Thursday, May 27, 2010

ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം ...എങ്ങോട്ട്..?

നമ്മുടെ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന് എന്തുപറ്റി.ഹോ...കഴിഞ്ഞ 20/20 ലോകകപ്പില്‍ എന്താണ് അവര്‍കാണിച്ചുകുട്ടിയത്.പോരാത്തതിനു..ധോനിയുടെ വക കുടിച്ചുകുതാടിയെന്നു പരസ്യമായ കമ്മന്റ്ടും.
നമ്മളെന്തിനാണ്....ഏതൊക്കെ പറയുന്നത്..കളി തോറ്റാലും ജയിച്ചാലും..അവരുടെ കാര്യം കുശാല്‍.
കളിയെ ആത്മാര്‍ഥമായി സ്നേഹിച്ചു വായുപിടിച്ച്‌ കളികാണുന്ന നമ്മുക്കെന്ത് നേട്ടം.
എന്തായാലും എത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക് അവരെ വെറുതെ വിടാന്‍ എനിക്ക് ഉദ്ദേശമില്ല..
ക്രിക്കറ്റ്‌ മാച്ചിലെ മോശം പ്രകടനത്തിന് ശേഷം നാട്ടിലേക്ക് ധോണി ച്ചുരിധാരിട്ടു പെന്‍ വേഷത്തിലാണ് ഫ്ലൈറ്റില്‍ കയറിയത്.എന്നിട്ടും അടുത്തിരുന്ന ഒരു പെണ്‍കുട്ടി ധോനിയെ തിരിച്ചറിഞ്ഞു.:"നിങ്ങള്‍ ധോണി അല്ലെ?"
ധോണി:"അതെ എങ്ങനെ മനസിലായി?"
പെണ്‍കുട്ടി:"ഞാന്‍ യുവരാജ് സിങ്ങാ."

No comments:

Post a Comment