ആര്‍ക്കും പരിധികളില്ലാത്ത ആത്മപ്രകാശനത്തിനുള്ള വേദിയാണല്ലൊ ബ്ലോഗ് ഒരുക്കുന്നത്. പണ്ഡിതനും പാമരനും തുല്യമായ അവസരം നല്കുന്ന വേറൊരു വേദി ബ്ലോഗല്ലാതെ മറ്റെന്തുണ്ട്. പോസ്റ്റുകളായാലും കമന്റുകളായാലും അവയ്ക്കെല്ലാം ഒരു നിലവാരം നിഷ്ക്കര്‍ഷിക്കുന്നത് പ്രായോഗികമാവുകയില്ല. അത് പോലെ ബ്ലോഗ് എഴുതുന്നതില്‍ നിന്ന് ആരെയും തടുക്കാനും കഴിയില്ല.
കമന്റുകള്‍ പ്രതീക്ഷിക്കുന്നു എന്നത് തന്നെയാണ് ബ്ലോഗെഴുത്തുകാരനെ മറ്റുള്ള എഴുത്തുകാരനില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. കാരണം മറ്റൊരു തരത്തിലുള്ള പ്രശസ്തിയും ബ്ലോഗെഴുത്തുകാരന് ലഭിക്കാനില്ലല്ലൊ. അത്കൊണ്ട് കമന്റ് പ്രതീക്ഷിക്കുന്നതില്‍ തെറ്റ് പറയാനാവില്ല. തന്റെ ബ്ലോഗിലേക്ക് ശ്രദ്ധയാകര്‍ഷിക്കാനോ അതല്ലെങ്കില്‍ ആ ബ്ലോഗറുടെ പരിഗണനയോ സൌഹൃദമോ കിട്ടാനോ കമന്റുകള്‍ എഴുതുന്നതിനെയും എങ്ങനെ കുറ്റം പറയും. ഈ പ്രത്യേകതകള്‍ എല്ലാം ചേര്‍ന്നതാണല്ലൊ ബ്ലോഗ്.
എന്നാല്‍ മലയാളികള്‍ക്ക് പൊതുവേയുള്ള സൂപ്പര്‍ ഈഗോ ബ്ലോഗിലും കാണാം. കുറഞ്ഞ പക്ഷം ബ്ലോഗ് സന്ദര്‍ശിക്കുന്നവര്‍ വായിച്ചു പോകുമ്പോള്‍ ഒരു രണ്ട് വരി എന്തെങ്കിലും അവിടെ കുറിച്ചിട്ടേച്ചു പോകുന്നത് തീര്‍ച്ചയായും ഒരു പ്രോത്സാഹനമായും പ്രതിഫലമായും കാണാവുന്നതാണ്.അമ്പത് പേര് വായിച്ചു പോയിട്ട് വെറും അഞ്ച് പേര് മാത്രം കമന്റ് എഴുതുന്നത് സത്യത്തില്‍ നിരാശ ഉണ്ടാക്കുന്നതാണ്. ആ അമ്പത് പേരും ഞാന്‍ വായിച്ചിരുന്നു എന്നെങ്കിലും കുറിച്ചിരുന്നുവെങ്കില്‍ അതെത്ര സന്തോഷപ്രദമായേനേ? ഇവിടെ കമന്റ് എന്നാല്‍ അത് ചര്‍ച്ചയാണെന്നാണ് അഥവാ ചര്‍ച്ച മാത്രമാണ് എന്നാണ് എല്ലാവരും ധരിച്ചു വച്ചിരിക്കുന്നത്. ഗസ്റ്റ് ബുക്ക് എന്ന നിലയിലും കമന്റ് പേജിനെ കാണാമെന്ന് എനിക്ക് തോന്നുന്നു.
ഇന്നത്തെ പ്രശ്നം ബ്ലോഗിന് വായനക്കാരെ കിട്ടുന്നില്ല, വായിക്കുന്നവര്‍ തന്നെ പ്രതികരണം അറിയിക്കാന്‍ പിശുക്ക് കാട്ടുന്നു എന്നൊക്കെയാണ്. ഇത്രമാത്രം സൌകര്യങ്ങളും സജ്ജീകരണങ്ങളും സൌജന്യമായി ലഭികുമ്പോള്‍ രണ്ട് വാക്ക് ടൈപ് ചെയ്യാനുള്ള സന്മനസ്സ് കാട്ടാതിരിക്കുന്ന വായനക്കാരന്റെ നിസ്സംഗത നീതീകരിക്കാവുന്നതല്ല തന്നെ.
u r right
ReplyDeleteTHATS IT
ReplyDelete