Monday, July 26, 2010

നഹുഷ്യ-4

ഇന്നു മാതാപിതാക്കള്‍ കുറച്ചുകുടി ബോധവാന്മാരാകണം .പ്രത്യേകിച്ചു കുട്ടികളുടെ കാര്യത്തില്‍.കുട്ടികളുടെ അടുത്ത് യാതൊരു വിളചിലും നടക്കില്ല.പണ്ടൊക്കെ അപ്പന്മാര്‍ കുട്ടികളെ വരച്ചവരയില്‍ നിര്‍ത്തുമായിരുന്നു.ഇന്നു ഒരു വര വരച്ചിട്ടു ഇതിനപ്പുരതെക്ക് പോകരുതെന്ന് പറഞ്ഞാല്‍ അവന്‍ ഉടനെ പറയും:"വര വരച്ചിട്ടു അപ്പന്‍ നിന്നോ എനിക്കുവേരെ പണിയുണ്ട്."ഇതാണ് ഇന്നത്തെ കുട്ടികള്‍.രണ്ടു കുട്ടികള്‍ തമ്മില്‍ പരസ്പരം തെറി വിളിക്കുനത് കേട്ട് ഒരു വഴിയാത്രക്കാരന്‍ കുട്ടികളോട് പറഞ്ഞു:"മോനേ ഇങ്ങനെ അസഭ്യം പറഞ്ഞാല്‍ ദൈവം കോപിക്കും."
കുട്ടി:"പിന്നെ ദൈവം അവിടെയിരുന്നു കേള്‍ക്കാന്‍ പോകുകയല്ലേ"
വഴിപോക്കന്‍:"മോനേ ദൈവം എല്ലായിടത്തും ഉണ്ട്."
കുട്ടി:"ആണോ എങ്കില്‍ എന്റ്റെ വീട്ടിലുണ്ടോ?"
വഴിപോക്കന്‍:"ഉണ്ട്."
കുട്ടി :" എന്റ്റെ മുറിയില്‍?"
വഴി:"ഉണ്ട്."
കുട്ടി:"എന്റ്റെ വീടിന്റ്റെ തുണില്‍..?"
വഴി:"ഉണ്ട്."
കുട്ടി:" ഇപ്പോള്‍ എനിക്ക് മനസിലായി താങ്കള്‍ നുണ പറയുകയാണെന്ന് ..എന്റ്റെ വീട്ടില്‍ തുണില്ല.!!"
വഴിപോക്കന്‍ പിന്നെ അവിടെ നിന്നില്ല.. കുട്ടികള്‍ വീണ്ടും അസഭ്യം പറഞ്ഞു തുടങ്ങി.പരസ്പരമല്ല,ഇരുവരും കുടി ആ വഴിപോക്കനെ..!!!

2 comments:

  1. വളരെ ശരിയാ ..തലതെറിച്ച കുട്ടികളാ എന്ന് കുടുതലും..പക്ഷെ ചെരുപ്പതില്ലേ നമ്മളും അങ്ങനെ ഒക്കെ ആയിരുന്നില്ലേ..

    ReplyDelete
  2. ടിമ്പില്‍ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു..

    ReplyDelete