Saturday, July 31, 2010

നഹുഷ്യ-6

വിധി.എന്താണ് വിധി? നമ്മല്‍ ഒരുകാര്യം നിച്ചയിച്ചുരപ്പിക്കും എന്നിട്ടത് നടന്നില്ലെങ്കില്‍ നമ്മള്‍ പറയും.വിധി.
അത് വിധിയാണ് അനുഭവിച്ചേ പറ്റു.വിധിയെ തടുക്കാന്‍ ആര്‍ക്കുമാവില്ല..എന്തൊക്കെ പരിഹാരങ്ങള്‍ കണ്ടാലും വിധി നമ്മളെയും കൊണ്ടേ പോകു.
ഒരിക്കല്‍ ഒരാളോട് ജോത്സ്യന്‍ പറഞ്ഞു.നിങ്ങള്‍ ഇന്ന ദിവസം ഒരു വാഹനം മുലം മരിക്കും.അയാള്‍ വിധിയെ തോല്‍പ്പിക്കാന്‍ തിരുമാനിച്ചു.അയാള്‍ മരിക്കുമെന്ന് പറഞ്ഞ ദിവസം അയാള്‍ വീടിനു പുറത്തിറങ്ങിയില്ല.വാഹനം മുലം മരിക്കുമെന്നല്ലേ പറഞ്ഞത്.മുറിവിട്ടു അയാള്‍ പുറത്തിറങ്ങിയില്ല.വൈകുന്നേരമായപ്പോള്‍ അയാള്‍ വെള്ളം കുടിക്കാന്‍ മുകളിലത്തെ മുറിയില്‍ നിന്നു താഴെ അടുക്കളയില്‍ പോകാന്‍ പടികളിറങ്ങാന്‍ പുറത്തിറങ്ങി. മുകളിലത്തെ ബാല്‍ക്കണിയില്‍ അയാളുടെ കൊച്ചുമകന്‍ കളിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു.അയാള്‍ കുട്ടി കളിച്ചുകൊണ്ടിരുന്ന ചെറിയ കാറില്‍ ചവിട്ടി കാല്‍ വഴുതി അയാള്‍ ബാല്‍കണിയില്‍ നിന്നു താഴെ വീണു മരിച്ചു.
ജോത്സ്യന്‍ പറഞ്ഞത് ഫലിച്ചു.അയാള്‍ ഒരു വാഹനം മുലം മരിച്ചു.വിധിയെ തോല്‍പ്പിക്കാന്‍ ആവില്ല എല്ലാം തമ്ബുരാന്റ്റെ വിധിയെന്ന് കരുതി സമാധാനിക്കാനേ കഴിയു.

No comments:

Post a Comment