Saturday, December 11, 2010

സംശയങ്ങള്‍..?

ഒരു ദിവസം സ്കുളില്‍ രക്ഷകര്തകളുടെ യോഗം വിളിച്ചു.ആ യോഗത്തില്‍ ഒരു തിരുമാനം എടുത്തു.പിള്ളേര്‍ക്ക് അല്‍പ്പം സെക്സ് പറഞ്ഞുകൊടുക്കണം.ആ ചുമതല രക്ഷകര്താക്കള്‍ എടുക്കണം.പിള്ളേര്‍ വഴിതെറ്റിപോകാന്‍ ഇടയുണ്ട്.അതുകൊണ്ടാണ് അവര്‍ ആ തിരുമാനം എടുത്തത്‌.
രാത്രിയായപ്പോള്‍ ഒരച്ചന്‍ മകനോട്‌ പറഞ്ഞു:"എനിക്ക് നിന്നോട് അല്‍പ്പം സംസാരിക്കാനുണ്ട്."
മകന്‍ പറഞ്ഞു:" ഈ ക്രികെറ്റ് കളി കഴിഞ്ഞോട്ടെ "
കളികഴിഞ്ഞപ്പോള്‍ അവന്‍ അച്ഛന്റ്റെ അടുത്തു ചെന്നു. അച്ഛന് സെക്സിനെ  പറ്റി പറയാന്‍  ചമ്മല്‍ തോനി .എങ്കിലും പറഞ്ഞു:"നമുക്ക് സെക്സിനെ പറ്റി സംസാരിക്കാം."
ഉടനെ മകന്‍ പറഞ്ഞു:"അപ്പന് സെക്സിനെപറ്റി എന്ത് സംശയമാനുള്ളത്?ചോദിക്ക്...ഞാന്‍ പറഞ്ഞു തരാം.അലെങ്കിലും ഇങ്ങനെയുള്ള സംശയങ്ങള്‍ ഒന്നും കൊണ്ടുനടക്കാന്‍ പാടില്ല.."
അപ്പന്‍ പിന്നെ അവിടെ നിന്നില്ല തന്റ്റെ മകനെ ഓര്‍ത്തു അഭിമാനം കൊണ്ട്.


No comments:

Post a Comment