Wednesday, October 13, 2010

നവരാത്രി

        നവരാത്രി പാട്ടിന്‍റെയും നൃത്തത്തിന്‍റെയും മാത്രമല്ല നിറപ്പകിട്ടിന്‍റെയും ആഘോഷമാണ്. ഒന്‍പതു ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ആഘോഷമാണിത്. നവരാത്രി ഗുജറാത്തികള്‍ക്ക് മാത്രമല്ല എല്ലാവരും ആഘോഷിക്കാറുളള ഒരു ആഘോഷമാണിത്. നവരാത്രിവ്രതം വളരെ വിശേഷമാണ്‌. വെളുപ്പിനു കുളിച്ച്‌ ശുഭ്രവസ്‌ത്രധാരിയായി ദേവീപൂജ, ക്ഷേത്രദര്‍ശനം എന്നിവ നടത്തണം. ദേവീകഥാശ്രവണം, ദേവീസ്‌തുതികള്‍ പാടി സ്‌തുതിക്കുക, എന്നിവ നിര്‍ബന്ധമാണ്‌. തലേന്നാള്‍ ഉണ്ടാക്കിയ ഭക്ഷണ സാധനങ്ങള്‍ ഒന്നും കഴിക്കരുത്‌. മത്സ്യ മാംസ ആഹാരാദികള്‍ ഒന്നും കഴിക്കരുത്‌. ഒരു നേരമേ അരി ആഹാരം കഴിക്കാവൂ.രാത്രി ഭക്ഷണം ഒഴിവാക്കാന്‍ കഴിഞ്ഞാല്‍ അത്യുത്തമം, അല്ലെങ്കില്‍ ലഘുഭക്ഷണം കഴിക്കുക, മാനസികമായും ശാരീരികമായും ശുദ്ധി പുലര്‍ത്തുക എന്നിവ വേണം. നാമജപവും മാറ്റുമായി പകല്‍ കഴിച്ചു കൂട്ടണം. ബ്രഹ്മചര്യം അനുഷ്ഠിക്കണം.

        ഒന്‍പതു ഭാവങ്ങളില്‍ അഭീഷ്ടവരദായീനിയായ ദുര്‍ഗയാണ്‌ നവരാത്രിയുടെ പ്രത്യേകത. ആരോഗ്യം, ധനം, സന്തോഷം, അനുകമ്പ, ജ്ഞാനം, ഭക്‌തി, ശക്‌തി, പ്രശസ്‌തി, സല്‍പ്പേര്‌ എന്നിവ ഇൌ‍ ഒന്‍പത്‌ ഭാഗങ്ങളിലുള്ള ദുര്‍ഗ്ഗാദേവികളെ ഭജിച്ചാല്‍ ലഭിക്കും. ലോകമാകെ പ്രളയകാലത്ത്‌ മുങ്ങിയപ്പോള്‍ വിഷ്ണുവിന്റെ ചെവിയിലെ മാലിന്യത്തില്‍ നിന്നുണ്ടായ ഭടന്‍മാരെ വധിക്കാനായി പരാശക്‌തി കൈക്കൊണ്ട രൂപമായ മഹാകാളി ആണ്‌ . ഒന്‍പത്‌ രൂപത്തില്‍ ദേവിയെ ഭജിക്കുന്നവര്‍ക്ക്‌ എല്ലാവിധ ആയൂരാരോഗ്യ സൗഖ്യവും ഉണ്ടാകുമെന്ന്‌ ഉറപ്പാണെന്നാണ് വിശ്വാസം..

No comments:

Post a Comment