എന്തിനിങ്ങനെ മറ്റുള്ളവരെ പറ്റിച്ചു പണിയെടുക്കാതെ തിന്നണം.അല്ലെങ്കില്‍ തന്നെ എത്രനാള്‍ അവരിങ്ങനെ തിന്നും.ഞാന്‍ എറണാകുളത് കണ്ട കാഴ്ചയാണ് പ്രിയപെട്ടവരെ...
സ്ഥലം എറണാകുളം പള്ളിമുക്ക്.നല്ല ആരോഗ്യമുള്ള ഒരാള്‍ മുഷിഞ്ഞു നാറിയ വസ്ത്രം. ഇടതുകാലില്‍ തുണിവച്ചു കെട്ടിയിട്ടുണ്ട്. ഒരു വടിയും കുത്തി പിടിച്ചു തളര്‍ന്നു അവശനായി നടന്നു തെണ്ടുന്നു.ആളുകള്‍ ചില്ലറ പൈസകളും ചിലര്‍ അന്ജുരുപനോട്ടുകളും ഇടുന്നുണ്ട്.ഞാന്‍ ബസ് സ്റ്റോപ്പില്‍ ഇതെല്ലാം കണ്ടു നില്‍ക്കുകയാണ്.എനിക്കുപോകേണ്ട ബസ് വന്നപ്പോള്‍ ഞാന്‍ കയറിപോയി.ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ തിരിച്ചു വന്നു ബസിറങ്ങി.കുറച്ചു നടന്നു വേണം ഓഫീസില്‍ എത്താന്‍.നടകുമ്പോള്‍ നേരത്തെ കണ്ട ആള്‍ കണ്ജാവ് എന്തോ വലിച്ചുകൊണ്ടിരിക്കുന്നു..അത് മാത്രമല്ല അയാളുടെ കാലിലെ കേട്ട് ഇപ്പോള്‍ കാണാനില്ല.
ഒരു കണ്ജാവിന്റ്റെ സുഖം കിട്ടാന്‍ എത്രയോപെരോട് തെണ്ടി അതിനു വല്ല ഭക്ഷണമോ, അല്ലെങ്കില്‍ അത് സമ്പാദിച്ചു വച്ചെങ്കില്‍ എത്രയോ നന്നായിരുന്നു..ഈ ഒരാള്‍ മാത്രമല്ല ഇങ്ങനെ ഒരുപാടുപേര്‍ എത്രയോ സ്ഥലത്ത് ആളുകളെ കബളിപ്പിച്ചു സുഖമായി ജീവിക്കുന്നു.ഇവരെയൊക്കെ പ്രോത്സാഹിപ്പിക്കുന്നത് അകമഴിഞ്ഞ് കൊടുക്കുന്ന നമ്മളൊക്കെ തന്നെ ആണ്..
No comments:
Post a Comment