ഭര്‍ത്താവും അമേരിക്കയില്‍ ഡോക്ടറായ മേരികുട്ടി ,ഇന്ഗ്ലെണ്ടില്‍  ബിസിനസ്സ് കാരനായ ജോണികുട്ടി,ഡല്‍ഹിയില്‍ അഭിഭാഷകനായ സവികുട്ടി,ഗള്‍ഫില്‍ എന്ജിനെയരായ ചന്ടികുട്ടി, ജെര്‍മനിയില്‍ സ്ഥിരതമാസമാകിയ എലികുട്ടി എന്നിവരുടെ പിതാവും, ചാതുകുട്ടി, ആനികുട്ടി,മേര്സികുട്ടി, തോമകുട്ടി എന്നീ മരുമാക്കളുള്ള വട്ടനപരമ്പില്‍ ഔതകുട്ടി (70 ) ഇന്നലെ രാത്രി  11  മണിക്ക് കര്‍ത്താവില്‍ നിദ്രപ്രാപിച്ച വിവരം വ്യസനസമേതം അറിയിച്ചുകൊളുന്നു.

1 comment:

  1. ethu valare shariyaa issac.. ennathe maranavarthakal enganeyokke rthanneya mikkavarum/

    ReplyDelete