Monday, July 5, 2010

പെണ്ണുകാണല്‍ അന്ന്,ഇന്നലെ,ഇന്നു..

അന്ന്.
പണ്ടത്തെ പെണ്ണുകാണല്‍ കണ്ടിട്ടിലെങ്കിലും കാരണവന്മാര്‍ പറഞ്ഞു അറിഞ്ഞിട്ടുണ്ട് ഞാന്‍.പെണ്ണുകാണാന്‍ ചെറുക്കാനും ചെരുക്കന്റ്റെ അമ്മാവനും കുടി പോകും.പെണ്ണ് ഒരു സ്റ്റീല്‍ ഗ്ലാസില്‍ ചായയുംമായിവരും,ചെരുക്കന്റ്റെ നേരെ നീട്ടും ചെറുക്കന്‍ അതുവാങ്ങി പെണ്ണിനെ ഒന്ന് നോക്കും.പെണ്ണ് നാണത്തോടെ നടന്നു വാതിലിന്റ്റെ മറയില്‍ തലമാത്രം കാണിച്ചു ,കാലിലെ പെരുവിരല്‍ കൊണ്ട് ചിത്രം വരച്ചു നില്‍ക്കും.മോളെ ഇഷ്ട്ടംയോ എന്ന് പെണ്നിന്റ്റെ അപ്പന്‍ ചോദിക്കും അമ്മാവന്‍ ചെറുക്കനെ ഒന്ന് നോക്കും ചെറുക്കന്‍ തല ആട്ടും.എല്ലാവര്ക്കും സന്തോഷം.എന്നാല്‍ നാളുനോക്കി നല്ല തിയതികുറിച്ചു നിച്ചയം നടത്തും.
ഇന്നലെ.
പെണ്ണുകാണാന്‍ ചെറുക്കന്‍ ചെരുക്കന്റ്റെഅച്ഛന്‍,അമ്മ,സഹോദരി/സഹോദരന്‍,
വല്യപ്പന്‍
,ചെറിയച്ചന്‍,ചെറിയമ്മ,അവരുടെമക്കള്‍,പേരകുട്ടികള്‍..എന്നിങ്ങനെ കുറെ പേരയിട്ടു രണ്ടുമുന്നു കാറില്‍ ആഘോഷമായിട്ട് പോകും.പെണ്നിന്റ്റെ വീട്ടില്‍ എത്തും.പിന്നെ പെണ്ണ് ഒരു ട്രെയില്‍ ചായയും പുറകെ അമ്മയോ,മറ്റാരെങ്കിലോ പലഹാരവുമായി എത്തും.പെണ്ണ് ചായെടുത് ചെറുക്കാന് നീട്ടും അതിനു മുമ്പ് പെണ്ണ് ഒന്ന് നോക്കും ഇതിലേതാ ചെരുക്കനെന്നു..ആരെങ്കിലും അപ്പോള്‍ പറയും ആ ഇരിക്കുന്നത ചെറുക്കന്‍.പെണ്ണ് ചായകൊടുതിട്ടു നാണം ഭാവിച്ചു നില്‍ക്കും.പെണ്ണ് നില്‍ക്കുനത്തില്‍ ഒരു സ്റ്റൈല്‍ ഉണ്ട്.സാരിയാണ് ഉടുതിരിക്കുനതെങ്കില്‍ സൈഡ് തിരിഞ്ഞു നില്‍ക്കും കാരണം ചെറുക്കാന് തന്റ്റെ ശരീരവടിവുകള്‍ കാണാത്തക്കവണ്ണം,ഇനി ചുരിദാരണെങ്കില്‍ നേരെ നില്‍ക്കും എന്നിട്ട് കൈ മാരിടതിന്റ്റെ അടിയില്‍ അമര്‍ത്തി കെട്ടിനില്‍ക്കും.ചായകുടിയും പലഹാരതീട്ടയും കഴിഞ്ഞു പെണ്ണും ചെറുക്കാനും എന്തെങ്കിലും സംസാരിക്കും.എല്ലാം കഴിഞ്ഞു സ്ത്രീ ധന കാര്യമെത്തുമ്പോള്‍തര്‍ക്കമാകും,ഒടുവില്‍ അതും എത്തും പറഞ്ഞു അറിയിക്കാം ഇന്നു പറഞ്ഞു പിരിയും.

ഇന്നു.
ഇന്നത്തെ കാര്യങ്ങള്‍ നമ്മുക്കറിയാം .ഇപ്പോള്‍ ഏതിനും എന്തിനും കൊട്ടേഷന്‍ ആണല്ലോ.പെണ്ണ് കാണാന്‍ മാട്രിമോണികള്‍ സജീവം, കംപുട്ടരിളുടെ ചാറ്റിങ്ങിളുടെ എല്ലാം പെണ്ണുകാണല്‍ മുറപോലെനടക്കുന്നു.എതിലെത്രണം വിജയിക്കുന്നു,പരാജയപെടുന്നു അതെല്ലാം ഞാന്‍ ദൈവത്തിന്നു വിടുന്നു.എന്തൊക്കെ ആയാലും പണ്ടത്തെ പോലെ ഒരു പെണ്ണിനേയും/ആണിനേയും വിശ്വസിച്ചു കെട്ടുക അവരുടെ യോഗം പോലെയിരിക്കും.പണ്ടത്തെപോലെ കുട്ടുകുടുംബം ഇന്നില്ലല്ലോ,എല്ലാവരും കല്യാണം കഴിഞ്ഞാല്‍ ഉടനെ വേറെ മാറി താമസിക്കുകയാണ്.അവര്‍ക്ക് അവരുടെ ലോകം.
എന്തായാലും അവര്‍ സന്തോഷത്തോടെ ജീവിക്കട്ടെ...

1 comment:

  1. കാര്യമൊക്കെ ശരിതന്നെ സമ്മതിച്ചു, പക്ഷെ ഞങ്ങള്‍ സ്ത്രീകളെ മാത്രം ഇങ്ങനെ കുറ്റപെടുത്തരുത്.നിങ്ങള്‍ ആണുങ്ങളും മോശമല്ല..എത്ര പെണ്ണുങ്ങളുടെ ജീവിതമാ തകരുന്നത്.

    ReplyDelete