Wednesday, April 14, 2010

കലാലയ ജീവിതം

എത്ര വര്ഷം കഴിഞ്ഞാലും നമ്മള്‍ മറക്കാത്ത ഒരു കാലമുണ്ട്.നമ്മുടെ കലാലയ ജീവിതം.
ഞാന്‍ അന്ന് അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്നു.അന്ന് രണ്ടു ഡിവിഷനെ ഉള്ളു.എ യും  ബി യും.ഞാന്‍
എ യിലാണ്. അവള്‍ ബി യിലും. അവള്‍ ആരാണെന്നു പറയുന്നില്ല.അവളെ എല്ലാവരും മോഹിച്ചിരുന്നു.
എനിക്ക് അവളോട്‌ ഒന്നും തോന്നിയില്ല..കാരണം ചിലപ്പോള്‍ എല്ലാവരും അവളെ നോക്കുനതുകൊണ്ടാവം.
ഒരു വിരുതന്‍ എനിക്കിട്ടു പാര വച്ചു. അവന്‍ എഴുതിയ ഒരു പ്രേമ ലേഗനം ഞാന്‍ തന്നതാണെന്ന് പറഞ്ഞു
അവള്‍ക്കു കൊടുത്തു.അവള്‍ അത് എന്റ്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു.അവളുടെ കുട്ടുകാരി ഐസക്കിനെ  ഇങ്ങനെ അല്ല
കരുതിയിരുന്നതെന്നു പറഞ്ഞു.എനിക്കാകെ വിഷമമായി.സത്യം തുറന്നു പറയാന്‍ പോയതാണ്..പക്ഷെ അവളുടെ മുമ്പില്‍ ചെല്ലാന്‍ എനിക്ക് ധൈര്യമില്ലായിരുന്നു.2  വര്ഷം അവള്‍ എന്നെ തെറ്റിദ്ധരിച്ചു.
ഏഴാം ക്ലാസ്സിലായി. ആനുവേര്സരി അടുത്തു. കുട്ടുകാര്‍ അവളുടെ മുമ്പില്‍ ഷൈന്‍ ചെയ്യാന്‍ പല പരിപാടികളിലും ചേര്‍ന്ന്.ബ്രേക്ക് ഡാന്‍സ് ,മിമിക്രി,ഡ്രാമ, ഫാന്‍സി ഡ്രസ്സ്‌ ......അങ്ങനെ പോകുന്നു..
ഞാന്‍ ഒരു പരുപാടിക്കുണ്ടായിരുന്നു. ഫ്രാന്‍സി ഡ്രസ്സ്‌.എന്റ്റെ ഫെവരറ്റ് വേഷമായിരുന്നു..പെണ്‍വേഷം.
അവളുടെ ഒരു സിംഗിള്‍ ഡാന്സുണ്ടായിരുന്നു .ഫാന്‍സി ഡ്രസ്സ്‌ മത്സരം തുടങ്ങി.അപ്പോള്‍ അവളുടെ കുട്ടുകാരി വന് പറഞ്ഞു. അവള്‍ക്കു ദാന്ചു കളിക്കേണ്ട കാസ്സെറ്റ്‌ മാറിപോയി.വീട്ടില്‍ പോയി എടുക്കണം.ഞാന്‍ സൈക്കിളില്‍ അവളുടെ വീട്ടില്‍ പോയി.കാസ്സെറ്റ്‌ കൊണ്ടുവന്നു കൊടുത്തു.അപ്പോഴേക്കും എന്റ്റെ മത്സരം കഴിഞ്ഞിരുന്നു.
ഞാനാണ്‌ കസെറ്റ് എടുക്കാന്‍ പോയതെന്ന് അവള്‍ അറിഞ്ഞില്ല. അവളുടെ ഡാന്‍സ് കഴിഞ്ഞു. അവള്‍ക്കു സെക്കന്റ്‌ കിട്ടി.
പിന്നീടു അവളുടെ കുട്ടുകാരി പറഞ്ഞാണ് അവള്‍ കാര്യങ്ങള്‍ അറിഞ്ഞത്.ഞാന്‍ അവളെ കാണാതെ നടനു.പക്ഷെ എന്നെ ഞെട്ടിച്ചുകൊണ്ട് അവളും കുട്ടുകരികളും എന്റ്റെ വീട്ടില്‍ വന്നു..ഞാന്‍ അവിടെ നിന്നു മുങ്ങി.അവള്‍ എന്റ്റെ അമ്മയെ കണ്ടു. അമ്മ പറഞ്ഞു അവനിപ്പോള്‍ എവിടെ ഉണ്ടായിരുന്നു..പുറത്തേക്കു പോയിക്കാണും.അവളും കുട്ടുകാരികളും മടങ്ങി.പോകുമ്പോള്‍ റോഡിലൊക്കെ അവള്‍ എന്നെ നോക്കുനുണ്ടായിരുന്നു.പിന്നീടു ക്ലാസ്സില്‍ വന്നു. അവള്‍ എന്നെകണ്ട്‌.
മാപ് പറഞ്ഞു. ഞാന്‍ വല്ലാതായി.എന്തുപറയണം എന്നായി...ഞാന്‍ സാരമില്ല എന്നാ വാക്കിലോതുക്കി.
എക്സാം തുടങ്ങി...ആരോ അവളോട്‌ ലെട്ടരിന്റ്റെ സത്യാവസ്ഥ പറഞ്ഞു.അവള്‍ എന്റ്റെ അടുതെത്തി ചോദിച്ചു.ഐസകിന് എന്നോട് കാര്യങ്ങള്‍ പറയമായിരുന്നുല്ലേ..ഞാന്‍ വല്ലാതെ തെറ്റിദ്ധരിച്ചു.
ഞാന്‍ ചുമ്മാ ചിരിച്ചു..ഒടുവില്‍ സെന്‍റ് ഓഫ് ഡേ ആയി. എല്ലാവരും ഓട്ടോ ഗ്രാഫ് എഴുതുന്ന തിരക്കില്‍.എന്തോ ഞാന്‍ ഓട്ടോ ഗ്രാഫ് വാങ്ങിയില്ല..കാരണം....(എന്റ്റെ വീട്ടിലെ അന്നത്തെ അവസ്ഥ...)
അവളുടെ ഓടോഗ്രഫ് എനിക്ക് തന്നു ..ഞാന്‍ അതില്‍ ..ഒന്നും എഴുതാതെ കുട്ടുകാരന് കൊടുത്തു..
ഒടുവില്‍ അവള്‍ പേജുകള്‍ മറച്ചു നോക്കി..ഞാന്‍ മാത്രം എഴുതിയില്ല..അവള്‍ എന്നോട് കാര്യം തിരക്കി..
ഞാന്‍ പറഞ്ഞു..എന്നെ മറക്കാതിരിക്കാനാണ്‌ അങ്ങനെ ചെയ്തത്..താന്‍ എവിടെ പോയാലും ആരൊക്കെ പരിച്ചയപെട്ടലും ഓടോഗ്രഫ് എഴുതാത്ത എന്നെ തന്‍ ഒര്കും ..ശരിയല്ലേ..?
അവള്‍ ചിരിച്ചു...ഐസകെന്ത ഓടോഗ്രഫ് വങ്ങഞ്ഞത് ?
ഞാന്‍ പറഞ്ഞു....ഒരു ഓട്ടോ ഗ്രാഫില്‍ കുരിചിടനുല്ലതല്ല നമ്മുടെ സൌഹൃതം....
വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞു ..എന്ന് ഞാന്‍ ഇത് ഓര്‍ക്കാന്‍ കാരണം അവളെ ഞാന്‍ ഈ ഇടക്ക് കണ്ടു.
അവളുടെ വേഷം എന്നെ അത്ഭുതപെടുത്തി ..അതൊരു കന്യസ്തീ യുടെ വേഷമായിരുന്നു..
ഐസക്കിന് സുഖം തന്നെ അല്ലെ? അവള്‍ ചോദിച്ചു.
എന്താ..എനിക്ക് വിശ്വസിക്കാന്‍ പറ്റുനില്ല.
എന്താ ഈ വേഷമാണോ? ഈ വേഷം ദൈവം എനിക്ക് തന്ന അനുഗ്രഹമാണ്.
നീ എന്താ...ക്ഷമിക്കണം അങ്ങനെ വിളിക്കാമോ..?
വിലിചോള് ..അവള്‍ പറഞ്ഞു അവളുടെ കഥകള്‍ .അത് അവളുടെ സ്വകാര്യമയതിനാല്‍ ഞാന്‍ വെളിപ്പെടുത്തുന്നില്ല...

4 comments:

  1. 5th standardil autograph!!!
    Swapnakoode dialogue(Prithviraj).......

    Akhil

    ReplyDelete
  2. 7th standard ayirunnalle, mistake pattiyatha.

    Akhil

    ReplyDelete
  3. എന്തൊക്കെ കേള്‍ക്കണം,..പാവം എന്താ കന്യാസ്ത്രീ ആകാന്‍ കാരണം.?

    ReplyDelete
  4. ഈശ്വരാ ..ആ കുട്ടി വിഷമതല്‍ സന്യാസം സീകരിച്ചതാണോ..?

    ReplyDelete