Friday, June 25, 2010

വരനെ ആവിശ്യമുണ്ട്..

രാജകുമാരിക്ക് അനുയോജ്യനായ ഒരു വരനെ കിട്ടാന്‍ രാജാവ്‌ ഒരു മത്സരം വച്ചു.നിറയെ മുതലകലുള്ള ഒരു നദി നീന്തികടക്കണം.ഒരുപാടുപേര്‍ മത്സരിച്ചു തോറ്റു.രാജാവ് വിഷമിച്ചു.അങ്ങനെ ഒരു ദിവസം രാജാവ് കണ്ടു,ഒരു യുവാവ്‌ നദിയില്‍ നീന്തി കടക്കുന്നു. അയാള്‍ നദി നീന്തി കടന്നു.രാജാവിനു സന്തോഷമായി.രാജാവ് അയാള്‍ക് നിറയെ സമ്മാനങ്ങള്‍ കൊടുത്തു കുടാതെ രാജകുമാരിയെ വിവാഹം കഴിക്കാന്‍ സമ്മതിച്ചു.പക്ഷെ അയാള്‍ അതൊന്നും ശ്രദ്ധിക്കാതെ എന്തോ നോക്കുകയാണ്..അത് കണ്ടു രാജാവ് ചോദിച്ചു."അങ്ങ് എന്താണ് അനേക്ഷിക്കുന്നത്?"
അയാള്‍ പറഞ്ഞു:" ഞാന്‍ എന്നെ നദിയിലേക്ക് തള്ളിയിട്ട ആളെ അനേക്ഷിക്കുകയാണ്‌.."
സന്ദേശം:ഇങ്ങനെയാണ് നമ്മള്‍ പലരും.നമ്മുക്കൊരു തള്ള് കിട്ടിയാലേ നമ്മള്‍ മുമ്പോട്ടു പോകു.അപ്പോഴേ നമുക്ക് ജീവിതം സന്തോഷകരമാക്കാന്‍ പറ്റു.അതിനാല്‍ നമ്മുടെയൊക്കെ ജീവിതത്തില്‍ ഒരു തള്ളല്‍ ആവിശ്യമാണ്.

No comments:

Post a Comment