Monday, August 18, 2014

സിക്കിം , ഭൂട്ടാന്‍ ലോട്ടെരികള്‍ കേരളത്തില്‍ വിലസിയ കാലം . നമ്മുടെ ഒരു സുഹൃത്ത്‌ സ്ഥിരമായി ടിക്കറ്റ്‌ എടുക്കുമായിരുന്നു . 45654 എന്ന നമ്പര്‍ സ്ഥിരമായി എടുക്കും എപ്പോഴെങ്കിലും അടിക്കുമല്ലോ . ഒരു ദിവസം അഞ്ചു ടിക്കെറ്റുകള്‍ അതേ നമ്പറില്‍ എടുക്കുമായിരുന്നു . സ്ഥിരമായി എടുത്തിട്ടും ആ നമ്പര്‍ മാത്രം അടിക്കുനില്ല . അവന്റ്റെ ക്ഷമ കെട്ടു . നാളെ കൂടി നോക്കാം അടിച്ചില്ലെങ്കില്‍ നമ്പര്‍ മാറ്റാം . പക്ഷെ അന്നും അടിച്ചില്ല . അങ്ങനെ അവന്‍ നമ്പര്‍ മാറ്റി എടുത്തു . അതാ അന്ന് നേരത്തെ എടുത്ത 45654 എന്ന നമ്പറിനു അടിച്ചിരിക്കുന്നു . " ശ്ശെ .. ഇന്നും കൂടി നോക്കിയിട്ട് മാറ്റിയാല്‍ മതിയായിരുന്നു " അവന്‍ സഹിക്കാന്‍ പറ്റാതെ ബാറില്‍ കയറി ... ...
ഇതു എന്ത് കഥ അല്ലെ ........... ?
#ട്വിസ്റ്റ്‌
അവന്‍ കുടിച്ചു ലക്ക് കെട്ടു വീട്ടില്‍ എത്തി .അപ്പോള്‍ വീട്ടുകാര്‍ വലിയ സന്തോഷത്തില്‍ ലഡുവും ജിലേബിയും വിതരണം ചെയ്യുന്നു അവന്‍ കാര്യമറിയാതെ പകച്ചു നിന്നപ്പോള്‍ അമ്മ വന്നു ലഡ്ഡു കൊടുത്തിട്ട് പറഞ്ഞു :" മോനെ ഇന്നു നിന്റ്റെ അച്ഛന്‍ ആദ്യമായിട്ട് ലോട്ടെരി ടിക്കറ്റ്‌ എടുത്തു .. 45654 എന്നാ നമ്പര്‍ . അതിനാ ഒന്നാം സമ്മാനം . "

No comments:

Post a Comment