ഒരുപിടി മണ്ണെടുത് നമ്മുടെ ശരീരത്തില്‍ എറിഞ്ഞാല്‍ നമുക്ക് വേദനിക്കില്ല,പക്ഷെ ഒരു നുള്ള് മണ്ണ് നമ്മുടെ കണ്ണില്‍ വീണാല്‍ നമുക്ക് വേദനിക്കും.രണ്ടുപേര്‍ റോഡിലുടെ നടന്നു പോകുന്നു.അവര്‍ രണ്ടുപേരും ഒരു കുഴിയില്‍ വീണു.അതില്‍ ഒരാളുടെ ദേഹത്ത് ചെളി പറ്റി. മറ്റേയാളുടെ ദേഹത്ത് ഒന്നും സംഭവിച്ചില്ല.ഇവരില്‍ ആരായിരിക്കും കുളിക്കാന്‍ പോകുക..?
നിസ്സാര ചോദ്യം അല്ലെ..?ഒരു പക്ഷെ നിങ്ങള്‍ മിക്കവാറും പറയും ചെളിപറ്റിയ ആള്‍ എന്ന്.എന്നാല്‍ കുളിക്കാന്‍ പോയത് ചെളിപറ്റാത്ത ആളാണ്. കാരണം ചെളി പറ്റിയ ആള്‍ ചെളിപറ്റാത്ത ആളെ കാണുമ്പോള്‍ അയാളോര്‍ക്കും താന്‍ വൃത്തിയുല്ലതാനെന്നു,എന്നാല്‍ ചെളിപറ്റാത്ത ആള്‍ ചെളിപറ്റിയ ആളെ കാണുമ്പോള്‍ അയാളോര്‍ക്കും താന്‍ വൃത്തിയില്ലതതാനെന്നു.. ഉടനെ അയാള്‍ കുളിക്കാന്‍ പോകും. ചില പ്രത്യേക ചിന്തകള്‍ നമ്മളില്‍ അങ്ങനെ ഒരു പ്രേരണ ഉണ്ടാകും.നമ്മള്‍ നമ്മളെ ഒരിക്കലും നോക്കികാണില്ല,മറ്റുള്ളവരിലാണ് നമ്മുടെ ശ്രദ്ധ .അത് ശരിയാണോ..സുഹൃത്തുക്കളെ..?
ഹായ് ..നന്നായിരിക്കുന്നു...മനോഹരമായ ആശയം..
ReplyDeletewonderful issac..
ReplyDelete