Friday, July 23, 2010

നഹുഷ്യ-2

ഇന്നു നാം നേരിടുന്ന മറ്റൊരു പ്രശ്നമാണ് മദ്യപാനം.ഒരു കുട്ടി ജനിച്ചാല്‍ അതാഘോഷിക്കാന്‍ ,കുട്ടിയുടെ പേരിടല്‍,കല്യാണം ,മനസമ്മതം,ആരെങ്കിലും മരിച്ചാല്‍,അതിന്റ്റെ അടിയന്തിരം,എന്നുവേണ്ട ഏതിനും എല്ലാത്തിനും ഇന്നു മദ്യം ഒഴിച്ചുകുടാന്‍ പറ്റാതായി.നമ്മുടെ കുട്ടികള്‍ ഇതൊക്കെ കണ്ടാണ്‌ വളരുനത്.കുട്ടികള്‍ ഉണ്ടാകുമ്പോള്‍ അവര്‍ക്ക് സ്നേഹവും വാത്സല്യവും കൊടുക്കുക.ഓരോ പ്രായത്തിനനുസരിച്ച് അവരെ വളര്‍ത്തുക.തെറ്റുചെയ്താല്‍ അടിക്കും എന്നുപറഞ്ഞിട്ട് തെറ്റുചെയ്താല്‍ അടിക്കതിരിക്കരുത്.
ഇന്നു മിക്ക വീട്ടിലും സ്ത്രീ മേധാവിതമാണ്.പണ്ട് ഒരു ചോല്ലുണ്ടായിരുന്നു.'സ്ത്രീകളുടെ കണ്ണ് നിറയുന്നത് വിവാഹശേഷമാനെന്നു' എന്നാല്‍ ഇന്നു അത് തിരുതെണ്ടിയിരിക്കുന്നു.'സ്ത്രീ വിവാഹത്തിന് മുമ്പ് കരയുന്നു,പുരുഷന്‍ വിവാഹത്തിന് ശേഷവും'. സ്ത്രീകളോടുള്ള വിരോധമല്ല..സത്യമാണ് പറയുന്നത്..സ്ത്രീ മേധാവിത്തം അതികനാല്‍ വാഴില്ല.അവള്‍ ഭരിക്കാനുള്ളതല്ല,സേവിക്കാനും,ശ്രുശ്രുഷിക്കാനും ,മറ്റുള്ളവര്‍ക്ക് മാത്രുകയകെണ്ടവളാണ്.
ഇനി പുരുഷന്മാര്‍.നമ്മള്‍ അവരെ സംരക്ഷികെണ്ടാവരന്.അവര്ക് ഉപദ്രവമാകനല്ല,അവരുടെ നല്ല മനസിനെ പ്രോത്സാഹിപ്പിക്കാനും അവര്‍ക്കുവേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കാനും അവര്‍ ആഗ്രഹിക്കുന്ന സ്നേഹം അത് നല്‍ക്കാനും..അവരുടെ നല്ല നല്ല ആഗ്രഹങ്ങള്‍ ഒരു മടിയും കുടാതെ സാധിച്ചു കൊടുക്കാനും അവരുടെ ഉത്തമമ പുരുഷനായി നമ്മളും അവരുടെ കൂടെ എപ്പൊഴും അവര്‍ക്ക് തണലായി ഉണ്ടാകണം.
ഇന്നത്തെ കാലഘട്ടം മറ്റൊന്നാണ്..സ്ത്രീക് അവളുടെ വഴി, പുരുഷന് അവന്റ്റെ വഴി..തന്റ്റെ ഭാര്യക്ക് തന്നെക്കാള്‍ വിദ്യാഭ്യാസം കുടുതലനെന്ന2 പുരുഷന്മാരുടെ അപകര്‍ഷതാബോധം.അല്ലെങ്കില്‍ തന്റ്റെ ഭര്‍ത്താവിനു തന്നെകള്‍ ശമ്പളം കുറവാണു അല്ലെങ്കില്‍ ജോലിക്ക് വിലയില്ല ഇന്നു ഭാര്യമാരുടെ അനാവശ്യ ചിന്തകള്‍ .നിങ്ങള്‍ മറ്റുള്ളവര്‍ എന്തുകരുതും എന്ന് കരുതി ജീവിക്കരുത്,മറിച്ചു നിങ്ങള്‍ നിങ്ങളെ എങ്ങനെ കരുതുന്നു എന്ന് കരുതി ജീവിക്കുക.
മറ്റുള്ളവരുടെ ജീവിതവും,ജീവിത രീതികളുമായി ഒരിക്കലും നിങ്ങളുടെ ജീവിതം താരതമ്യം ചെയ്യരുത്.ഒരു രസികന്‍ കഥപറഞ്ഞു ഞാന്‍ ഈ അദ്ധ്യായം നിര്‍ത്തട്ടെ..ഒരിക്കല്‍ ഒരു ജപ്പന്കാരന്‍ ചോദിച്ചു:"നിങ്ങളുടെ വീട്ടില്‍ കരെന്റ്റ് പോയാല്‍ നിങ്ങള്‍ എന്തുചെയ്യും?"
തമിഴന്‍ പറഞ്ഞു:"ഞങ്ങള്‍ വൈദ്യുതിബോര്‍ഡില്‍ അറിയിക്കും"
പഞ്ചാബി:"ഞങ്ങള്‍ അതിന്റ്റെ കാരണം കണ്ടെത്തും"
മലയാളി:"ഞങ്ങള്‍ അടുത്ത വീട്ടിലേക്കു നോക്കിയിട്ട് പറയും,ഹോ ഭാഗ്യം അപ്പുറത്തും പോയി."

2 comments:

  1. കൊള്ളാം..പക്ഷെ ,സ്ത്രീകള്‍ക്ക് അവരുടെതായ മനോഭാവം ഉണ്ട്.അത് മറക്കരുത്.ഇന്നത്തെ സ്ത്രീകള്‍ കുറച്ചുകുടി പക്വതയുല്ലവരാന്.

    ReplyDelete
  2. hai..very great ful man.but it's don't like girls..this is my definition.
    my great great..wishes..issac ..pls continue with dare.

    ReplyDelete